ആദ്യ പോരാട്ടത്തിന് കാനറികൾ ഇറങ്ങുന്നു; ബ്രസീൽ-കോസ്റ്റ റിക്ക മത്സരം എവിടെ ലൈവായി കാണാം? | Copa America 2024 Live Streaming Brazil vs Costa Rica Where and When To Watch In Online Check These Details In Malayalam Malayalam news - Malayalam Tv9

Copa America 2024 : ആദ്യ പോരാട്ടത്തിന് കാനറികൾ ഇറങ്ങുന്നു; ബ്രസീൽ-കോസ്റ്റ റിക്ക മത്സരം എവിടെ ലൈവായി കാണാം?

Published: 

24 Jun 2024 19:24 PM

Copa America 2024 Brazil vs Costa Rica Live Streaming : കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിന് നാളെ പൂലർച്ചെ ബ്രസീൽ ഇറങ്ങുന്നത്. കോസ്റ്റ് റിക്കയാണ് കാനറികളുടെ ടൂർണമെൻ്റിലെ ആദ്യ എതിരാളി

Copa America 2024 : ആദ്യ പോരാട്ടത്തിന് കാനറികൾ ഇറങ്ങുന്നു; ബ്രസീൽ-കോസ്റ്റ റിക്ക മത്സരം എവിടെ ലൈവായി കാണാം?

Brazil Football Team (Image Courtesy : PTI)

Follow Us On

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രസീൽ നാളെ ഇറങ്ങും. പുലർച്ചെ ഇന്ത്യൻ പ്രാദേശിക സമയം 6.30ന് നടക്കുന്ന മത്സരത്തിൽ കോസ്റ്റ് റിക്കയാണ് ബ്രസീൽ ടൂർണമെൻ്റിൽ ആദ്യം ഏറ്റുമുട്ടുക. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ഇത്തവണ കോപ്പ മോഹവുമായി കാനറിൽ അമേരിക്കയിലേക്കെത്തി ചേർന്നിരിക്കുന്നത്. എന്നാൽ മികച്ച ഫോമിലുള്ള റയർ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറിലും റൊഡ്രിഗോയിലുമാണ് ബ്രസീൽ ആരാധകരുടെ പ്രതീക്ഷ.

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ബ്രസീലിൻ്റെ സ്ഥിതി ഇപ്പോൾ നാഥനില്ല കളരിയാണ്. ആ സ്ഥിതി മാറ്റിയെടുക്കാൻ ലക്ഷ്യവെച്ചാണ് രണ്ട് കെയർ ടേക്കർ മാനേജർമാർക്ക് ശേഷം ടീമിൻ്റെ മുഖ്യപരിശീലകനായി എത്തിയ ഡൊറിവൽ ജൂനിയൽ കോപ്പയിലേക്കെത്തുന്നത്. ഖത്തർ ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനെ വെബ്ലിയിൽ തോൽപ്പിച്ചതും സ്പെയിനെ അവരുടെ തട്ടകത്തിൽ 3-3ന് സമനിലയിൽ തളച്ചതും ബ്രസീൽ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.ഇവയ്ക്കെല്ലാം പുറമെ ഒരു പ്രധാന ടൂർണമെൻ്റിൽ കൗമാര താരം എൻട്രിക്കിൻ്റെ പ്രകടനം എത്രോത്താളമുണ്ടാകുമെന്നറിയാൻ കാത്തിരിക്കുകയാണ് കാനറിപ്പടകൾ.

ALSO READ : Copa America 2024: മെസിപ്പട കിരീടവേട്ട തുടങ്ങി; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ജയത്തോടെ തുടക്കം

കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീൽ കോസ്റ്റ റിക്ക മത്സരം. ആദ്യ മത്സരത്തിൽ ചിരകാല വൈരികളായ ലയണൽ മെസിയുടെ അർജൻ്റീന ജയത്തോടെ തുടങ്ങിയതോടെ കാനറികളും തങ്ങളുടെ തുടക്കം വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തിൽ കാനഡയെ രണ്ട് ഗോളിനാണ് അർജൻ്റീന തോൽപ്പിച്ചത്. ജൂലിയൻ അൽവരെസും ലുത്വാരോ മാർട്ടിനെസുമാണ് നീലപ്പടയ്ക്കായി ഗോളുകൾ നേടിയത്.

കോപ്പ അമേരിക്ക മത്സരങ്ങൾ എവിടെ ലൈവായി കാണാം?

നിലവിൽ ഒരു ടെലിവിഷൻ കമ്പനിയും കോപ്പ അമേരിക്കയുടെ ബ്രോഡ്കാസ്റ്റ് സംപ്രേഷണവകാശം സ്വന്തമാക്കിട്ടില്ല. ഓൺലൈനിലൂടെ മാത്രമെ കോപ്പ അമേരിക്ക മത്സരം കാണാൻ സാധിക്കൂ. അതേസമയം കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ കാണാൻ സാധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. എന്നാൽ ഫാൻകോഡ് ആപ്പും കോപ്പ അമേരിക്കയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടില്ല.

Exit mobile version