Copa America 2024: ഷൂട്ടൗട്ടില്‍ തെന്നിതെറിച്ച് ബ്രസീല്‍; യുറുഗ്വായോട് തോറ്റുമടങ്ങി മഞ്ഞപ്പട
Uruguay VS Brazil Review: മത്സരത്തിന്റെ 74ാം മിനിറ്റില്‍ യുറുഗ്വായുടെ നഹിതാന്‍ നാന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ ഈ അവസരം മുതലെടുക്കാനും ബ്രസീലിന് സാധിച്ചില്ല. ഇത്തവണ വീനീഷ്യസിന് പകരം എന്‍ട്രിക്കിനെ മുന്നില്‍ നിര്‍ത്തിയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് വീണ്ടും മടക്കം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി യുറുഗ്വായ് സെമി ഫൈനലിലേക്ക് കടന്നു. 4-2നാണ് യുറുഗ്വായുടെ വിജയം. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ പനാമയെ എതിരില്ലാതെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് എത്തുന്ന കൊളംബിയയാണ് യുറുഗ്വായുടെ എതിരാളികള്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മൂന്നാം മത്സരം കൂടിയായിരുന്നു ഇത്.
യുറുഗ്വായ്ക്കായി ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഹോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ജി അരാസ്‌കെറ്റ്, മാനുവല്‍ ഉഗാര്‍ത്തെ എന്നിവരാണ് ലക്ഷ്യം നേടിയത്. എന്നാല്‍ ബ്രസീലിന് വേണ്ടി ആദ്യം കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്ക് പിഴച്ചു. ആ ഷോട്ട് യുറുഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിമാറ്റി. ഇതിന് പിന്നാലെ വന്ന ആന്‍ഡ്രേസ് പെരെര പന്ത് വലയിലെത്തിച്ചു. എന്നാല്‍ മൂന്നാം കിക്കെടുക്കാനെത്തിയ ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. നാലാം കിക്കില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോള്‍ നേടിയെങ്കിലും യുറുഗ്വായുടെ അഞ്ചാം ഗോള്‍ ലക്ഷ്യം കണ്ടു.
Also Read: Olympics 2024 : നീരജ് ചോപ്ര മുതൽ പിവി സിന്ധു വരെ; ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ
മത്സരത്തിന്റെ 74ാം മിനിറ്റില്‍ യുറുഗ്വായുടെ നഹിതാന്‍ നാന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ ബ്രസീലിന് സാധിച്ചില്ല. ഇത്തവണ വീനീഷ്യസിന് പകരം എന്‍ട്രിക്കിനെ മുന്നില്‍ നിര്‍ത്തിയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. 4-2 3-1 എന്ന ഫോര്‍മേഷനിലാണ് ബ്രസീല്‍ മത്സരത്തിനിറങ്ങിയതെങ്കിലും ഗോളുകള്‍ നേടാന്‍ ടീമിനായില്ല.
മത്സരത്തില്‍ ഫൗളുകളാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. യുറുഗ്വായ് 26 ഫൗളുകളിലും
ബ്രസീല്‍ 15 ഫൗളുകളിലും പങ്കാളികളായി. മത്സരത്തിന്റെ 28ാം മിനിറ്റില്‍ ബ്രസീലിന് മുന്നിലെത്താന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ടീമിന് സാധിച്ചില്ല. യുറുഗ്വായ് താരത്തിന്റെ പിഴവിലൂടെ എന്‍ഡ്രിക് ലഭിച്ച പന്ത് താരത്തിന്റെ പിഴവ് കൊണ്ട് തന്നെ നഷ്ടമായി. നേരിട്ട് ഷോട്ട് എടുക്കുന്നതിന് പകരം റഫീന്യയ്ക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചതാണ് വിനയായത്.
33ാം മിനുറ്റില്‍ റൊണാള്‍ഡ് അരാഹോ പരിക്കേറ്റ് പുറത്തായത് യുറുഗ്വായ്ക്ക് തിരിച്ചടിയായി. 73ാം മിനുറ്റില്‍ ബ്രസീലിന്റെ റോഡ്രിഗോയെ അപകടകരമാം വിധം ഫൗള്‍ ചെയ്ത യുറുഗ്വായ് പ്രതിരോധതാരം നഹിതാന്‍ നാന്‍ഡെസിനെ വാറിന് റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി. ഇതോടെ ടീം പത്ത് പേരിലേക്ക് ചുരുങ്ങി. മത്സരം ഇരുടീമുകള്‍ക്കും അനുകൂലമാകാതെ വന്നതോടെ ഇരു ടീമുകളും ഗോള്‍ തേടി സബ്സ്റ്റിറ്റിയൂട്ടുകളെ ഇറക്കി കളി തുടര്‍ന്നു. ബ്രസീലായിരുന്നു ആക്രമണത്തില്‍ മുന്നില്‍. പക്ഷെ അവിടെയും ഗോള്‍ നേടാനായില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ഇരു ടീമിനും ഗോള്‍ നേടാനാവാതായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.