5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Border-Gavaskar Trophy: ടീം ഇന്ത്യക്ക് തലവേദനയായി പരിക്ക്, എ ടീമിലെ രണ്ട് താരങ്ങളോട് ഓസ്ട്രേലിയയിൽ തുടരാൻ ആവശ്യപ്പെട്ട് ബിസിസിഐ

India- Australia Test: ശുഭ്‌മാൻ ഗില്ലിൻ്റെ തള്ളവിരലിനേറ്റ പരിക്കും കെ എൽ രാഹുലിന്റെ വലത് കെെമുട്ടിനേറ്റ പരിക്കും ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. രോഹിത് ശർമ്മ ആദ്യ മത്സരം കളിക്കുമോ എന്നതിലും വ്യക്തതയില്ല.

Border-Gavaskar Trophy: ടീം ഇന്ത്യക്ക് തലവേദനയായി പരിക്ക്, എ ടീമിലെ രണ്ട് താരങ്ങളോട് ഓസ്ട്രേലിയയിൽ തുടരാൻ ആവശ്യപ്പെട്ട് ബിസിസിഐ
Team India( Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 17 Nov 2024 16:54 PM

പെർത്ത്: നവംബർ 22-ന് പെർത്തിലാണ് ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. പരിശീലനത്തിനിടയിലെ പരിക്കും താരങ്ങളുടെ ലഭ്യതക്കുറവുമെല്ലാം ടീം ഇന്ത്യക്ക് തലവേ​ദനയായി മാറുന്നുണ്ട്. ശുഭ്‌മാൻ ഗില്ലിൻ്റെ തള്ളവിരലിനേറ്റ പരിക്കും കെ എൽ രാഹുലിന്റെ വലത് കെെമുട്ടിനേറ്റ പരിക്കും ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. രോഹിത് ശർമ്മ ആദ്യ മത്സരം കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് സായ് സുദർശനോടും ദേവദത്ത് പടിക്കലിനോടും ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടത്.

ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ സായ് സുദർശനും ദേവ്ദത്ത് പടിക്കലും ബാറ്റിംഗിൽ തിളങ്ങിയിരുന്നു. രോഹിത്തിന് പകരക്കാരനായി ആദ്യ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങുമെന്ന് കരുതിയ കെഎൽ രാഹുലിനും പരിശീലന മത്സരം കളിക്കുന്നതിനിടെ പരിക്കേറ്റതോടെയാണ് സായ് സുദർശനോട് ഓസീസിൽ തുടരാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. അതേസമയം, ഇന്ന് പരിശീലനത്തിനായി രാഹുൽ ഇറങ്ങിയത് ടീം ഇന്ത്യക്ക് ആശ്വാസം പകരുന്നുണ്ട്. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ​ഗില്ലിന്റെ ഇടതുകൈയിലെ തള്ളവിരലിന് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമായതിനാൽ ആദ്യ ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് സായ് സുദർശനോട് ഓസ്ട്രേലിയയിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെസ്റ്റ് ടീമിൽ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിച്ചിരുന്ന അഭിമന്യു ഈശ്വരൻ, എ ടീം നായകനായ ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർക്ക് ഓസ്ട്രേലിയ എക്കെതിരായ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഓസ്ട്രേലിയ എക്കെതിരായ ആദ്യ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കൽ 36, 88 എന്നിങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ മൂന്നാം നമ്പറിലിറങ്ങിയ സായ് സുദർശൻ ( 21,103) തിളങ്ങിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇരുവരും നിരാശപ്പെടുത്തി.

ബോർഡർ -​ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), രവിചന്ദ്രൻ അശ്വിൻ, അഭിമന്യൂ ഈശ്വരൻ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, വിരാട് കോലി, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ) , കെ.എൽ. രാഹുൽ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡി, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ.

ട്രാവലിം​ഗ് റിസർവ്സ്: ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി, മുകേഷ് കുമാർ.