5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: നാളെയിറങ്ങുക അവസാന മത്സരത്തിന്; പരിമിത ഓവർ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ജോസ് ബട്ട്ലർ

Jos Buttler Resigned: ഇംഗ്ലണ്ട് പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാഒറ്റൻ സ്ഥാനത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോസ് ബട്ട്ലർ. മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മാച്ചാവും താൻ നായകനാവുന്ന അവസാന മത്സരമെന്ന് ബട്ട്ലർ പ്രഖ്യാപിച്ചു.

Champions Trophy 2025: നാളെയിറങ്ങുക അവസാന മത്സരത്തിന്; പരിമിത ഓവർ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ജോസ് ബട്ട്ലർ
ജോസ് ബട്ട്ലർImage Credit source: PTI
abdul-basith
Abdul Basith | Published: 28 Feb 2025 21:45 PM

ഇംഗ്ലണ്ട് പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ജോസ് ബട്ട്ലർ. മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിന് ശേഷം ക്യാപ്റ്റൻസി ഒഴിയുമെന്ന് ജോസ് ബട്ട്ലർ അറിയിച്ചു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമേളനത്തിലാണ് ബട്ട്ലർ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുകയാണെന്നറിയിച്ചത്. ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായിരുന്നു.

“ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം ശരിയായ തീരുമാനം. ഇതാണ് ടീമിനെ സംബന്ധിച്ച് ശരിയായ തീരുമാനം. മറ്റാരെങ്കിലും വന്ന് ബ്രണ്ടൻ മക്കല്ലവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കരുതുന്നു. അവർ ടീമിനെ മികച്ച നിലയിലെത്തിക്കും. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. രണ്ട് തോൽവികളും ടൂർണമെൻ്റിൽ നിന്ന് പുറത്താവലും എൻ്റെ ക്യാപ്റ്റൻസിയെ അതിൻ്റെ അവസാനത്തിലെത്തിച്ചു. സങ്കടവും നിരാശയുമാണ് ഏറെയുള്ളത്. പക്ഷേ, സമയം കടന്നുപോകുമെന്നും തിരികെപോയി ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. രാജ്യത്തെ നയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി ഞാൻ കാണുന്നു.”- ബട്ട്ലർ പറഞ്ഞു.

Also Read: India vs Pakistan: ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; നിലപാടറിയിച്ച് സുനിൽ ഗവാസ്കർ

ഓയിൻ മോർഗൻ വിരമിച്ചതിനെതുടർന്ന് 2022ലാണ് ബട്ട്ലർ ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. അതേവർഷം തന്നെ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാൽ, 2023 ഏകദിന ലോകകപ്പിലും 2024 ടി20 ലോകകപ്പിലും ഇംഗ്ലണ്ടിന് കിരീടം നേടാനായില്ല. ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ ടി20 ലോകകപ്പിൽ സെമിഫൈനലിലാണ് ഇംഗ്ലണ്ടിൻ്റെ യാത്ര അവസാനിച്ചത്. ഇതോടെ ടെസ്റ്റ് പരിശീലകനായിരുന്ന ബ്രണ്ടൻ മക്കല്ലത്തെ ഏകദിന, ടി20 ടീമുകളുടെ പരിശീലകനായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചു. എന്നാൽ, കഴിഞ്ഞ 10 പരിമിത ഓവർ മത്സരങ്ങളിൽ ഒൻപതിലും ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടിനെ 44 ഏകദിനങ്ങളിലും 51 ടി20കളിലുമാണ് ബട്ട്ലർ നയിച്ചത്. ഏകദിനത്തിൽ 18 വിജയങ്ങളും ടി20കളിൽ 26 വിജയങ്ങളും ക്യാപ്റ്റനെന്ന നിലയിൽ ബട്ട്ലറിനുണ്ട്.