IPL Auction 2025: വാർണറെയും പടിക്കലിനെയും കെെവിട്ട് ടീമുകൾ; ലേലത്തിലെ അൺസോൾഡ് താരമായി ഇരുവരും

IPL Mega Auction 2025 Unsold Players: മെ​ഗാ താരലേലത്തിന് മുന്നോടിയായി 2 കോടി രൂപയായിരുന്നു ദേവദത്ത് പടിക്കലിനും ഡേവിഡ് വാർണറിനും അടിസ്ഥാന വിലയായി ബിസിസിഐ നിശ്ചയിച്ചിരുന്നത്.

IPL Auction 2025: വാർണറെയും പടിക്കലിനെയും കെെവിട്ട് ടീമുകൾ; ലേലത്തിലെ അൺസോൾഡ് താരമായി ഇരുവരും

David Warner And Devdutt Padikkal

Updated On: 

24 Nov 2024 19:37 PM

ജിദ്ദ: താരങ്ങളെ സ്വന്തമാക്കാനായി വള്ളവും വലയും വിരിച്ചാണ് താരലേലത്തിനായി ഫ്രാഞ്ചെെസികൾ രം​ഗത്തെത്തിയിരിക്കുന്നത്. ഒരു വശത്ത് ലേലം വിളിമുറുകുമ്പോൾ മറുവശത്ത് മാജികുകൾ തുടരുന്നു. ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണറെയും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാ​ഗമായ മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ടീമുകൾ സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുവരും മെ​ഗാ താരലേലത്തിൽ അൺസോൾഡായി. ഐപിഎൽ 2025 സീസണ് മുന്നോടിയായി നടക്കുന്ന മെ​ഗാതാരലേലത്തിൽ ആദ്യമായി അൺസോൾഡായ താരമാണ് ദേവ്ദത്ത് പടിക്കൽ. 2 കോടി രൂപയായിരുന്നു പടിക്കലിന്റെയും വാർണറിന്റെയും അടിസ്ഥാന വില.

ഇടംകൈയ്യൻ ബാറ്ററായ ദേവ്ദത്ത് പടിക്കൽ ഈ വർഷം ഇന്ത്യൻ ടീമിനായും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 24-കാരൻ ‌123 സ്‌ട്രൈക്ക് റേറ്റിൽ ഐപിഎല്ലിൽ 1,500-ലധികം റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന്റെ താരമായിരുന്ന ദേവ്ദത്ത് പടിക്കൽ, 2022-ൽ രാജസ്ഥാൻ റോയൽസിലും എത്തി. 2020 മുതൽ 2022 വരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ താരമായിരുന്ന പടിക്കല്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിം​ഗ്സുകൾ പിറന്നതും ആർസിബിക്കൊപ്പമായിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനൊപ്പമുള്ള പടിക്കലിന്റെ ഇന്നിം​ഗ്സുകൾ

  • 2020 സീസണിൽ 31. 53 ശരാശരിയിൽ 473 റൺസ്.
  • 2021-ൽ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി ദേവ്ദത്ത് നേടി. രാജസ്ഥാനെതിരായിരുന്നു സെഞ്ച്വറി നേട്ടം. ഐപിഎല്ലിലെ പ്രകടനം ഇന്ത്യൻ ദേശീയ ടീമിലേക്കും വഴി തുറന്നു. ജൂലെെ ശ്രീലങ്കക്കെതിരെ ടി20യിൽ അരങ്ങേറി.
  • 2022- ൽ ആർടിബി ടീമിൽ നിന്ന് റിലീസ് ചെയ്ത താരത്തെ മെ​ഗാ താരലേലത്തിലൂടെ രാജസ്ഥാൻ ടീമിലെത്തിച്ചു. 28 മത്സരങ്ങളിൽ നിന്ന് 637 റൺസായിരുന്നു ആ സീസണിൽ സമ്പാദ്യം.

 

ലൈനും ലെംഗ്തും പാലിച്ച് കൃത്യതയോടെ എത്തുന്ന പന്തുകളെ യാതൊരു ഭയവും കൂടാതെ നേരിടുന്ന ഡേവിഡ് വാർണറെയും ടീമിലെത്തിക്കാൻ ഫ്രാ‍ഞ്ചെെസികൾ ശ്രമിച്ചില്ല. 40.52 ശരാശരിയിൽ 6565 റൺസാണ് ഐപിഎല്ലിൽ നിന്നുള്ള വാർണറുടെ സമ്പാദ്യം. മെ​ഗാതാര ലേലത്തിന് മുന്നോടിയായണ് ഡൽഹി ക്യാപിറ്റൽസ് വാർണറെ ടീമിൽ നിന്ന് റിലീസ് ചെയ്തത്. 2009 മുതൽ ടൂർണമെന്റിന്റെ ഭാ​ഗമായ വാർണർ ഡൽഹിക്ക് പുറമെ സൺ റെെസേഴ്സ് ഹെെദരാബാദിനായും കളത്തിലിറങ്ങിയിട്ടുണ്ട്. നാളെ വാർണറെയും ദേവ്ദത്ത് പടിക്കലിനെയും ഏതെങ്കിലും ടീമുകൾ സ്വന്തമാകുമെന്ന് പ്രതീക്ഷിക്കാം. ഇരുവരെയും കൂടാതെ സുരേഷ് ‌റെയ്നയാണ് അൺസോൾഡായ മറ്റൊരു ഇന്ത്യൻ താരം.

Related Stories
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ