Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയില്ല; ജയ്സ്വാളും പുറത്ത്: ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിയ്ക്കും ഇടം

Bumrah Out From Champions Trophy Team: ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ജസ്പ്രീത് ബുംറയും യശസ്വി ജയ്സ്വാളും പുറത്ത്. പകരം ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടി. ഈ മാസം 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക.

Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയില്ല; ജയ്സ്വാളും പുറത്ത്: ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിയ്ക്കും ഇടം

ജസ്പ്രീത് ബുംറ

abdul-basith
Updated On: 

12 Feb 2025 09:26 AM

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടീമിൽ നിന്ന് പുറത്തായി. ബാക്കപ്പ് ഓപ്പണറായി ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം കളിച്ച യശസ്വി ജയ്സ്വാളും ടീമിൽ നിന്ന് പുറത്തായി. പേസർ ഹർഷിത് റാണ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരെ പകരം ടീമിൽ ഉൾപ്പെടുത്തി. പേസർ മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ റിസർവ് പട്ടികയിലാണ്.

ഈ മാസം 11നാണ് ബിസിസിഐ അന്തിമ ടീം പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് മാറ്റങ്ങൾ വരുത്താൻ ഫെബ്രുവരി 12 വരെയായിരുന്നു ഐസിസി അനുവദിച്ചിരുന്ന സമയം. ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുമെന്ന് തന്നെയായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പരിക്ക് ഭേദമാവാത്തതിനാൽ താരം ചാമ്പ്യൻസ് ട്രോഫിയിൽ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾക്കെതിരെ ബുംറ തന്നെ രംഗത്തുവന്നിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും ബുംറ ഉൾപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം അതീവരഹസ്യമായി ബുംറയെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് മാറ്റി. ഇക്കാര്യം ചർച്ചയായപ്പോൾ ചാമ്പ്യൻസ് ട്രോഫിയിൽ താരം തിരികെയെത്തുമെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ താരം കളിക്കുമെന്നും അഗാർക്കർ പറഞ്ഞു. എന്നാൽ, ചാമ്പ്യൻസ് ട്രോഫി അന്തിമ പട്ടികയിൽ നിന്ന് വീണ്ടും ബുംറ പുറത്താവുകയായിരുന്നു. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പകരമെത്തിയ ഹർഷിത് റാണ ഇംഗ്ലണ്ട് പര്യടനത്തിലാണ് അരങ്ങേറിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് താരം നാല് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തകർത്തുകളിച്ച വരുൺ ചക്രവർത്തിയെ പിന്നീടാണ് ഏകദിന ടീമിൽ ഉൾപ്പെടുത്തുന്നത്. താരം രണ്ടാം ഏകദിനത്തിൽ അരങ്ങേറി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നാലെയാണ് വരുണിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെൻ്റ് തീരുമാനിച്ചത്. പ്രകടനം പരിഗണിച്ച് വരുണിനെ ചാമ്പ്യൻസ് ട്രോഫിയിലേക്ക് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു.

Also Read: Rohit Sharma: കളി അവസാനിച്ചിട്ടില്ലെടാ! കട്ടക്കിൽ ഹിറ്റ്മാൻ ഷോ

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയാസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.

Related Stories
Delhi Capitals: ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; രാഹുലും, ഡുപ്ലെസിസുമല്ല
Yuvraj Singh: കണ്ടടോ ഞങ്ങളുടെ പഴയ യുവിയെ ! മാസ്‌റ്റേഴ്‌സ് ലീഗില്‍ കണ്ടത് ‘ദേജാവൂ’; മനം നിറച്ച് യുവരാജും സച്ചിനും
Rohit Sharma: അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
Mitchell Starc: ‘ഇന്ത്യക്കാര്‍ കളിക്കുന്നത് ഐപിഎല്‍ മാത്രം; മറ്റ് താരങ്ങള്‍ അങ്ങനെയല്ല’; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തെ വിമര്‍ശിക്കുന്നവരോട് സ്റ്റാര്‍ക്ക്
Cheteshwar Pujara: “ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ജയിച്ചേനെ”; ഇന്ത്യക്കായി കളിക്കാൻ എപ്പോഴും തയ്യാറെന്ന് ചേതേശ്വർ പൂജാര
IPL 2025: ഐപിഎലിൽ നിന്ന് പിന്മാറി; ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ