Copa America 2024: കോപ്പ അമേരിക്ക; അര്‍ജന്റീന സെമി ഫൈനലില്‍, പെനാള്‍ട്ടി നഷ്ടപ്പെടുത്തി മെസി
Copa America 2024 Argentina vs Ecuador Highlights: മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഷൂട്ടൗട്ടില്‍ മുന്നേറാനായില്ല. ആദ്യ പകുതിയില്‍ എമി മാള്‍ട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിന്റെ മുന്നേറ്റത്തിന് തടയിട്ടത്. 35ാം മിനിറ്റില്‍ മെസിയുടെ കോര്‍ണര്‍ കിക്കിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നു.
കോപ അമേരിക്ക മത്സരത്തില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് അര്‍ജന്റീന. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തികൊണ്ടാണ് അര്‍ജന്റീന സെമിയിലേക്ക് കടന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ മത്സരം നീണ്ടിരുന്നു. 4-2നാണ് അര്‍ജന്റീന മുന്നേറിയത്. ഷൂട്ടൗട്ടില്‍ മെസി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും എമിയുടെ സേവുകളാണ് അര്‍ജന്റീനയെ തുണച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഷൂട്ടൗട്ടില്‍ മുന്നേറാനായില്ല. ആദ്യ പകുതിയില്‍ എമി മാള്‍ട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിന്റെ മുന്നേറ്റത്തിന് തടയിട്ടത്. 35ാം മിനിറ്റില്‍ മെസിയുടെ കോര്‍ണര്‍ കിക്കിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നു.
Also Read: T20 World Cup 2024 : ലോകകപ്പ് ചാമ്പ്യന്മാർക്ക് ജന്മനാട് നൽകിയ വൻ സ്വീകരണം; കാണാം ആഹ്ളാദ നിമിഷങ്ങൾ
മെസിയുടെ കോര്‍ണര്‍ കിക്കിനെ മകാലിസ്റ്റര്‍ ഫ്‌ളിക്ക് ചെയ്ത് തടഞ്ഞെങ്കിലും ഫാര്‍ പോസ്റ്റില്‍ നിന്ന ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ആ പന്ത് പോസ്റ്റിലേക്ക് എത്തിച്ചു. രണ്ടാം പകുതിയില്‍ 62ാം മിനിറ്റിലാണ് ഇക്വഡോറിന് പെനാള്‍ട്ടി ലഭിച്ചത്. ഹാന്‍ഡ് ബോളിന് ഇന്നര്‍ വലന്‍സിയക്കാണ് പെനാള്‍ട്ടി ലഭിച്ചത്. പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചെങ്കിലും കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയി.
എന്നാല്‍ 92ാം മിനിറ്റില്‍ കെവിന്‍ റോഡ്രിഗസിലൂടെ ഇക്വഡോര്‍ സമനില കണ്ടെത്തി. ഫൈനല്‍ വിസില്‍ വരെ ഈ സമനില തുടര്‍ന്നു. എക്‌സ്ട്രാ ടൈം ഇല്ലാത്തതിനാല്‍ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. മെസി ആയിരുന്നു അര്‍ജന്റീനക്ക് വേണ്ടി ആദ്യം പന്ത് തട്ടിയത്. എന്നാല്‍ ആ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. ഇക്വഡോറിന്റെ കിക്കിനെ എമി അതിഗംഭീരമായി തടയുകയും ചെയ്തു.
ഹൂലിയന്‍ ആല്‍വരസ് എടുത്ത കിക്ക് രണ്ടാം ഗോളിലേക്ക് അര്‍ജന്റീനയെ എത്തിച്ചു. എന്നാല്‍ ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞതോടെ കഥയാകെ മാറി. അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ പിറന്നത് മകാലിസ്റ്ററിന്റെ കാലില്‍ നിന്നാണ്. ഇക്വഡോറിന്റെ മൂന്നാം കിക്കും ലക്ഷ്യം കണ്ടു. പിന്നീട് അര്‍ജന്റീനയ്ക്കായി മോണ്ടിനെല്‍ ഗോള്‍ നേടിയപ്പോള്‍ ഇക്വഡോറിനായി കൈസേഡോ വലകുലുക്കി. അര്‍ജന്റീനയുടെ അവസാന ഗോള്‍ പിറന്നത് ഒടമെന്‍ഡിലൂടെയാണ്. ഇതോടെ ഇക്വഡോര്‍ അര്‍ജന്റീനയോട് തോല്‍വി സമ്മതിച്ചു.