Cricket In America : അമേരിക്കൻ മനം കവരുന്ന ക്രിക്കറ്റ്; ലോക ഭൂപടത്തിലേക്ക് മറ്റൊരു ശക്തി കൂടി

How Cricket Getting More Popularity In America : അമേരിക്കയിൽ ക്രിക്കറ്റിന് പ്രചാരമേറുകയാണ്. നിലവിൽ രാജ്യത്ത് 400ഓളം ലീഗുകളിലായി രണ്ട് ലക്ഷത്തിലധികം ക്രിക്കറ്റ് താരങ്ങളുണ്ടെന്നാണ് യുഎസ്എ ക്രിക്കറ്റ് ബോർഡിൻ്റെ കണക്ക്. ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ചതോടെ ഈ ജനപ്രീതി വീണ്ടും വർധിച്ചു.

Cricket In America : അമേരിക്കൻ മനം കവരുന്ന ക്രിക്കറ്റ്; ലോക ഭൂപടത്തിലേക്ക് മറ്റൊരു ശക്തി കൂടി

Cricket Becoming More Popular In America (Image Source - AP)

Updated On: 

12 Jun 2024 16:01 PM

അമേരിക്കയിൽ ടി20 ലോകകപ്പ് സംഘടിപ്പിക്കാൻ ഐസിസി തീരുമാനിച്ചതിനു പിന്നിൽ വളരെ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്കയിൽ ക്രിക്കറ്റ് ജനകീയമാക്കുക. അതുവഴി മറ്റിടങ്ങളിലും ക്രിക്കറ്റിൻ്റെ ജനപ്രീതി വ്യാപിപ്പിക്കുക. അമേരിക്കയിലെ പിച്ചുകളെപ്പറ്റി ചില വിമർശനങ്ങളുയരുന്നുണ്ടെങ്കിലും ഐസിസിയുടെ ലക്ഷ്യം ഏറെക്കുറെ ലക്ഷ്യം കണ്ടു എന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പിനു മുൻപ് തന്നെ അമേരിക്കയിൽ ക്രിക്കറ്റ് സാവധാനത്തിൽ വേരുപിടിച്ച് തുടങ്ങിയെങ്കിലും ടി20 ലോകകപ്പ് അതിൻ്റെ വളർച്ച വേഗത്തിലാക്കി. പാകിസ്താനെ അട്ടിമറിച്ച് അമേരിക്ക നേടിയ വിജയം ആ വേഗത ഒന്നും കുറച്ചുകൂടി വർധിപ്പിച്ചു. സിബിഎസ് ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ക്രിക്കറ്റ് വളരെ വേഗം പ്രചരിക്കുകയാണ്. 10 വയസിനു മുകളിലുള്ള കുട്ടികൾ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ ആരംഭിച്ചിരിക്കുന്നു. മുൻതലമുറകൾക്ക് ഒരു തരത്തിലും പരിചയമില്ലാത്ത ഒരു സ്പോർട്ട് പുതിയ തലമുറയിൽ ചിലർ തിരഞ്ഞെടുക്കുന്നു. അപരിചിതമായ കളി ആയതുകൊണ്ട് തന്നെ മാതാപിതാക്കൾ പൊതുവെ ക്രിക്കറ്റിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, ആ സ്ഥിതി മാറി വരുന്നുണ്ട്.

Read Also: Vlogger Shot Dead Pakistan : ഇന്ത്യ – പാകിസ്താൻ മത്സരത്തെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു; വ്ലോഗറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ക്രിക്കറ്റ് കളിച്ചുനടന്ന ഷാം ചോട്ടൂ എന്ന പരിശീലകനാണ് അമേരിക്കയിൽ ക്രിക്കറ്റ് നട്ടുവളർത്താൻ മുൻകൈ എടുക്കുന്നത്. സ്കൂളുകളിൽ ചെന്ന് ക്രിക്കറ്റ് ഡെമോ കാണിക്കുന്ന ചോട്ടൂ താത്പര്യം കാണിക്കുന്ന കുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കും. 30 വർഷം മുൻപ് അമേരിക്കയിലെത്തിയ ചോട്ടൂ ക്രിക്കറ്റ് അമേരിക്കയിൽ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. നേരത്തെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് കൂടുതൽ ക്രിക്കറ്റ് കളിച്ചിരുന്നതെന്ന് ചോട്ടൂ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഒരുമിച്ചുകൂടാനുള്ള ഒരു അവസരമായാണ് അവർ ഇതിനെ കണ്ടിരുന്നത്. അതുകൊണ്ടാണ് അമേരിക്കൻ ടീമിൽ നിരവധി ഇന്ത്യക്കാർ കളിക്കുന്നത്.

ഏറെ വൈകാതെ ചോട്ടൂ പ്രാഥമിക വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ക്രിക്കറ്റ് പ്രചരിപ്പിക്കാനാരംഭിച്ചു. ഇത് അമേരിക്കയിലെ ആദ്യ എലമൻ്ററി സ്കൂൾ ക്രിക്കറ്റ് ലീഗായി മാറി. 10 വർഷത്തിനു ശേഷം ഇന്ന് ഈ ലീഗിൽ 86 ടീമുകളും 1000ലധികം കുട്ടികളും കളിക്കുന്നുണ്ട്. രാജ്യവ്യാപകമായും ക്രിക്കറ്റ് ആവേശം അമേരിക്കക്കാർക്കിടയിൽ പടർന്നുപിടിക്കുന്നുണ്ട്. അമേരിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ കണക്ക് പ്രകാരം 400കധികം ലീഗുകളിലായി രാജ്യത്ത് നിലവിൽ രണ്ട് ലക്ഷത്തിലധികം താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐപിഎൽ ഉടമകൾക്ക് ടീമുകളുള്ള മേജർ ലീഗ് ക്രിക്കറ്റ് ലീഗിൻ്റെ ഉദയവും 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചതുമൊക്കെ രാജ്യത്ത് ക്രിക്കറ്റിനുള്ള ജനപ്രീതി വർധിക്കുന്നതിൻ്റെ ലക്ഷണങ്ങളാണ്.

 

Related Stories
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ