Lucknow Super Giants : ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; പന്തുണ്ട്, രാഹുലിനെ ഒഴിവാക്കി; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പോസ്റ്റര്‍ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ
Lucknow Super Giants poster controversy: ലഖ്‌നൗ പങ്കുവച്ച ഒരു പോസ്റ്ററിലാണ് ആരാധകര്‍ക്ക് അതൃപ്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. 2022-2024 വരെ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുലിന്റെ ചിത്രം പോസ്റ്ററില്‍ ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം. പ്രതീക്ഷകള്‍ സജീവമാണെങ്കിലും, 2000ലെ നോക്കൗട്ട്, 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഇന്ത്യയെ കീഴടക്കി കിരീടം ചൂടിയ ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യവും ആരാധകര്‍ക്ക് മറക്കിനാകില്ല. അതുകൊണ്ട് തന്നെ ഒരു ‘ഹൈ വോള്‍ട്ടേജ്’ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.




സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിന് ആശംസ അര്‍പ്പിക്കുന്ന തിരക്കിലാണ് ആരാധകര്‍. ഐപിഎല്‍ ഫ്രാഞ്ചെസികളും ഇതിന്റെ ഭാഗമായി. എന്നാല്‍ ആശംസ അര്‍പ്പിക്കുന്നതിന്റെ ഭാഗമായി പങ്കുവച്ച ഒരു പോസ്റ്ററിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റസ്.
Getting there… 🏆 ⏳ pic.twitter.com/Z7Ki7aqVVb
— Lucknow Super Giants (@LucknowIPL) March 7, 2025
രണ്ട് ദിവസം മുമ്പ് ലഖ്‌നൗ പങ്കുവച്ച ഒരു പോസ്റ്ററിലാണ് ആരാധകര്‍ക്ക് അതൃപ്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രങ്ങളാണ് ലഖ്‌നൗ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ 2022-2024 വരെ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുലിന്റെ ചിത്രം പോസ്റ്ററില്‍ ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
You should have atleast brought Rahul in this picture. He was your captain for three years . What has Pant done in this tournament?
— Parag Mandpe (@ParagMandpe) March 7, 2025
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍ കൂടിയായ രാഹുലിനെ ഒഴിവാക്കിയത് ആരാധകര്‍ ചോദ്യം ചെയ്തു. മാത്രമല്ല, ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത ഋഷഭ് പന്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിലും വിമര്‍ശിക്കുന്നവരുണ്ട്.
There’s a fine line between obsession and outright stupidity. Leaving KLR out of this? Come on, grow up. This is bigger than your petty IPL drama.
— Shubham (@ShubhamRanga_) March 8, 2025
എന്നാല്‍ പുതിയ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായ പന്തിന്റെ ചിത്രം ലഖ്‌നൗ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും, എന്നാല്‍ രാഹുലിന്റെ ചിത്രവും ചേര്‍ക്കാമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. താരലേലത്തില്‍ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. ലഖ്‌നൗ വിട്ട രാഹുലിനെ 14 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.