Cristiano Ronaldo : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യൂട്യൂബ് ചാനൽ നിർമിക്കാനാവില്ല; എന്തുകൊണ്ടെന്നറിയാമോ?
Christiano Ronaldo Youtube Channel : ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യൂട്യൂബ് ചാനൽ നിർമിക്കുന്നതിൽ വിലക്കുണ്ട്. ടിക്ക്ടോക്കുമായി ബന്ധപ്പെട്ടാണ് ഈ വിലക്ക് വന്നതെന്നതാണ് രസകരം. കാരണമറിയാം.
സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അഞ്ച് തവണ ബാലൻ ഡി ഓർ ലഭിച്ചിട്ടുള്ള റൊണാൾഡോ (Cristiano Ronaldo) ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഗോൾ നേടിയ താരമാണ്. ഇങ്ങനെ ഏറെ സവിശേഷതകളുള്ള ക്രിസ്റ്റ്യാനോയ്ക്ക് പക്ഷേ, യൂട്യൂബിൽ അക്കൗണ്ട് നിർമിക്കാനാവില്ല. കാരണമറിയണ്ടേ.
ഏതാണ്ട് 260 മില്ല്യൺ ഡോളറാണ് ക്രിസ്റ്റ്യാനോയുടെ മൂല്യം. ലോകത്തിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന നാലാമത്തെ കായികതാരമാണ് ക്രിസ്റ്റ്യാനോ. സൗദി ക്ലബ് അൽ നസറിൻ്റെ താരമായ പോർച്ചുഗൽ ക്യാപ്റ്റന് വർഷം 200 ഡോളറാണ് ലഭിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും താരം പണമുണ്ടാക്കുന്നുണ്ട്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ക്രിസ്റ്റ്യാനോ ഈടാക്കുന്നത് 3.23 മില്ല്യൺ ഡോളറാണ്. പല ലോകോത്തര ബ്രാൻഡുകളുമായും താരത്തിന് കരാറുണ്ട്. എന്നാൽ, യൂട്യൂബ് മാത്രം ക്രിസ്റ്റ്യാനോയ്ക്ക് അപ്രാപ്യമായി നിൽക്കുകയാണ്.
2023ലാണ് സംഭവത്തിൻ്റെ തുടക്കം. ക്രിസ്റ്റ്യാനോ ടിക്ക്ടോക്കിൽ അക്കൗണ്ട് തുടങ്ങി. ഉടൻ തന്നെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സും താരത്തിനു ലഭിച്ചു. എന്നാൽ, ക്രിയേറ്റ് ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ കാരണങ്ങളൊന്നും പറയാതെ ടിക്ക്ടോക്ക് ക്രിസ്റ്റ്യാനോയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അക്കൗണ്ടിലൂടെ ക്രിസ്റ്റ്യാനോ സമ്പാദിക്കുന്ന വരുമാനം നൽകാൻ കഴിയാത്തതിലാണ് ടിക്ക്ടോക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നാണ് ചില അഭ്യൂഹങ്ങൾ. അത്രയേറെ ഫോളോവേഴ്സുള്ള താരത്തിന് ഏറെ പണം നൽകേണ്ടിവരുമല്ലോ. ഇതേ കാരണം കൊണ്ട് തന്നെ യൂട്യൂബ് ചാനൽ നിർമിക്കുന്നതിൽ നിന്നും ക്രിസ്റ്റ്യാനോയ്ക്ക് വിലക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Also Read : Euro Cup 2024 : യൂറോ സെമി ലൈനപ്പായി; സ്പെയിന് ഫ്രാൻസും ഇംഗ്ലണ്ടിന് നെതർലൻഡ്സും എതിരാളികൾ
ഫുട്ബോൾ പരിഗണിക്കുമ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് ഇത് നല്ല കാലമല്ല. ഇപ്പോൾ നടക്കുന്ന യൂറോ കപ്പിൻ്റെ ക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായിരുന്നു. ഇനി ക്രിസ്റ്റ്യാനോ അടുത്ത യൂറോ കപ്പിൽ കളിക്കാനിടയില്ല. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഫ്രാൻസ് അഞ്ച് കിക്കുകൾ വലയിലെത്തിച്ചപ്പോൾ പോർച്ചുഗലിന് മൂന്ന് കിക്കുകളേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
യൂറോ കപ്പ് ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനെയും രണ്ടാം സെമിയിൽ നെതർലൻഡ്സ് ഇംഗ്ലണ്ടിനെയും നേരിടും. ഈ മാസം 10, 11 തീയതികളായാണ് മത്സരങ്ങൾ. ക്വാർട്ടറിൽ സ്പെയിൻ കരുത്തരായ ജർമ്മനിയെ വീഴ്ത്തി എത്തുമ്പോൾ ഫ്രാൻസ് തോല്പിച്ചത് പോർച്ചുഗലിനെയാണ്. നെതർലൻഡ്സ് തുർക്കിയെയും ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെയും മറികടന്നു.
ക്വാർട്ടറിൽ പോർച്ചുഗൽ – ഫ്രാൻസ് മത്സരവും ഇംഗ്ലണ്ട് – സ്വിറ്റ്സർലൻഡ് മത്സരവും പെനാൽറ്റി ഷൂട്ടൗട്ടിലാണ് തീരുമാനിക്കപ്പെട്ടത്. ഗോൾരഹിത മത്സരത്തിനൊടുവിൽ ഫ്രാൻസ് മൂന്നിനെതിരെ അഞ്ച് കിക്കുകൾ വലയിലാക്കി ലക്ഷ്യം കണ്ടു. 1-1 എന്ന സ്കോറിൽ ഷൂട്ടൗട്ടിലെത്തിയ ഇംഗ്ലണ്ട്- സ്വിറ്റ്സർലൻഡ് മത്സരവും 5-3 എന്ന സ്കോറിനാണ് തീരുമാനിക്കപ്പെട്ടത്. സ്പെയിൻ ജർമ്മനിയെ രണ്ടിനെതിരെ ഒരു ഗോളിനു കെട്ടുകെട്ടിച്ചു. നെതർലൻഡ് തുർക്കിയെയും രണ്ടിനെതിരെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.