Euro Cup 2024 Germany vs Scotland: യൂറോ കപ്പിന് ഇന്ന് കൊടികയറും; നാലാം കിരീടം തേടി ജര്‍മനി
Euro Cup 2024 Germany vs Scotland Live Streaming Updates: എല്ലാ മത്സരങ്ങളും സോണി സ്പോര്‍ട്സ് ചാനല്‍, സോണി ടെന്‍ 1 എച്ചഡി/എസ്ഡി, സോണി ടെന്‍ 3 എച്ച്ഡി/എസ്ഡി, സോണി ലിവ് ആപ്പ് എന്നിവ വഴി കാണാവുന്നതാണ്. യൂറോകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ പോകുന്ന ടീം ജോര്‍ജിയയാണ്.
യൂറോ കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. യൂറോകപ്പിന്റെ 17ാം എഡിഷനാണ് ജര്‍മനിയില്‍ തിരശീല ഉയരുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി വരാനിരിക്കുന്നത് ആവേശത്തിന്റെ ഒരു മാസക്കാലമാണ്. മ്യൂണിക്കിലെ ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മനിയും സ്‌കോട്ടലന്റുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. രാത്രി പന്ത്രണ്ടരയ്ക്കാണ് ഗ്രൂപ്പിലെ ആദ്യ മത്സരം നടക്കുന്നത്.
24 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഈ 24 ടീമുകളില്‍ ആറ് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും ആറ് ടീമുകളും ഉണ്ടാകും.
ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്.
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്.
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.
എല്ലാ മത്സരങ്ങളും സോണി സ്പോര്‍ട്സ് ചാനല്‍, സോണി ടെന്‍ 1 എച്ചഡി/എസ്ഡി, സോണി ടെന്‍ 3 എച്ച്ഡി/എസ്ഡി, സോണി ലിവ് ആപ്പ് എന്നിവ വഴി കാണാവുന്നതാണ്. യൂറോകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ പോകുന്ന ടീം ജോര്‍ജിയയാണ്. ഏറ്റവും കൂടുതല്‍ തവണ കളിച്ചത് ജര്‍മനിയുമാണ്. 14ാം യൂറോകപ്പിനാണ് ജര്‍മനി എത്തുന്നത്. സ്പെയിന്‍ 12ാം തവണയും ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി എന്നീ ടീമുകള്‍ 11ാം തവണയുമാണ് മത്സരത്തിനിറങ്ങുന്നത്. ജൂലൈ 15നാണ് ഫൈനല്‍ നടക്കുക.