5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ

Politicians Asked ECB To Boycott Champions Trophy Match Against Afghanistan: പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി യുകെയിലെ രാഷ്ട്രീയ നേതാക്കൾ. പക്ഷേ, 160ലധികം രാഷ്ട്രീയക്കാർ മുന്നോട്ടുവച്ച ഈ ആവശ്യം ഇസിബി നിരസിച്ചു.

Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
ഇംഗ്ലണ്ട് - അഫ്ഗാനിസ്ഥാൻImage Credit source: Social Media
abdul-basith
Abdul Basith | Published: 07 Jan 2025 19:01 PM

ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകൾ കണക്കിലെടുത്ത് മത്സരം (Champions Trophy 2025) ബഹിഷ്കരിക്കണമെന്നാണ് ഇംഗ്ലണ്ടിലെ രാഷ്ട്രീയ നേതാക്കളുടെ ആവശ്യം. 160ലധികം രാഷ്ട്രീയക്കാർ ഇംഗ്ലണ്ട് ആൻഡ് വെയിസ് ക്രിക്കറ്റ് ബോർഡിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം ക്രിക്കറ്റ് ബോർഡ് നിരസിച്ചു.

താലിബാന് കീഴിൽ അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന് ലേബർ പാർട്ടി മുൻ നേതാവ് ജെറമി കോർബിൻ അടക്കമുള്ള രാഷ്ട്രീയക്കാർ പറയുന്നു. താലിബാന് കീഴിൽ രാജ്യത്ത് യുവതികൾക്കുള്ള കായിക അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്. വളരെ മോശം രീതിയിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കാണുന്നത് എന്നും ഇസിബിയ്ക്ക് അയച്ച കത്തിൽ അവർ പറഞ്ഞു.

അതേസമയം, രാഷ്ട്രീയക്കാരുടെ ഈ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തള്ളി. താലിബാൻ്റെ നയങ്ങൾ മോശമാണെങ്കിലും ഐസിസിയുടെ നിലപാടിനൊപ്പം നിൽക്കേണ്ടതുണ്ട് എന്ന് ഇസിബി ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഗോവുൾഡ് പറഞ്ഞു. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ വനിതകൾക്ക് അനുഭവിക്കേണ്ടിവരുന്ന അന്യായങ്ങളിൽ ദുഖമുണ്ട്. ഐസിസിയിലെ എല്ലാ രാജ്യങ്ങളും വനിതാ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്കായി ശ്രമിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാതിരിക്കാൻ ഇസിബി ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഐസിസിയ്ക്കുള്ളിൽ സംഘടനപരമായ തീരുമാനം വ്യക്തിഗത താത്പര്യങ്ങളെക്കാൾ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 26ന് ലാഹോറിലാണ് ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുക.

Also Read : Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് നടക്കുക. പാകിസ്താനാണ് ആതിഥേയർ. പാകിസ്താനിലും യുഎഇയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിക്കുകയായിരുന്നു. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളാണ് മറ്റ് വേദികള്‍.

ഫെബ്രുവരി 19ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. മാര്‍ച്ച് ഒമ്പതിന് ഫൈനൽ നടക്കും. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് കളിക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് എയിൽ. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിൽ കളിക്കും. 2017ലാണ് അവസാനമായി ചാമ്പ്യന്‍സ് ട്രോഫി നടന്നത്. ഇന്ത്യയെ തോല്പിച്ച് പാകിസ്താനാണ് ഈ ടൂർണമെൻ്റിൽ കിരീടം നേടിയത്.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കില്ലെന്നാണ് സൂചനകൾ. കെഎൽ രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറാവുമ്പോൾ ഋഷഭ് പന്ത് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവും. യശസ്വി ജയ്സ്വാൾ ബാക്കപ്പ് ഓപ്പണറാവുമെന്നും ശ്രേയാസ് അയ്യർ ടീമിലേക്ക് തിരികെയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വരുന്ന ദിവസങ്ങളിൽ തന്നെ സെലക്ടർമാർ ടീം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.