Champions Trophy 2025: കമ്മിൻസ് തന്നെ ക്യാപ്റ്റൻ; എല്ലിസും ഹാർഡിയും കളിയ്ക്കും; ഓസ്ട്രേലിയയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

Australia Announces Preliminary Squad For Champions Trophy: ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് ആണ് ടീമിൻ്റെ നായകൻ. നഥാൻ എല്ലിസ് ആരോൺ ഹാർഡി തുടങ്ങിയ യുവതാരങ്ങൾ ടീമിൽ ഇടം പിടിച്ചു. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്.

Champions Trophy 2025: കമ്മിൻസ് തന്നെ ക്യാപ്റ്റൻ; എല്ലിസും ഹാർഡിയും കളിയ്ക്കും; ഓസ്ട്രേലിയയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

പാറ്റ് കമ്മിൻസ്

Published: 

13 Jan 2025 13:33 PM

ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസ് നായകനായ 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഇക്കൊല്ലം ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് ആരംഭിക്കുക. ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൽ ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്.

നിലവിൽ പറ്റേണിറ്റി ലീവിലാണ് പാറ്റ് കമ്മിൻസ്. ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡും ടീമിൽ ഇടം നേടി. ഇരുവരും നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ശ്രീലങ്കൻ പര്യടനത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇവർ പരിക്കിൽ നിന്ന് മുക്തരാവുമെന്നാണ് കണക്കുകൂട്ടൽ.

ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ക്യാപ്റ്റനെന്ന നിലയിൽ താരമെന്ന നിലയിലും മികച്ചുനിന്ന പാറ്റ് കമ്മിൻസ് കാൽവെണ്ണയിൽ പരിക്കുമായാണ് ടൂർണമെൻ്റ് മുഴുവൻ കളിച്ചത്. കമ്മിൻസിന് കീഴിൽ 3-1ന് പരമ്പര വിജയിച്ച ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫി തിരികെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പരിക്കിൻ്റെ ഗൗരവമറിയാൻ ഏറെ വൈകാതെ തന്നെ താരത്തെ സ്കാൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഹേസൽവുഡ് ആവട്ടെ, ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്നാം മത്സരത്തോടെ താരം പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു. സ്കോട്ട് ബോളണ്ടാണ് ബാക്കിയുള്ള മത്സരങ്ങൾ കളിച്ചത്. ഹേസൽവുഡും ഇതുവരെ പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. എന്നാൽ, ഏറെവൈകാതെ താരം മാച്ച് ഫിറ്റാവുമെന്നാണ് പ്രതീക്ഷ.

Also Read : Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്

ഇക്കൊല്ലം ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് ടൂർണമെൻ്റ് ആരംഭിയ്ക്കും. മാര്‍ച്ച് ഒമ്പതിനാണ് ചാമ്പ്യൻസ് ട്രോഫി അവസാനിക്കുക. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ വച്ച് നടക്കും. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താൻ തീരുമാനിച്ചത്. ഐസിസിയും ബിസിസിഐയുമായി നടന്ന നിരന്തര ചർച്ചയ്ക്കൊടുവിലാണ് പിസിബി ഇക്കാര്യം സമ്മതിച്ചത്. പാകിസ്താനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നീ സ്റ്റേഡിയങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക.

ആതിഥേയരായ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും. പിറ്റേന്ന്, ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം കളിയ്ക്കുന്ന ഇന്ത്യ ഫെബ്രുവരി 23ന് പാകിസ്താനെ നേരിടും. മാര്‍ച്ച് ഒമ്പതിന് ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കും. എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് ചാമ്പ്യൻസ് ട്രോഫിയിലുള്ളത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാ, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകൾ ഗ്രൂപ്പ് ബിയിൽ കളിയ്ക്കും. പാകിസ്ഥാനാണ് നിലവിലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ. 2017ൽ നടന്ന ടൂർണമെൻ്റിൽ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്താൻ കിരീടം നേടിയത്.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഓസീസ് ടീം:
പാറ്റ് കമ്മിൻസ്, അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ഹോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വൽ, മാത്യു ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ

മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ
തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങള്‍
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും