Champions Trophy 2025: ‘അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണം’; ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കായികമന്ത്രി

South African Sports Minister Asks To Boycott Afghanistan Game: ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കായികമന്ത്രി ഗെയ്റ്റൺ മക്കൻസി. അഫ്ഗാനിലെ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഇതിന് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Champions Trophy 2025: അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണം; ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കായികമന്ത്രി

ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ

Published: 

10 Jan 2025 16:36 PM

ഇംഗ്ലണ്ടിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്കൻ കായികമന്ത്രി ഗെയ്റ്റൺ മക്കൻസിയാണ് ആവശ്യവുമായി രംഗത്തുവന്നത്. ഭരണകർത്താക്കളായ താലിബാൻ അഫ്ഗാൻ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ മത്സരം ബഹിഷ്കരിച്ച് പ്രതിഷേധിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. നേരത്തെ യുകെയിൽ (ECB) നിന്നുള്ള 160ഓളം രാഷ്ട്രീയക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇത് നിരസിച്ചിരുന്നു.

സ്ത്രീകൾക്കൊപ്പം ഉറച്ചുനിൽക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ എത്ര ബുദ്ധിമുട്ടുകളാണ് അനുഭവിച്ചതെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കണമെന്ന് തനിക്ക് തോന്നുന്നത്. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്നാണ് ഐസിസിയുടെ നിലപാടെന്നറിയാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുകയല്ല. അഫ്ഗാനിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ അത് ചെയ്തേനെ എന്നും അദ്ദേഹം പറഞ്ഞു.

താലിബാന് കീഴിൽ അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നായിരുന്നു ലേബർ പാർട്ടി മുൻ നേതാവ് ജെറമി കോർബിൻ അടക്കമുള്ള രാഷ്ട്രീയക്കാർ പറഞ്ഞത്. താലിബാന് കീഴിൽ രാജ്യത്ത് യുവതികൾക്കുള്ള കായിക അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ചാമ്പ്യൻസ് ട്രോഫിയിൽ അവരുമായുള്ള മത്സരം ബഹിഷ്കരിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയ്യാറാവണമെന്നും അവർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Also Read : Champions Trophy 2025: എന്താണ് ബിസിസിഐ വാശിപിടിച്ച, പിസിബി വഴങ്ങിയ ഹൈബ്രിഡ് മോഡൽ?

എന്നാൽ, ഈ ആവശ്യം ഇസിബി തള്ളി. താലിബാൻ്റെ നയങ്ങൾ മോശമാണെന്ന് അംഗീകരിക്കുന്നെങ്കിലും ഐസിസിയുടെ നിലപാടിനൊപ്പം നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ഇസിബി ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഗോവുൾഡ് പറഞ്ഞു. താലിബാന് കീഴിൽ അഫ്ഗാനിസ്ഥാനിലെ വനിതകൾക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിൽ ദുഖമുണ്ട്. അഫ്ഗാനിസ്ഥാനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാതിരിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ശ്രദ്ധിക്കാറുണ്ട്. എന്നാൽ, വ്യക്തിഗത താത്പര്യങ്ങളെക്കാൾ ഐസിസിയ്ക്കുള്ളിൽ സംഘടനപരമായ തീരുമാനം വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് നടക്കുക. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂർണമെൻ്റ് മാര്‍ച്ച് ഒമ്പതിന് അവസാനിക്കും. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ വച്ചാണ് നടക്കുക. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിച്ചത്. പാകിസ്താനിൽ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20നാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാര്‍ച്ച് ഒമ്പതിന് ഫൈനൽ നടക്കും. എട്ട് ടീമുകൾ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ഏറ്റുമുട്ടുക. ഗ്രൂപ്പ് എയിൽ ഇന്ത്യയും പാകിസ്ഥാനുമൊപ്പം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകൾ കളിക്കും. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. നിലവിലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ പാകിസ്താനാണ്. 2017ൽ നടന്ന ടൂർണമെൻ്റിൽ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്താൻ കിരീടം സ്വന്തമാക്കിയത്.

Related Stories
Sanju Samson – KL Rahul : വിശ്രമം വേണമെന്ന് കെഎൽ രാഹുൽ; ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിൻ്റെ സ്ഥാനം ഉറപ്പ്
Champions Trophy 2025: എന്താണ് ബിസിസിഐ വാശിപിടിച്ച, പിസിബി വഴങ്ങിയ ഹൈബ്രിഡ് മോഡൽ?
Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്
Vijay Hazare Trophy : എല്ലാ പന്തിലും ഫോർ; ഓവറിലാകെ നേടിയത് 29 റൺസ്: വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് താരത്തിൻ്റെ വെടിക്കെട്ട്
Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
India vs Australia : ‘വിരാട് കോലി എൻ്റെ ആരാധനാപാത്രം; കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നു’; പ്രതികരിച്ച് സാം കോൺസ്റ്റാസ്
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!