5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ക്യാപ്റ്റടക്കം പ്രധാന മൂന്ന് പേസർമാരില്ല; നായകൻ സ്റ്റീവ് സ്മിത്ത്: ചാമ്പ്യൻസ് ട്രോഫിയ്ക്കൊരുങ്ങി ഓസ്ട്രേലിയ

Champions Trophy 2025 Australia Team: ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പ്രധാനപ്പെട്ട അഞ്ച് താരങ്ങൾ പുറത്ത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അടക്കം പ്രധാനപ്പെട്ട മൂന്ന് പേസർമാരും രണ്ട് ഓൾറൗണ്ടർമാരും ടീമിൽ ഇല്ല. സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുക.

Champions Trophy 2025: ക്യാപ്റ്റടക്കം പ്രധാന മൂന്ന് പേസർമാരില്ല; നായകൻ സ്റ്റീവ് സ്മിത്ത്: ചാമ്പ്യൻസ് ട്രോഫിയ്ക്കൊരുങ്ങി ഓസ്ട്രേലിയ
സ്റ്റീവ് സ്മിത്ത്Image Credit source: Social Media
abdul-basith
Abdul Basith | Published: 12 Feb 2025 11:17 AM

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അടക്കം മൂന്ന് പ്രധാന പേസർമാരും രണ്ട് പ്രധാന ഓൾറൗണ്ടർമാരും ഇല്ലാതെയാണ് ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി പോരിനിറങ്ങുക. കമ്മിൻസിൻ്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുക. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 22നാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടാണ് ഓസ്ട്രേലിയയുടെ എതിരാളികൾ.

ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം ഫ്രണ്ട് ലൈൻ പേസർമാരായ ജോഷ് ഹേസൽവുഡും മിച്ചൽ സ്റ്റാർക്കും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല. ഹേസൽവുഡും കമ്മിൻസും പരിക്ക് ഭേദമാവാത്തതിനാലാണ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. മിച്ചൽ സ്റ്റാർക്ക് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറി. വ്യക്തിപരമായ കാരണം എന്താണെന്ന് താരം അറിയിച്ചിട്ടില്ല. താരത്തിൻ്റെ സ്വകാര്യത മാനിച്ച് ഈ വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതികരിച്ചിട്ടില്ല. നേരത്തെ, സ്റ്റാർക്കിൻ്റെ ഭാര്യയും വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിൻ്റെ ക്യാപ്റ്റനുമായ അലിസ ഹീലി ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു ഹീലിയുടെയും പിന്മാറ്റം. ഹീലിയ്ക്ക് പകരം ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മയാണ് സീസണിൽ യുപിയെ നയിക്കുക.

Also Read: Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയില്ല; ജയ്സ്വാളും പുറത്ത്: ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിയ്ക്കും ഇടം

മൂന്ന് പേസർമാർക്കൊപ്പം രണ്ട് ഓൾറൗണ്ടർമാരും ടീമിൽ ഇല്ല. മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്തായപ്പോൾ മാർക്കസ് സ്റ്റോയിനിസ് ഏകദിനത്തിൽ നിന്ന് വിരമിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് അഞ്ച് പേരെയാണ് ഓസ്ട്രേലിയയ്ക്ക് മാറ്റേണ്ടിവന്നത്. ബെൻ ഡ്വാർഷുയിസ്, ജേക് ഫ്രേസർ മക്കർക്, സ്പെൻസർ ജോൺസൺ, തൻവീർ സങ്ക, ഷോൺ ആബട്ട് എന്നിവർ 15 അംഗ ടീമിൽ പകരക്കാരായി എത്തി. കൂപ്പർ കൊണോലി ട്രാവലിങ് റിസർവ് ആണ്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ശ്രീലങ്കക്കെതിരെ രണ്ട് ഏകദിനങ്ങളിലും ഈ ടീം കളിക്കും. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഓസ്ട്രേലിയക്കെതിരെ മത്സരിക്കുന്ന മറ്റ് രണ്ട് ടീമുകൾ. ഫെബ്രുവരി 28ന് ഓസ്ട്രേലിയയുടെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത്, ഷോൺ ആബട്ട്, അലക്സ് കാരി, ബെൻ ഡ്വാർഷുയിസ്, ജേക് ഫ്രേസർ മക്കർക്, സ്പെൻസർ ജോൺസൺ, തൻവീർ സങ്ക, ആരോൺ ഹാർഡി, നഥാൻ എല്ലിസ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വൽ, മാത്യു ഷോർട്ട്, ആദം സാമ്പ. ട്രാവലിങ് റിസർവ് – കൂപ്പർ കൊണോലി.