5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinesh Phogat: യോഗ്യത നേടുന്നതില്‍ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്: ബിജെപി എംപി സൈന നെഹ്‌വാള്‍

Vinesh Phogat Disqualification Updates: പരിചയസമ്പന്നയായ ഒരു അത്‌ലറ്റില്‍ നിന്നും ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും അയോഗ്യത നേരിട്ടത് അത്ഭുതപ്പെടുത്തിയെന്നും സൈന പറഞ്ഞു.

Vinesh Phogat: യോഗ്യത നേടുന്നതില്‍ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്:  ബിജെപി എംപി സൈന നെഹ്‌വാള്‍
Vinesh Phogat and Saina Nehwal PTI Image
shiji-mk
SHIJI M K | Published: 08 Aug 2024 08:15 AM

ന്യൂഡല്‍ഹി: ഒളിമ്പിക് ഗുസ്തി മത്സരത്തില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ബാഡ്മിന്റണ്‍ താരവും ബിജെപി എംപിയുമായ സൈന നെഹ്‌വാള്‍. അയോഗ്യത നേരിട്ടത്തില്‍ വിനേഷ് ഫോഗട്ടിന് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈന പറഞ്ഞു. പരിചയസമ്പന്നയായ ഒരു അത്‌ലറ്റില്‍ നിന്നും ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും അയോഗ്യത നേരിട്ടത് അത്ഭുതപ്പെടുത്തിയെന്നും സൈന പറഞ്ഞു.

‘വിനേഷ് പരിചയസമ്പന്നയായ ഒരു അത്‌ലറ്റാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ അവള്‍ക്കറിയാം. നൂറുശതമാനവും കഠിനാധ്വാനം ചെയ്യുന്ന താരം കൂടിയാണവള്‍. സാധാരണയായി ഈയൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പിഴവ് ഒരു കായികതാരത്തിനും സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണ്. എന്നാല്‍ പിന്നെ എങ്ങനെ ഇത് സംഭവിച്ചുവെന്നത് സംശയത്തിന് ഇടനല്‍കുന്നുണ്ട്. കാരണം അവള്‍ക്കൊപ്പം സഹായത്തിന് ഒരു നല്ല ടീം തന്നെയുണ്ട്. പരിശീലകരും ഫിസിയോകളും കൂടെയുണ്ട്. ഈയൊരു അയോഗ്യത അവരെയും മോശമായി ബാധിക്കും,’ സൈന പറഞ്ഞു.

Also Read: Vinesh Phogat: ‘ഗുഡ് ബൈ റസ്ലിങ്, ഞാന്‍ തോറ്റു….പൊരുതാന്‍ ഇനി ആവില്ല’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്‌

അതേസമയം, ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, സ്വപ്നങ്ങളെല്ലാം തകര്‍ന്നു, എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിനേഷ് സമര്‍പ്പിച്ച അപ്പീലില്‍ വിധി വരാനിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിധി അനുകൂലമാണെങ്കില്‍ വിനേഷിന് വെള്ളി മെഡല്‍ ലഭിക്കും.

അമ്മേ, ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ പൊരുതാനുള്ള ശക്തി എനിക്കില്ല, എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറയുന്നു.

അതേസമയം, കായിക തര്‍ക്ക പരിഹാര കോടതിയിലാണ് വിനേഷ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് വിനേഷിന്റെ നീക്കം. കായിക തര്‍ക്ക പരിഹാര കോടതി വിനേഷിന് അനുകൂലമായ വിധി പുറപ്പെടുവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി നല്‍കേണ്ടതായി വരും.

Also Read: Vinesh Phogat: വെള്ളി മെഡല്‍ നല്‍കുമോ? കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച് വിനേഷ്‌

വിനേഷിനെ അയോഗ്യയാക്കിയതില്‍ ഗുസ്തി ഫെഡറേഷന്‍ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് അവര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗുസ്തി ഫെഡറേഷന്‍ സ്വീകരിച്ചത്.

വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിന്റെ ഫൈനലിലേക്കായിരുന്നു വിനേഷ് പ്രവേശിച്ചിരുന്നത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണം.

Latest News