5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Copa America 2024 : കാനറികൾ ജയം നേടുമോ? ബ്രസീൽ പരാഗ്വെ മത്സരം എപ്പോൾ, എവിടെ ലൈവായി കാണാം?

Copa America 2024 Live Streaming Brazil vs Paraguay : ആദ്യ മത്സരത്തിൽ കോസ്റ്റ റിക്കയുടെ സമനില വഴങ്ങിയ ബ്രസീലിന് ക്വാട്ടറിലേക്ക് പ്രവേശിക്കാൻ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.ലാസ് വേഗാസിലെ അല്ലെജെയ്ൻ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീൽ പരാഗ്വെ മത്സരം.

Copa America 2024 : കാനറികൾ ജയം നേടുമോ? ബ്രസീൽ പരാഗ്വെ മത്സരം എപ്പോൾ, എവിടെ ലൈവായി കാണാം?
Vinicius Jr (Image Courtesy ; Vinicius Jr Instagram)
jenish-thomas
Jenish Thomas | Published: 28 Jun 2024 19:38 PM

കോപ്പ അമേരിക്കയിൽ (Copa America 2024) ആദ്യ ജയം തേടി ബ്രസീൽ പരാഗ്വായ്ക്കെതിരെ (Brazil vs Paraguay) ഇറങ്ങുന്നു. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ കാനറികൾക്ക് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാൻ പരാഗ്വെയ്ക്കെതിരെ ജയം അനിവാര്യമാണ്. ഇന്ത്യൻ പ്രാദേശിക സമയം നാളെ ജൂൺ 29-ാം തീയതി രാവിലെ 6.30ന് ലാസ് വേഗാസിലെ അല്ലെജെയ്ൻ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീലും പരാഗ്വെയും തമ്മിൽ ഏറ്റുമുട്ടുക.

ആദ്യ മത്സരത്തിൽ ജയം നേടാനാകാതെ വന്നതോടെ ഗ്രൂപ്പിൽ കൊളംബിയയ്ക്ക് താഴെയായി രണ്ടാം സ്ഥാനത്താണ് ബ്രസീൽ. പത്താം കോപ്പ അമേരിക്കൻ കിരീടം ലക്ഷ്യമിടുന്ന കാനറികൾ തങ്ങളുടെ എല്ലാ കുറുവുകളും മറികടന്ന് വേണം ഇന്ന് രണ്ടാം അംഗത്തിനായി ഇറങ്ങേണ്ടത്. എതിരാളിയുടെ വല കുലുക്കാൻ സാധിക്കാത്ത സാംബ താളമാണ് ഇപ്പോൾ ബ്രസീൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

ALSO READ : Copa America 2024 : കോപ്പ അമേരിക്കയിൽ മെസിയെക്കാളും ശമ്പളം വാങ്ങുന്നത് ഇവരാണ്; ആഴ്ചയിൽ ലഭിക്കുന്നത് മൂന്ന് കോടിയിൽ അധികം

അതേസമയം പരാഗ്വയ്ക്കെതിരെ ബ്രസീലിന് കണക്കിൻ്റെ വെല്ലുവിളിയും നേരിടേണ്ടിയിരിക്കുന്ന. കോപ്പ അമേരിക്കയിൽ കഴിഞ്ഞ അഞ്ച് തവണ പാരാഗ്വയെ നേരിട്ടപ്പോൾ കാനറികൾക്ക് ജയം നേടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ കോപ്പയിൽ നേർക്കുനേരെയെത്തിയപ്പോൾ പരാഗ്വെ ഒരു മത്സരത്തിൽ ജയിച്ചപ്പോൾ ബാക്കിയുള്ളവ സമനിലയിൽ പിരിയുകയായിരുന്നു. ഈ വെല്ലുവിളിയു ബ്രസീലിന് ഇന്ന് മറികടക്കേണ്ടിയിരിക്കുന്നു.

ബ്രസീൽ-പരാഗ്വെ മത്സരം എപ്പോൾ, എവിടെ കാണാം?

നാളെ ജൂൺ 29-ാം തീയതി ഇന്ത്യൻ പ്രാദേശിക സമയം രാവിലെ 6.30നാണ് ബ്രസീൽ-പരാഗ്വെ മത്സരം. ലാസ് വേഗാസിലെ അല്ലെജെയ്ൻ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

മത്സരം എവിടെ കാണാം?

നിലവിൽ ഒരു ടെലിവിഷൻ കമ്പനിയും കോപ്പ അമേരിക്കയുടെ ബ്രോഡ്കാസ്റ്റ് സംപ്രേഷണവകാശം സ്വന്തമാക്കിട്ടില്ല. ഓൺലൈനിലൂടെ മാത്രമെ കോപ്പ അമേരിക്ക മത്സരം കാണാൻ സാധിക്കൂ. അതേസമയം കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ കാണാൻ സാധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. എന്നാൽ ഫാൻകോഡ് ആപ്പും കോപ്പ അമേരിക്കയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടില്ല. അതിനാൽ കോപ്പ മത്സരങ്ങൾ കാണാൻ മറ്റ് ഓൺലൈൻ സേവനങ്ങൾ ആരാധകർക്ക് തേടേണ്ടി വരും