25 Apr 2024 19:09 PM
2014ൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു സന്ദീപ് ശർമ നാല് ഓവറിൽ വഴങ്ങിയത് 65 റൺസാണ്. താരം ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു
ഡൽഹി ഡെയർഡെവിൽസ് പേസറായിരുന്ന ഉമേഷ് യാദവ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വഴങ്ങിയത് 65 റൺസാണ്
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്ങ് മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ (3.5 ഓവർ) വഴങ്ങിയത് 66 റൺസായിരുന്നു. താരം ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു
2019 സീസണിൽ പഞ്ചാബ് കിങ്സിൻ്റെ മുജീബ് ഉർ-റഹ്മാൻ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്
2013 സീസണിൽ എസ്ആർഎച്ച് താരമായിരുന്നു ഇഷാന്ത് ശർമ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്
നിലവിലെ സീസണിൽ മുംബൈയുടെ ദക്ഷിണാഫ്രിക്കൻ യുവതാരം ക്വെനാ മാഫ്കാ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്
ആർസിബിയുടെ പേസർ റീസെ ടോപ്ലെ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 68 റൺസാണ്
കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് താരമായിരുന്ന യഷ് ദയാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 69 റൺസായിരുന്നു
2018 സീസണിൽ മലയാളി താരം ബേസിൽ തമ്പി സൺറൈസേഴ്സ് ആർസിബി മത്സരത്തിൽ വഴങ്ങിയത് 70 റൺസാണ്