5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chahal Dhanashree divorce: ‘നുണ, വഞ്ചന, അത്യാഗ്രഹം’; വിവാഹമോചന വാർത്തകൾക്കിടെ വൈറലായി ചെഹലിന്റെ ‘അഭ്യൂഹ കാമുകി’ മഹ്വാഷിന്റെ പോസ്റ്റ്

Chahal Dhanashree divorce: ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2020 ലാണ് ചാഹലും ധനശ്രീയും വിവാഹിതരായി. അഞ്ച് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ദമ്പതികൾ തീരുമാനിച്ചുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.

Chahal Dhanashree divorce: ‘നുണ, വഞ്ചന, അത്യാഗ്രഹം’; വിവാഹമോചന വാർത്തകൾക്കിടെ വൈറലായി ചെഹലിന്റെ ‘അഭ്യൂഹ കാമുകി’ മഹ്വാഷിന്റെ പോസ്റ്റ്
Chahal, Dhanashree
nithya
Nithya Vinu | Published: 20 Mar 2025 11:25 AM

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമ്മയും വിവാഹമോചനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അഞ്ച് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ദമ്പതികൾ തീരുമാനിച്ചുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രണയബന്ധം തകർന്നതിനുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ഇന്നാണ് (മാർച്ച് 20) ഇരുവരുടെയും വിവാഹ മോചന ഹർജിയിൽ കോടതി വിധി പറയുന്നത്. വിവാഹമോചനത്തിലൂടെ ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശം ലഭിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

അതിനിടെ, ചെഹലിന്റെ ‘അഭ്യൂഹ കാമുകി’ ആർ ജെ മഹ്വാഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂടാതെ പോസ്റ്റിട്ട ഉടൻ തന്നെ ചെഹൽ ലൈക്ക് ചെയ്തതും സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണമായി. “നുണകൾക്കും അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അപ്പുറം… ദൈവത്തിന് നന്ദി, ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് മഹ്വാഷ് ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിലൂടെ വലിയൊരു തുക ധനശ്രീക്ക് ലഭിക്കുമെന്ന റിപ്പോർട്ടിനിടെയുള്ള മഹ്വാഷിന്റെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

 

 

View this post on Instagram

 

A post shared by Mahvash (@rj.mahvash)

ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2020 ലാണ് ചാഹലും ധനശ്രീയും വിവാഹിതരായി. വിവാഹമോചനം പരസ്യമാക്കിയതിന് പിന്നാലെ നിരവധി വേദികളിൽ ചെഹലിനൊപ്പം മഹ്വാഷ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡൽഹി സ്വദേശിയായ മഹ്‌വാഷ് അഭിനേത്രി, ആർജെ, ചലച്ചിത്ര നിർമ്മാതാവ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിൽ ശ്രദ്ധേയയാണ്. സെക്ഷൻ 108, യാഷ് പട്‌നായിക്കിന്റെ ആമസോൺ മിനി-സീരീസ് തുടങ്ങിയ പ്രോജക്ടുകളിലും മഹ്വാഷ് ഭാഗമായിട്ടുണ്ട്. എജെകെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ നിന്ന് ബിരുദം നേടിയ മഹ്വാഷ് റേഡിയോ ജോക്കിയായും പിന്നീട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രാങ്ക്സ്റ്ററായും തന്റെ കരിയർ ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ 1.7 ദശലക്ഷം ഫോളോവേഴ്‌സുള്ള മഹ്വാഷിന്റെ വീഡിയോകൾ പതിവായി വൈറലാകാറുണ്ട്.

മഹ്‌വാഷിന്റെ യൂട്യൂബ് ചാനലിന് 828,000 സബ്‌സ്‌ക്രൈബർമാരുണ്ട്. സിനിമകൾക്ക് പുറമേ, ബിഗ് ബോസ് 14, നെറ്റ്ഫ്ലിക്സ് പരമ്പര തുടങ്ങിയ ഷോകൾക്കും മഹ്‌വാഷിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ഡിസംബറിൽ, യുസ്‌വേന്ദ്ര ചാഹൽ ഉൾപ്പെടെയുള്ള രണ്ട് സുഹൃത്തുക്കളുമൊത്തുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.