അത്ര സിമ്പിൾ ലൈഫ് അല്ല സഞ്ജുവിന്റെത്; തിരുവനന്തപുരത്തെ താരത്തിന്റെ ബംഗ്ലാവ് കണ്ടിട്ടുണ്ടോ? വില കേട്ടാല്‍ ഞെട്ടും | Cricket player Sanju Samson's luxurious home in Kerala thiruvananthapuram Malayalam news - Malayalam Tv9

Happy Birthday Sanju Samson : അത്ര സിമ്പിൾ ലൈഫ് അല്ല സഞ്ജുവിന്റെത്; തിരുവനന്തപുരത്തെ താരത്തിന്റെ ബംഗ്ലാവ് കണ്ടിട്ടുണ്ടോ? വില കേട്ടാല്‍ ഞെട്ടും

Updated On: 

10 Nov 2024 19:52 PM

Happy Birthday Sanju Samson : സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ആറ് കോടി രൂപയാണ് ഈ വീടിന്റെ വില. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് സഞ്ജു ഇവിടെ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളിൽ പലപ്പോഴും ഈ വീട്ടിന്റെ പശ്ചാത്തലമായി വരാറുള്ളത്.

1 / 5മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസൺ. അടുത്തിടെ താരം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്.  ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയിലൂടെ തന്നെ സഞ്ജു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇതിനു പുറമെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സെഞ്ചുറി നേടിയതോടെ സഞ്ജു വെറെ ലവൽ താരമായി. നിരവധി താരങ്ങളാണ് സഞ്ജുവിന് അഭിനന്ദന പ്രവാഹവുമായി എത്തുന്നത്. (image credits: instagram)

മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസൺ. അടുത്തിടെ താരം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയിലൂടെ തന്നെ സഞ്ജു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇതിനു പുറമെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സെഞ്ചുറി നേടിയതോടെ സഞ്ജു വെറെ ലവൽ താരമായി. നിരവധി താരങ്ങളാണ് സഞ്ജുവിന് അഭിനന്ദന പ്രവാഹവുമായി എത്തുന്നത്. (image credits: instagram)

2 / 5

എല്ലാത്തിനും ഒരു ചെറു പുഞ്ചിരിയോട് മറുപടി പറയുന്ന താരത്തിനെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ അത്ര സിമ്പിൾ ലൈഫ് അല്ല സഞ്ജുവിന്റെത്. സഞ്ജു വലിയ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. തിരുവനന്തപുരത്ത് സഞ്ജുവിന് വലിയ വീട് ഉണ്ട്. ഇതിനു മാത്രം കോടികളാണ് വില വരുന്നത്. (image credits: instagram)

3 / 5

സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ആറ് കോടി രൂപയാണ് ഈ വീടിന്റെ വില. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് സഞ്ജു ഇവിടെ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളിൽ പലപ്പോഴും ഈ വീട്ടിന്റെ പശ്ചാത്തലമായി വരാറുള്ളത്. ചിത്രങ്ങളിൽ നിന്ന് ഈ വീട് ആഡംബരമേറിയതാണെന്ന് വ്യക്തമാണ്. (image credits: instagram)

4 / 5

സഞ്ജുവിന് തിരുവനന്തപുരത്ത് മാത്രമല്ല വീടുകളും ഫ്‌ളാറ്റുകളുമുള്ളത്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും സഞ്ജു സ്വന്തമായി ആഡംബര വീടുകൾ വാങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ എത്തുമ്പോൾ അവിടെയാണ് താമസം.സഞ്ജുവിന്റെ തിരുവനന്തപുരത്തെ ബംഗ്ലാവിന് മനോഹരമായ ഡിസൈനാണ് ഉള്ളത്. (image credits: instagram)

5 / 5

വീടിനു ചുറ്റും ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വളരെ ലളിതമായ ഇന്റിരീയറുകളാണ് ഈ വീടിനുള്ളത്. കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിൽ താരം വീട്ടിൽ നിന്നുള്ള ചിത്രം പങ്കുവച്ച് എത്തിയിരുന്നു. (image credits: instagram)

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു