Copa America 2024: മെസിപ്പട കിരീടവേട്ട തുടങ്ങി; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ജയത്തോടെ തുടക്കം
Copa America 2024 Canada VS Argentina: അമേരിക്കയിലെ 14 വേദികളിലായാണ് മത്സരം നടക്കുന്നത്. ലോകകപ്പിന് അപ്പുറം മെസിക്ക് കോപ്പയുടെ തിളക്കം നല്‍കാനുള്ള പോരാട്ടത്തിന് കൂടിയാണ് അര്‍ജന്റീന ഇറങ്ങിയിരിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ തന്നെ ഫിഫ റാങ്കില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുള്ള കാനഡയെ തോല്‍പ്പിക്കാനായത് നല്ല പ്രതീക്ഷയാണ് അര്‍ജന്റീനക്ക് നല്‍കുന്നത്.
കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. കാനഡയെ 2-0ത്തിനാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസിന്റെയും ലൗട്ടാരോ മാര്‍ട്ടിനെസിന്റെയും മിന്നും പ്രകടനമാണ് അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ചത്. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍ല് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കാനഡ മുന്നിട്ട് നിന്നെങ്കിലും പിന്നീട് സാഹചര്യങ്ങള്‍ മാറിമറിയുകയായിരുന്നു. മത്സരം പുനരാരംഭിച്ച് നാല് മിനിറ്റിനുള്ളില്‍ തന്നെ ലയണല്‍ സ്‌കലോനിയുടെ ടീം മുന്നേറ്റം നടത്തിയിരുന്നു. 49ാം മിനിറ്റില്‍ അല്‍വാരസ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നീട് 88ാം മിനിറ്റില്‍ മെസിയുടെ പാസില്‍ നിന്ന് പകരക്കാരനായ മാള്‍ട്ടിനെസ് സ്ലോട്ട് ചെയ്ത് വിജയം സ്വന്തമാക്കി.
അമേരിക്കയിലെ 14 വേദികളിലായാണ് മത്സരം നടക്കുന്നത്. ലോകകപ്പിന് അപ്പുറം മെസിക്ക് കോപ്പയുടെ തിളക്കം നല്‍കാനുള്ള പോരാട്ടത്തിന് കൂടിയാണ് അര്‍ജന്റീന ഇറങ്ങിയിരിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ തന്നെ ഫിഫ റാങ്കില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുള്ള കാനഡയെ തോല്‍പ്പിക്കാനായത് നല്ല പ്രതീക്ഷയാണ് അര്‍ജന്റീനക്ക് നല്‍കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന പതിനാല് കളികളില്‍ ഒരേയൊരു തോല്‍വി മാത്രമാണ് അര്‍ജന്റീന ഇതുവരെ അറിഞ്ഞിട്ടുള്ളത്. കാനഡ ഇതിന് മുമ്പ് ഒറ്റത്തവണ മാത്രമാണ് അര്‍ജന്റീനക്കെതിരെ ഇറങ്ങിയിട്ടുള്ളത്. അത് 2010ലെ സൗഹൃദ മത്സരത്തിലായിരുന്നു. അന്ന് അര്‍ജന്റീന അഞ്ച് ഗോളുകള്‍ നേടുകയും ചെയ്തു.
Also Read: Copa America 2024 : ടിവിയിൽ ഇല്ലെങ്കിൽ എന്താ; കോപ്പ അമേരിക്ക ലൈവായി ഈ ആപ്പിൽ കാണാം?
ബയേണ്‍ മ്യുണിക്കിന്റെ അല്‍ഫോന്‍സോ ഡേവിസും പോര്‍ട്ടോയുടെ സ്റ്റീഫന്‍ യുസ്റ്റകിയോയും ലിലിയുടെ ജൊനാഥന്‍ ഡേവിഡുമാണ് കനേഡിയന്‍ നിരയില്‍ പ്രമുഖ താരങ്ങള്‍. എന്നാല്‍ അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോണിക്ക് സെറ്റായ ടീമില്‍ ആശങ്കകള്‍ ഒന്നുമുണ്ടായിരുന്നില്ല. ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ്. പ്രതിരോധത്തില്‍ നഹ്വേല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിങ്ങനെ ഉറച്ച പ്രതീക്ഷയില്‍ തന്നെയായിരുന്നു അര്‍ജന്റീന. മുന്നേറ്റത്തില്‍ മെസിക്കൊപ്പം ഇടംപിടിക്കാന്‍ മത്സരിക്കുന്നത് ജൂലിയന്‍ അല്‍വാരസും ലൗതാറോ മാര്‍ട്ടിനസും കളിക്കളത്തിലുണ്ടായിരുന്നു.
കോപ്പ അമേരിക്ക മത്സരങ്ങള്‍ എവിടെ ലൈവായി കാണാം?
നിലവില്‍ ഒരു ടെലിവിഷന്‍ കമ്പനിയും കോപ്പ അമേരിക്കയുടെ ബ്രോഡ്കാസ്റ്റ് സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടില്ല. അതേസമയം കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍കോഡിലൂടെ (Fancode App) കാണാന്‍ സാധിക്കും. ഫാന്‍കോഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രത്യേക പാസെടുത്ത് കോപ്പ അമേരിക്ക മാത്രമായി കാണാന്‍ ഫാന്‍കോഡിലൂടെ സാധിക്കുന്നതാണ്.