5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Copa America 2024 : കോപ്പ സ്റ്റാറായി ലൗത്താരോ മാർട്ടിനെസ്; അർജൻ്റീനയ്ക്ക് തുടർച്ചയായി നാലാം കിരീടം

Copa America 2024 Final Argentina vs Columbia Highlights : അധിക മിനിറ്റിലേക്ക് കടന്ന മത്സരത്തിൻ്റെ 112-ാം മിനിറ്റിലാണ് പകരക്കാരാനായി എത്തിയ ലൗത്താരോ മാർട്ടിനെസ് വിജയഗോൾ നേടുന്നത്. മത്സരത്തിനിടെ പരിക്കേറ്റ ലയണൽ മെസിയെ രണ്ടാം പകുതിയിൽ കോച്ച് പിൻവലിച്ചു.

Copa America 2024 : കോപ്പ സ്റ്റാറായി ലൗത്താരോ മാർട്ടിനെസ്; അർജൻ്റീനയ്ക്ക് തുടർച്ചയായി നാലാം കിരീടം
Argentina Team Copa America Winners (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 15 Jul 2024 12:25 PM

കോപ്പ അമേരിക്ക (Copa America 2024) കിരീടം നിലനിർത്തി അർജൻ്റീന (Argentina National Football Team). യുഎസ്എയിലെ മിയാമി വെച്ച് നടന്ന ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് അർജൻ്റീന (Argentina vs Columbia) കിരീടം നിലനിർത്തിയത്. നിശ്ചിത സമയവും കഴിഞ്ഞ മത്സരത്തിൻ്റെ അധിക മിനിറ്റിലെ രണ്ടാം പകുതയിലാണ് വിജയഗോൾ പിറക്കുന്നത്. പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനെസാണ് വിജയഗോൾ നേടിയത്. അർജൻ്റീനയുടെ 16-ാം കോപ്പ കിരീട നേട്ടമാണിത്.

പതിവ് ലാറ്റിൻ അമേരിക്കൻ ശൈലിയിലുള്ള പോരാട്ടമായിരുന്നു മയാമിയിലെ സ്റ്റേഡിയത്തിന് പുറത്തും അകത്തും കാണാൻ ഇടയായത്. ടിക്കറ്റിലാതെ അരാധകർ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇരച്ചെത്തിയതോടെ മത്സരം ആരംഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി. സുരക്ഷ ക്രമീകരണങ്ങൾ എല്ലാം ഭേദിച്ച് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

വൈകിയാണ് മത്സരത്തിൻ്റെ കിക്കോഫെങ്കിലും കളത്തിലെ ആവേശം ഒട്ടും ചോർന്നില്ല. തുടക്കത്തിൽ ഒന്ന് രണ്ട് അർജൻ്റൈൻ ആക്രമണങ്ങൾ ഒഴിച്ചാൽ ആദ്യപകുതി കൊളംബിയയുടെ കൈകളിലായിരുന്നു. പതിവ് ലാറ്റിൻ അമേരിക്കൻ ശൈലിയിൽ കൂടുതൽ കായികപരമായിട്ടാണ് കൊളംബിയൻ താരങ്ങൾ അർജൻ്റീനയെ നേരിട്ടത്. ഇതിന് ഫലമായി ആദ്യ പകുതിയിൽ തന്നെ സാക്ഷാൽ ലയണൽ മെസിക്ക് പരിക്കേറ്റു. മത്സരത്തിൻ്റെ ആദ്യപകുതയിൽ കൊളംബിയൻ മുന്നേറ്റത്തിന് മുമ്പിൽ പകച്ച് നിൽക്കുകയായിരുന്ന അർജൻ്റീന. രക്ഷയായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിൻ്റെ സേവുകളായിരുന്നു.

ALSO READ : Copa America 2024 Final: ടിക്കറ്റില്ല, സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി കാണികള്‍; കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകിയത് ഒന്നരമണിക്കൂറോളം- വീഡിയോ

രണ്ടാം പകുതിയോടെ നീലപ്പടയുടെ ഉയർത്തെഴുന്നേൽപ്പുണ്ടാകുന്നത്. മത്സരം 60-ാം മിനിറ്റിലേക്ക് അടുക്കുന്ന വേളയിൽ എഞ്ചൽ ഡി മരിയ ഷോട്ട് നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാകാതെ മാറിയത്. വീണ്ടും കൊളിംബിയ കൂടുതൽ കായികമായി അർജൻ്റീനിയൻ താരങ്ങളെ നേരിട്ടപ്പോൾ മെസിയെ ഡഗൗട്ടിലേക്ക് കോച്ച് ലയണൽ സ്കലോണി തിരികെ വിളിപ്പിച്ചു. പരിക്കേറ്റ് ഡഗൗട്ടിലെത്തിയ താരം കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നിരുന്നാലും ഇരു ടീമുകൾക്കും വിജയഗോൾ കണ്ടെത്താനിയില്ല.

മത്സരം അധിക മിനിറ്റിലേക്ക് പ്രവേശിച്ചപ്പോൾ മറ്റങ്ങൾ വരുത്തി കോച്ച് സ്കലോണി ലൗത്താരോ മാർട്ടിനെസിനെ കളത്തിലേക്കെത്തിച്ചു. തുടർന്ന് അധിക സമയത്തിൻ്റെ ആദ്യപകുതിയും ഗോൾ പിറക്കാതെ സമനിലയിൽ പിരിഞ്ഞു. ശേഷം മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് പോകുമെന്ന് കരുതിയ വേളയിലാണ് ലൗത്താരോ മാർട്ടിനെസ് അർജൻ്റീനയുടെ രക്ഷകനാകുന്നത്. 112-ാം മിനിറ്റിൽ സെൻട്രലിൽ നിന്നും ഗിവാനി ലൊസെൽസോ നൽകി ലോങ് ത്രൂ പാസ് സ്വീകരിച്ച ലൗത്താരോ മാർട്ടിനെസ് പന്ത് കൊളംബിയൻ ഗോൾ വലയിലേക്ക് പായിക്കുകകയായിരുന്നു.

മാർട്ടിനെസ് നേടിയ വിജയഗോൾ

ടൂർണമെൻ്റിൽ മാർട്ടിനെസിൻ്റെ അഞ്ചാമത്തെ ഗോൾ നേട്ടമാണിത്. അഞ്ചിൽ മൂന്ന് ഗോളും പകരക്കാരാനായി എത്തിയാണ് മാർട്ടിനെസ് വല കുലുക്കിട്ടുള്ളത്. 2019 മുതൽ മൂന്ന് കോപ്പ ടൂർണമെൻ്റുകളിൽ അർജൻ്റീനയ്ക്കായി പങ്കെടുത്തിട്ടുള്ള മാർട്ടിനെസ് ഇതുവരെ നേടിയത് പത്ത് ഗോളുകളാണ്. കോപ്പ ടൂർണമെൻ്റിൽ ഏറ്റവും അധികം ഗോൾ നേടുന്നവരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ലൗത്താരോ മാർട്ടിനെസ് ഇടം നേടി. മത്സരത്തിൽ പിറന്ന ഏക ഗോളിന് ശേഷം കൊളിംബിയ മറ്റ് അവസരങ്ങൾ ഒരുക്കിയെങ്കിലും അവയൊന്നും ആരാധകരുടെ പ്രതീക്ഷ കൈവരിച്ചില്ല.

തുടർന്ന് അവസാന വിസിൽ മുഴങ്ങി അർജൻ്റീന തങ്ങളുടെ 16-ാം കോപ്പ കിരീടത്തിലേക്ക് മുത്തമിട്ടു. കിരീടം നിലനിർത്തിയ മെസിയും സംഘത്തിൻ്റെയും ഇത് നാലാം രാജ്യാന്തര കിരീട നേട്ടമാണിത്. 2021 കോപ്പ അമേരിക്ക, 2022 ഖത്തർ ലോകകപ്പ്, 2022 ഫൈനലിസ്മാ, 2024 കോപ്പ അമേരിക്ക എന്നീ രാജ്യാന്തര കിരീടങ്ങളാണ് മെസിയും സംഘവും കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് റൊസാരിയോ തെരുവിലേക്കെത്തിച്ചത്.