5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Copa America 2024 : ജയം തുടരാൻ മെസിപ്പട രണ്ടാം മത്സരത്തിന് ഇറങ്ങുന്നു; അർജൻ്റീന-ചിലി മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം

Copa America Argentina vs Chile Live Streaming Updates : ഉദ്ഘാടന മത്സരത്തിൽ കാനഡയെ തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് അർജൻ്റീന ചിലിയെ നേരിടാൻ ഇറങ്ങുന്നത്. ചിലിയാകാട്ടെ ടൂർണമെൻ്റിലെ ആദ്യ ജയം തേടിയാണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുന്നത്

Copa America 2024 : ജയം തുടരാൻ മെസിപ്പട രണ്ടാം മത്സരത്തിന് ഇറങ്ങുന്നു; അർജൻ്റീന-ചിലി മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം
Lionel Messi (Image Courtesy : Rodrigo Valle/Getty Images)
Follow Us
jenish-thomas
Jenish Thomas | Published: 25 Jun 2024 18:59 PM

കോപ്പ അമേരിക്കയിൽ (Copa America 2024) ജയം തുടരാനായി രണ്ടാം മത്സരത്തിനായി ലയണൽ മെസിയുടെ (Lionel Messi) അർജൻ്റീന (Argentina Football Team) നാളെ ഇറങ്ങും. ചിലിക്കെതിരെയാണ് (Argentina vs Chile) മെസിയും സംഘം നാളെ ഇന്ത്യൻ പ്രാദേശിക സമയം പുലർച്ചെ 6.30 മണിക്ക് ഇറങ്ങുക. ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് നീലപ്പട രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ചിലിയാകട്ടെ ടൂർണമെൻ്റിലെ ആദ്യ ജയം തേടിയാണ് ലോകകപ്പ് ജേതാക്കൾക്ക് മുന്നിലേക്കെത്തുന്നത്. ന്യൂയോർക്കിലെ റൂഥർഫോർഡ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ചിലിയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്ക്ഔട്ടിലേക്കെത്താനാണ് ലയണൽ സ്കലോണിയും സംഘവും ലക്ഷ്യമിടുന്നത്. സ്കോലണിയുടെ കീഴിൽ ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളാണ് അർജൻ്റീനയുടെ മികവ്. പ്രതിരോധത്തിലെ ഏതാനും ചില വിടവുകൾ നികത്തിയാൽ ലോകകപ്പ ചാമ്പ്യന്മാർക്ക് അനയാസം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്ക്ഔട്ടിലേക്കെത്താം.

ALSO READ : Copa America 2024: മെസിപ്പട കിരീടവേട്ട തുടങ്ങി; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ജയത്തോടെ തുടക്കം

പെറുവിനോട് ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ ചിലി അർജൻ്റീനയുടെ മുന്നിലേക്കെത്തുന്നത്. കുറഞ്ഞപക്ഷം സമനിലയെങ്കിലും സ്വന്തമാക്കാനാണ് ചിലി ലക്ഷ്യമിടുന്നത്. കൂടാതെ പ്രധാന താരങ്ങളായ വിക്ടർ ഡാവില്ല, അലെക്സിസ് സാഞ്ചെസ്, എറിക് പുൾഗാർ എന്നിവർക്ക് ഒരു തവണ മഞ്ഞക്കാർഡ് ലഭിച്ചതിനാൽ ചിലിയുടെ നിർണായകമായഅവസാന മത്സരത്തെ ബാധിച്ചേക്കും. നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ ഇക്കാര്യം മുൻനിർത്തിയാകും ചിലി അർജൻ്റീനയെ നേരിടുക.

അർജൻ്റീന-ചിലി മത്സരം എപ്പോൾ, എവിടെ കാണാം?

നാളെ ജൂൺ 26-ാം തീയതി ഇന്ത്യൻ പ്രാദേശിക സമയം രാവിലെ 6.30നാണ് അർജൻ്റീന-ചിലി മത്സരം. ന്യുയോർക്ക് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

മത്സരം എവിടെ കാണാം?

നിലവിൽ ഒരു ടെലിവിഷൻ കമ്പനിയും കോപ്പ അമേരിക്കയുടെ ബ്രോഡ്കാസ്റ്റ് സംപ്രേഷണവകാശം സ്വന്തമാക്കിട്ടില്ല. ഓൺലൈനിലൂടെ മാത്രമെ കോപ്പ അമേരിക്ക മത്സരം കാണാൻ സാധിക്കൂ. അതേസമയം കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ കാണാൻ സാധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. എന്നാൽ ഫാൻകോഡ് ആപ്പും കോപ്പ അമേരിക്കയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടില്ല. അതിനാൽ കോപ്പ മത്സരങ്ങൾ കാണാൻ മറ്റ് ഓൺലൈൻ സേവനങ്ങൾ ആരാധകർക്ക് തേടേണ്ടി വരും

Stories