5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ഹെഡിൻ്റെ ക്യാച്ച് പാളിപ്പോകാതിരുന്നത് അമ്പയർമാരുടെ കരുണ; ശുഭ്മൻ ഗില്ലിന് താക്കീത്

Subman Gill's Catch Of Travis Head: ചാമ്പ്യൻസ് ട്രോഫിയിൽ ശുഭ്മൻ ഗിൽ എടുത്ത ട്രാവിസ് ഹെഡിൻ്റെ ക്യാച്ച് അംഗീകരിക്കപ്പെട്ടത് അമ്പയർമാരുടെ കരുണ. പൂർണമായും കൈപ്പിടിയിലൊതുക്കുന്നതിന് മുൻപ് ഗിൽ പന്ത് കൈവിട്ടു എന്ന് സംശയമുണ്ടായിരുന്നെങ്കിലും അമ്പയർമാർ ക്യാച്ച് അംഗീകരിക്കുകയായിരുന്നു.

Champions Trophy 2025: ഹെഡിൻ്റെ ക്യാച്ച് പാളിപ്പോകാതിരുന്നത് അമ്പയർമാരുടെ കരുണ; ശുഭ്മൻ ഗില്ലിന് താക്കീത്
ശുഭ്മൻ ഗിൽImage Credit source: PTI
abdul-basith
Abdul Basith | Updated On: 04 Mar 2025 17:16 PM

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സെമിഫൈനൽ മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് നഷ്ടമായി. ഫിഫ്റ്റിയടിച്ച് ക്രീസിലുള്ള സ്റ്റീവ് സ്മിത്തിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ. സമീപകാലത്തായി ഐസിസി ടൂർണമെൻ്റുകളിലൊക്കെ ഇന്ത്യക്ക് പണികൊടുക്കുന്ന ട്രാവിസ് ഹെഡ് 39 റൺസെടുത്ത് പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ ശുഭ്മൻ ഗിൽ ഹെഡിനെ പിടികൂടുകയായിരുന്നു. ഈ ക്യാച്ച് പാളിപ്പോകാതിരുന്നത് അമ്പയർമാർ കനിഞ്ഞതുകൊണ്ടാണ്.

തൻ്റെ ആദ്യ ഓവറിൽ തന്നെ അപകടകാരിയായ ഹെഡിനെ മടക്കി അയക്കാൻ കരുണിന് കഴിഞ്ഞു. 9ആം ഓവറിലെ രണ്ടാം പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ഹെഡിന് പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് മികച്ച ഒരു ക്യാച്ചിലൂടെ ഗിൽ പിടികൂടി. കയ്യിലായ ഉടൻ ആവേശത്തോടെ ഗിൽ പന്ത് ഉയർത്തിയെറിഞ്ഞു. നിയന്ത്രണം പൂർണമാകുന്നത് വരെ പന്ത് കയ്യിലൊതുങ്ങണമെന്നാണ് നിയമം. കയ്യിലെത്തിയ പാടെ പന്ത് വലിച്ചെറിഞ്ഞതിനാൽ ഇത് സംശയമായിരുന്നു. ഇക്കാര്യം കമൻ്റേറ്റർമാർ ചർച്ചചെയ്യുകയും ചെയ്തു. എന്നാൽ, പന്ത് പൂർണമായും ഗില്ലിൻ്റെ നിയന്ത്രണത്തിലായെന്ന കണക്കുകൂട്ടലിൽ അമ്പയർമാർ ക്യാച്ച് അനുവദിച്ചു. ശേഷം ഗില്ലിനോട് അമ്പയർമാർ ഇക്കാര്യം സംസാരിക്കുന്നത് കാണാമായിരുന്നു.

Also Read: AB de Villiers: ഇത്തവണയും അത് തന്നെ സംഭവിക്കും; ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുമ്പ് ഡിവില്ലിയേഴ്‌സ് പറയുന്നു

33 പന്തിൽ 39 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. ആദ്യ ഓവറുകളിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഹെഡ് പിന്നീട് തുടർബൗണ്ടറികളുമായി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമ്പോഴാണ് വരുൺ ചക്രവർത്തിയുടെ വരവ്. കൂപ്പർ കൊണോലി (0) വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തുമൊത്ത് 50 റൺസ് കൂട്ടിച്ചേർക്കാൻ ഹെഡിന് കഴിഞ്ഞു. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ട് 56 റൺസ് കണ്ടെത്തി. ലബുഷെയ്നും (29) ഇംഗ്ലിസും (11) വേഗം പുറത്തായെങ്കിലും ആറാം നമ്പരിലെത്തിയ അലക്സ് കാരി സ്റ്റീവ് സ്മിത്തുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 54 റൺസിൻ്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കണ്ടെത്തിയത്. 73 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് തകർത്തു. 39 റൺസുമായി അലക്സ് കാരി ക്രീസിൽ തുടരുകയാണ്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ ബെൻ ഡ്വാർഷുയിസ് ആണ് കാരിയ്ക്കൊപ്പം ചേർന്നിരിക്കുന്നത്.