5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Copa America 2024: ഒടുക്കം മെസി തുടങ്ങി; കോപ്പ അമേരിക്ക ഫൈനലിലേക്ക് കടന്ന് അര്‍ജന്റീന

Argentina VS Canada Copa America Semi Final: തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലിനെ തകര്‍ത്താണ് അര്‍ജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്.

Copa America 2024: ഒടുക്കം മെസി തുടങ്ങി; കോപ്പ അമേരിക്ക ഫൈനലിലേക്ക് കടന്ന് അര്‍ജന്റീന
Argentina Social Media Image
shiji-mk
Shiji M K | Updated On: 10 Jul 2024 08:49 AM

കോപ്പ അമേരിക്ക മത്സരത്തിലെ ആദ്യ സെമി ഫൈനലില്‍ കാനഡയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ ജയം. ലയണല്‍ മെസി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരം കൂടിയാണിത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ മെസിയും ഗോളടിച്ചു. ഇതോടെ കോണ്‍കകാഫ് മേഖലയില്‍ നിന്ന് അതിഥികളായെത്തി കപ്പ് സ്വപ്‌നം കണ്ട കാനഡയുടെ മോഹങ്ങള്‍ പൊലിഞ്ഞു. 15ന് നടക്കുന്ന ഫൈനലില്‍ കൊളംബിയ-യുറുഗ്വായ് സെമി ഫൈനല്‍ മത്സരത്തിലെ വിജയികളെ അര്‍ജന്റീന നേരിടും.

Also Read: Gautam Gambhir : ഗംഭീർ തന്നെ ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകൻ; സ്ഥിരീകരിച്ച് ബിസിസിഐ

സെമി ഫൈനല്‍ മത്സരത്തില്‍ പന്തടക്കത്തിലും പാസിലുമെല്ലാം ആധിപത്യം നേടിയായിരുന്നു അര്‍ജന്റീന കുതിപ്പ് നടത്തിയത്. 22ാം മിനിറ്റില്‍ അല്‍വാരസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന റോഡിഗ്രോ ഡി പോള്‍ അല്‍വാരസിന് ഫോര്‍വേര്‍ഡ് പാസ് നല്‍കി. കാനഡയുടെ വന്‍ പ്രതിരോധത്തെ തകര്‍ത്ത് അല്‍വാരസ് പന്ത് വലയിലെത്തിച്ചു.

51ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് പുറകിലേക്ക് നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്‌സിന് പുറത്തെത്തിക്കാന്‍ അടിച്ച പന്ത് എത്തിയത് അര്‍ജന്റീന താരത്തിന്റെ കാലില്‍. ബോക്‌സ് ലക്ഷ്യമാക്കി കുതിച്ച പന്ത് മെസിയുടെ കാലില്‍ ചെറുതായി തട്ടി നേരെ വലയിലേക്ക്. എന്നാല്‍ മെസി ഓഫ്‌സൈഡാണെന്ന് കനേഡിയന്‍ താരങ്ങള്‍ വാദിച്ചതോടെ വാര്‍ ചെക്കിങ് നടത്തി. ഗോള്‍ സാധുവാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ കോപ്പയിലെ മെസിയുടെ ആദ്യ ഗോള്‍ സംഭവിച്ചു.

Also Read: Rohit Sharma : ദേശീയപതാക നിലത്ത് മുട്ടുന്നു; രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയ

കാനഡയുടെ പ്രതിരോധത്തിലുള്ള പാളിച്ച തന്നെയാണ് അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടുന്നതിന് വഴിവെച്ചത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും ഗോളായില്ല. ബോക്‌സിനകത്തെ പിഴവുകളും പാസുകളും ശരിയായി നല്‍കുന്നതില്‍ പരാജയപ്പെട്ടതാണ് കാനഡയ്ക്ക് ഗോള്‍ നേടാനാകാത്തതിന് കാരണം.

തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലിനെ തകര്‍ത്താണ് അര്‍ജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്.