IND vs AUS : ഹാവൂ നാണംകെട്ടില്ല! ജയ്സ്വാളും മലയാളി താരവും ഡക്ക്, എന്ത് ചെയ്യണമെന്നറിയാതെ കോലി; പെർത്തിൽ ഇന്ത്യ 150ന് പുറത്ത്

BGT IND vs AUS India First Innings Highlights : ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്ത് നിതീഷ് കുമാർ കൂട്ടുകെട്ടാണ് വൻ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. ഓസ്ട്രേലിയയ്ക്കായി പേസർ ജോഷ് ഹെസ്സെൽവുഡ് നാല് വിക്കറ്റുകൾ നേടി.

IND vs AUS : ഹാവൂ നാണംകെട്ടില്ല! ജയ്സ്വാളും മലയാളി താരവും ഡക്ക്, എന്ത് ചെയ്യണമെന്നറിയാതെ കോലി; പെർത്തിൽ ഇന്ത്യ 150ന് പുറത്ത്

പെർത്ത് ടെസ്റ്റിൽ റിഷഭ് പന്ത് (Image Courtesy : BCCI X)

Updated On: 

22 Nov 2024 13:59 PM

പെർത്ത് : ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായി ഇന്ത്യ. ഒരു ഘട്ടത്തിൽ ഇന്നിങ്സ് 100 റൺസ് പോലും കടക്കില്ല തോന്നിയ നിമിഷത്തിൽ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തും യുവതാരം നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ഏഴാം വിക്കറ്റിൽ ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയർക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമതെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രിത് ബുമ്രയാണ് പെർത്തിൽ ഇന്ത്യയെ നയിക്കുന്നത്.

പകച്ചു പോയി ഇന്ത്യയുടെ മുന്നേറ്റനിര!

ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന് മുമ്പിൽ അക്ഷരാർഥത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി ഇന്ത്യയുടെ മുന്നേറ്റ നിര. ഓപ്പണിങ് താരം യശ്വസ്വി ജയ്സ്വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും പൂജ്യന്മാരായി ആദ്യം തന്നെ മടങ്ങി. പിന്നാലെ അഞ്ച് റൺസ് മാത്രമെടുത്ത് വിരാട് കോലിയെയും പുറത്താക്കി കൊണ്ട് ഓസീസ് പേസർമാർ ഇന്ത്യയുടെ തകർച്ചയുടെ ആഴം കൂട്ടി. ഈ തകർച്ചയ്ക്കിടെ ആദ്യം പിടിച്ചു നിന്നത് വെറ്ററൻ താരം കെ.എൽ രാഹുലാണ്. എന്നാൽ നിർഭാഗ്യം രാഹുലിനെ വിടാതെ പിന്തുടർന്നു. അമ്പയറിങ് പിഴവിൽ താരത്തിന് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. ഡിആർഎസിലും താരത്തിന് അനുകൂലമായി വിധിയുണ്ടായില്ല. ശേഷമെത്തിയ ധ്രുവ് ജുറെലിനും ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ കാര്യമായി പ്രതിരോധം തീർക്കാനായില്ല. തൊട്ടുിപിന്നാലെ വാഷിങ്ടൺ സുന്ദറിനെയും ഓസീസ് ബോളർമാർ ഡ്രെസ്സിങ് റൂമിലേക്ക് മടക്കി.

ALSO READ : IPL Auction 2025 : ‘ഭാവി അറിയാൻ സാറിനെ സമീപിക്കുക’; സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി മുഹമ്മദ് ഷമി

രക്ഷകരായി പന്തു റെഡ്ഡിയും

സ്കോർ ബോർഡ് 100 റൺസ് പോലും കടക്കാതെ നാണകേട് നേരിടേണ്ടി വരുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് രക്ഷകരായി റിഷഭ് പന്തും യുവതാരം നിതീഷ് കുമാർ റെഡ്ഡിയും അവതരിക്കുന്നത്. 73ന് ആറ് എന്ന് ഇന്ത്യയുടെ സ്കോർ ബോർഡ് എത്തി നിൽക്കുന്ന ഘട്ടത്തിലാണ് പന്തിനൊപ്പം റെഡ്ഡിയും ക്രീസിലെത്തുന്നത്. ഇരുവരും ചേർന്ന് ഏകദേശം 50 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി. പ്രതിരോധിച്ച് ഇനി കാര്യമില്ല എന്ന് മനസ്സിലാക്കി ഇരുവരും സ്കോറിങ് വേഗത ഉയർത്തി. എന്നാൽ അവിശ്വസനീയമായി മറ്റൊന്നും അവിടെ ഉണ്ടായില്ല. 37 റൺസെടുത്ത പന്തിനെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെ പുറത്താക്കി. പിന്നീട് വാലറ്റത്താരങ്ങളോടൊപ്പം ചേർന്ന് നിതീഷ് കുമാർ അവസാനം നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്കോർ ബോർഡിനെ 150ലേക്കെത്തിച്ചത്. 41 റൺസെടുത്ത നിതീഷ് കുമാറാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

മൈറ്റി ഓസ്ട്രേലിയയുടെ മൈറ്റി പേസ് ആക്രമണം

പതിവ് പോലെ തന്നെ പേസ് ആക്രമണത്തിലാണ് ഓസ്ട്രേലിയ ഇന്ത്യയെ പിടിച്ചുകെട്ടിയത്. മിച്ചൽ സ്റ്റാർക്കും ഹേസ്സെൽവുഡും ആദ്യ സ്പെല്ലിൽ ആക്രമണത്തിന് തുടക്കമിട്ടത്. ഇടയ്ക്ക് ഈ സ്പെല്ലിലേക്ക് ക്യാപ്റ്റൻ കുമ്മിൻസും ചേരുകയായിരുന്നു. ആദ്യ സ്പെല്ലിൽ തന്നെ ഓസീസ് പേസ് നിര ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്ത്തി. ഒപ്പം പാർട്ടൈമായി എത്തി മാർഷും രണ്ട് വിക്കറ്റുകൾ നേടി. വാലറ്റത്തെ ഹേസ്സേൽവുഡ് ചുരുട്ടക്കെട്ടിയപ്പോൾ, രക്ഷകരായി എത്തിയ പന്തിനെയും റെഡ്ഡിയെയും പുറത്താക്കിയത് ക്യാപ്റ്റൻ കുമ്മിൻസാണ്.

ബോർഡർ ഗവാസ്കർ ട്രോഫി

അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്. പെർത്തിൽ ഇന്ന് ആരംഭിച്ച ഇന്ത്യയുടെ പര്യടനം ജനുവരി ഏഴിനാണ് അവസാനിക്കുക. ഇന്ത്യൻ കോച്ച് ഗംഭീർ, സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ എന്നിവരുടെ ഭാവി നിർണയിക്കുന്നതും ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയാണ്. സ്വന്തം നാട്ടിൽ വെച്ച് ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര 3-0ത്തിന് തോൽക്കേണ്ടി വന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ബാധിച്ചിട്ടുമുണ്ട്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ