Copa America 2024 : കോപ്പ അമേരിക്കയിൽ മെസിയെക്കാളും ശമ്പളം വാങ്ങുന്നത് ഇവരാണ്; ആഴ്ചയിൽ ലഭിക്കുന്നത് മൂന്ന് കോടിയിൽ അധികം
Copa America High Earned Players: ഫാൻ ബേസിൽ മുകളിലാണെങ്കിലും ശമ്പളത്തിൽ മെസ്സി പോലും ആറാം സ്ഥാനത്താണ്, ആദ്യത്തെ അഞ്ച് താരങ്ങളും ബ്രസീലുകാരാണെന്നതാണ് മറ്റൊരു പ്രത്യേകത
ഒരു പക്ഷെ ക്രിക്കറ്റിനേക്കാൾ സാമ്പത്തികമായി കളിക്കാർക്ക് വളരെ അധികം നേട്ടമുണ്ടാക്കുന്ന മത്സരം കൂടിയാണ് ഫുട്ബോൾ അതിപ്പോൾ സെവൻസ് മുതൽ വേൾഡ് കപ്പ് വരെ ഏതിലും പണം മുഖ്യം ബിഗിലേ എന്നതാണ് ക്ലബുകളുടെയും കളിക്കാരുടെയും ആപ്തവാക്യം. ലക്ഷങ്ങളും കോടികളും വരെയാണ് പല കളിക്കാർക്കും ക്ലബുകൾ വാരിയെറിയുന്നത്. കോപ്പ അമേരിക്കൻ ടൂർണമെൻ്റ് തന്നെയാണ് ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരം.
മൂന്ന് കോടി മുതൽ ശമ്പളം വാങ്ങുന്ന നിരവധി കളിക്കാരാണ് ടൂർണമെൻ്റിലുള്ളത്. മൂന്ന് കോടിയെന്നത് വെറും മാസത്തെയും വർഷത്തെയോ ശമ്പളമല്ല മറിച്ച്, ഒരാഴ്ചയിലെ താരത്തിൻ്റെ ശമ്പളമാണെന്ന് അറിഞ്ഞാലോ അവിടെയാണ് കിളി പാറുന്നത്.
കോടീശ്വരൻമാരുടെ ബ്രസീൽ
givemesport.com പങ്കുവെക്കുന്ന കോപ്പ അമേരിക്കൻ താരങ്ങളുടെ ശമ്പളക്കണക്കിൽ ഒന്നാമതായുള്ളത് ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് 345,000 പൗണ്ടാണ് താരത്തിൻ്റെ പ്രതിഫലം അതായത് ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ. രണ്ടാമതായി ബ്രസീലിൻ്റെ തന്നെ മാർക്വിനോസാണ് പ്രതിഫലമായി വാങ്ങുന്നത് 278,000 പൗണ്ടാണ് അതായത് ഇന്ത്യൻ രൂപ 2.9 കോടി വരും ഇത്.
എഡർ മിലിറ്റാവോ, റോഡ്രിഗോ, റാഫിൻഹ തുടങ്ങിയ ബ്രസീൽ താരങ്ങളെല്ലാം ശരാശരി 2 കോടിക്ക് മുകളിൽ ആഴ്ചതോറും വാങ്ങുമ്പോൾ പട്ടികയിൽ ആറാമതുള്ള അർജൻ്റീനൻ താരം ലയണൽ മെസ്സിക്ക് ആഴചയിൽ ലഭിക്കുന്നത്. 1.8 കോടിയാണ് (186,000 പൗണ്ട്). ഉയർന്ന ശമ്പളം വാങ്ങുന്ന ആദ്യ പത്ത് താരങ്ങളിൽ അവസാനമായുള്ളത് അർജൻ്റീനയുടെ തന്നെ ക്രിസ്റ്റ്യൻ റൊമേറോ ആണ് 1.6 കോടിയാണ് താരത്തിൻ്റെ ആഴചയിലെ പ്രതിഫലം.
23 വയസ്സ് മൂന്ന് കോടി ശമ്പളം
റയൽ മാഡ്രിഡിൻ്റെ ഫോർവേഡിൽ അസ്ത്രം പോലെ പായുന്ന വിനിഷ്യസ് ജൂനിയറിൻ്റെ പ്രായം കേട്ടാലാണ് ആരും ഒന്ന് അമ്പരക്കുന്നത്. വെറും 23 വയസ്സാണ് താരത്തിൻ്റെ വയസ്സ്. വിനീഷ്യസ് ജോസ് പൈക്സോ ഡി ഒലിവേര ജൂനിയർ എന്നാണ് താരത്തിൻ്റെ മുഴുവൻ പേര്.