Dinesh Karthik : ഇനി പഴയ ഫിനിഷർ പുതിയ റോളിൽ; ആർസിബിയുടെ ബാറ്റിംഗ് പരിശീലകനായി ദിനേശ് കാർത്തിക്

Dinesh Karthik RCB Batting Coach : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൻ്റെ പുതിയ ബാറ്റിംഗ് പരിശീലകനും ടീം ഉപദേശകനുമായി ദിനേശ് കാർത്തിക്. കഴിഞ്ഞ ഏതാനും സീസണുകളിലായി ആർസിബി താരമായിരുന്ന കാർത്തിക് കഴിഞ്ഞ സീസണൊടുവിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

Dinesh Karthik : ഇനി പഴയ ഫിനിഷർ പുതിയ റോളിൽ; ആർസിബിയുടെ ബാറ്റിംഗ് പരിശീലകനായി ദിനേശ് കാർത്തിക്

Dinesh Karthik RCB Batting Coach (Social Media)

Published: 

01 Jul 2024 13:16 PM

ഇന്ത്യയുടെ മുൻ താരം ദിനേശ് കാർത്തിക് ഇനി പുതിയ റോളിൽ. വരുന്ന ഐപിഎലിൽ കാർത്തികിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റിംഗ് പരിശീലകനും ടീം ഉപദേശകനുമായി നിയമിച്ചു. കഴിഞ്ഞ ഐപിഎലിനു ശേഷം 39കാരനായ താരം ഐപിഎലിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരുന്നു. കഴിഞ്ഞ ഏതാനും സീസണുകളിലായി ആർസിബിയിലായിരുന്ന കാർത്തിക് കഴിഞ്ഞ സീസണിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

പ്രഥമ ടി20 ലോക കിരീടം നേടുമ്പോൾ ടീമിലുണ്ടായിരുന്ന താരമാണ് ദിനേശ് കാർത്തിക്. തുടർന്ന് എല്ലാ ഐപിഎൽ സീസണുകളിലും കളിച്ചു. 2002ൽ തമിഴ്നാടിനായി അരങ്ങേറി ആഭ്യന്തര കരിയർ ആരംഭിച്ച കാർത്തിക് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ്. 2004ൽ തന്നെ ഇന്ത്യൻ ടീമിനായി ആദ്യ മത്സരം കളിച്ചു. ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. അതേവർഷം ഏകദിനത്തിലും രണ്ട് വർഷങ്ങൾക്ക് ശേഷം ടി20യിലും രാജ്യത്തിനായി താരം അരങ്ങേറി. മഹേന്ദ്രസിംഗ് ധോണി എന്ന സൂപ്പർ സ്റ്റാർ ഉള്ളതുകൊണ്ട് മാത്രം അർഹിക്കുന്ന അവസരങ്ങൾ ഇന്ത്യൻ ടീമിൽ ലഭിക്കാതെ പോയ കളിക്കാരനാണ് കാർത്തിക്. എന്നാൽ, ധോണി വിരമിച്ചതിനു ശേഷം തൻ്റെ കരിയറിൻ്റെ അവസാന സമയങ്ങളിൽ ചില മാച്ച് വിന്നിങ് ഇന്നിംഗ്സുകൾ കളിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രത്യേകിച്ചും ബംഗ്ലാദേശിനെതിരായ നിദാഹസ് ട്രോഫി ഫൈനലിൽ തോൽവിയുറപ്പിച്ച ഇന്ത്യയെ അസാമാന്യ പ്രകടനത്തിലൂടെ വിജയിപ്പിച്ചത് ആരാധകർ ഒരിക്കലും മറക്കാത്ത പ്രകടനമാണ്.

Also Read: BCCI: ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിസിസിഐ

2007 ടി20 ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി, 2010, 2018 ഏഷ്യാ കപ്പുകൾ എന്നീ നേട്ടങ്ങളിൽ കാർത്തിക് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. ടെസ്റ്റിൽ 26 മത്സരങ്ങളിൽ നിന്ന് 25 ശരാശരിയിൽ 1025 റൺസാണ് കാർത്തിക് നേടിയത്. 94 ഏകദിനത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം 30 ശരാശരിയിൽ 1752 റൺസും 56 ടി20കളിൽ നിന്നായി 29 ശരാശരിയിൽ 672 റൺസും കാർത്തിക് നേടി.

ഡൽഹി ഡെയർഡെവിൾസിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച കാർത്തിക് പിന്നീട് കിംഗ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലൊക്കെ കാർത്തിക് കളിച്ചു. 2018 സീസണിൽ കൊൽക്കത്തയെ നയിച്ച കാർത്തിക് ടീമിനെ പ്ലേഓഫിലെത്തിച്ചു. 2022ൽ ആർസിബിയിലെത്തിയ കാർത്തിക് സീസണിൽ ഫിനിഷറായി തകർത്തുകളിച്ചു. 2023ൽ പ്രകടനം മോശമായെങ്കിലും ഇക്കൊല്ലം വീണ്ടും ഫോമിലേക്ക് തിരികെയെത്തിയിരുന്നു.

കരിയറിൻ്റെ അവസാന സമയങ്ങളിൽ കമൻ്ററിയിലേക്കും ബ്രോഡ്കാസ്റ്റിംഗിലേക്കും തിരിഞ്ഞ കാർത്തിക് രാജ്യാന്തര മത്സരങ്ങളിലടക്കം കമൻ്ററി പറഞ്ഞിരുന്നു. കോച്ചിംഗ് കരിയർ തൻ്റെ ആഗ്രഹമാണെന്നും അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.

Related Stories
India Masters Champions: കരീബിയന്‍ കരുത്ത് നിഷ്പ്രഭമാക്കി റായിഡുവിന്റെ പഞ്ച്; സച്ചിനും സംഘത്തിനും മുന്നില്‍ മുട്ടുമടക്കി ലാറയും ടീമും; ഇന്ത്യ മാസ്റ്റേഴ്‌സിന് കിരീടം
IPL 2025: സഞ്ജുവിൻ്റെ പരിക്ക് ഭേദമായി; സൺറൈസേഴ്സിനെതിരായ ആദ്യ കളി തന്നെ കളിയ്ക്കുമെന്ന് റിപ്പോർട്ട്
Virat Kohli: “ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ വയ്യ”; കുടുംബത്തെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോലി
IPL 2025: മായങ്ക് യാദവ് മാച്ച് ഫിറ്റല്ലെന്ന് പറയാൻ എൻസിഎയോട് ലഖ്നൗ മാനേജ്മെൻ്റ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ; വിവാദം പുകയുന്നു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
International Masters League Final: കപ്പടിക്കാന്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ്; കരീബിയന്‍ കരുത്തിന് മറുപടി നല്‍കാന്‍ സച്ചിനും സംഘവും; മത്സരം എങ്ങനെ കാണാം?
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ