AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Barcelona vs Real Madrid Live Steaming : കോപ്പ ഡെൽ റെ ഫൈനലിൽ ബാഴ്സലോണ റയൽ മാഡ്രിഡ് എൽ ക്ലാസികോ; എപ്പോൾ, എവിടെ ലൈവായി കാണാം?

Barcelona vs Real Madrid Copa Del Rey Final Live Streaming : നിലവിലെ സീസണിൽ ഇത് മൂന്നാം തവണയാണ് ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്.

Barcelona vs Real Madrid Live Steaming : കോപ്പ ഡെൽ റെ ഫൈനലിൽ ബാഴ്സലോണ റയൽ മാഡ്രിഡ് എൽ ക്ലാസികോ; എപ്പോൾ, എവിടെ ലൈവായി കാണാം?
Lamine Yamal, Kylian MbappeImage Credit source: PTI
jenish-thomas
Jenish Thomas | Published: 26 Apr 2025 20:46 PM

സീസണിലെ മൂന്നാമത്തെ എൽ ക്ലാസികോ പോരാട്ടത്തിന് വേദിയൊരുക്കി കോപ്പ ഡെൽ റെ ഫൈനൽ. ഇന്ന് (ഞായറാഴ്ച) പുലർച്ചെ നടക്കുന്ന മത്സരത്തിൽ ലാ ലിഗ വമ്പന്മാർ നേർക്കുനേരെയെത്തുന്നത്. സെമി ഫൈനലിൽ അത്ലെറ്റികോ മാഡ്രിഡിനെ അഗ്രിഗേറ്റിൽ 5-4ന് തോൽപ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് ഇടം നേടിയത്. ഇതേ സ്കോർ ബോർഡിലാണ് റയൽ മാഡ്രിഡ് റയൽ സോഷ്യാദാദിനെ സെമിയിൽ തോൽപ്പിച്ചത് സെവിയ്യയുടെ എസ്റ്റാഡിയോ ലാ കാർതൂജയിൽ കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.

സീസണിൽ ഇത് മൂന്നാം തവണയാണ് ലാ ലിഗാ പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരായ ബാഴ്സലോണയും (ഒന്നാം സ്ഥാനം) റയൽ മാഡ്രിഡും (രണ്ടാം സ്ഥാനം) നേർക്കുനേരെയെത്തുന്നത്. ലാ ലിഗയിലും സൂപ്പർ കോപ്പ ഫൈനലിലുമായി നടന്ന രണ്ട് എൽ ക്ലാസികോ പോരാട്ടത്തിലും ബാഴ്സയോട് കനത്ത തോൽവിയാണ് മാഡ്രിഡ് നേരിട്ടത്. ലാ ലിഗയിൽ 4-0ത്തിന് അൻസലോട്ടിയുടെ റയൽ തോറ്റപ്പോൾ സൂപ്പർ കോപ്പ ഫൈനലിൽ 5-2നാണ് കറ്റാലന്മാർ ജയം നേടിയെടുത്തത്.

ബാഴ്സലോണ റയൽ മാഡ്രിഡ് കോപ്പ ഡെൽ റെ ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30നാണ് ബാഴ്സ മാഡ്രിഡ് എൽ ക്ലാസികോ പോരാട്ടം. മത്സരം ഫാൻകോഡ് ആപ്ലിക്കേഷനിലൂടെയാണ് ലൈവ് സ്ട്രീമായി കാണാൻ സാധിക്കുക. അതേസമയം മത്സരത്തിൻ്റെ ടെലിവിഷൻ തത്സമ സംപ്രേഷണവകാശം ആരും സ്വന്തമാക്കിട്ടില്ല.