5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BCCI : ‘പുകയില പരസ്യങ്ങളിൽ മുൻ ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്നത് നിർത്തണം’; ബിസിസിഐക്ക് നിർദ്ദേശം നൽകാനൊരുങ്ങി കേന്ദ്രം

BCCI Tobacco Ads : ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ പുകയില പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും പുകയില പരസ്യങ്ങളിൽ മുൻ ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്നത് നിർത്തണമെന്നും ബിസിസിഐക്ക് നിർദ്ദേശം നൽകാനൊരുങ്ങി ആരോഗ്യമന്ത്രാലയം. സൂചക പരസ്യങ്ങളുടെ പ്രദർശനം ഏറെ അപകടങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.

BCCI : ‘പുകയില പരസ്യങ്ങളിൽ മുൻ ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്നത് നിർത്തണം’; ബിസിസിഐക്ക് നിർദ്ദേശം നൽകാനൊരുങ്ങി കേന്ദ്രം
BCCI Tobacco Ads (Screengrab)
abdul-basith
Abdul Basith | Published: 15 Jul 2024 13:46 PM

മുൻ താരങ്ങൾ പുകയില പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്താൻ ആവശ്യപ്പെടണമെന്ന് ബിസിസിഐക്ക് നിർദ്ദേശം നൽകാനൊരുങ്ങി കേന്ദ്രം. മത്സരങ്ങൾ നടക്കുന്നതിനിടെ സ്റ്റേഡിയത്തിൽ പുകയില പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെടും. ചലച്ചിത്ര താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും അഭിനയിക്കുന്ന പുകയില പരസ്യങ്ങളുടെ ഹോർഡിങുകൾ കളി നടക്കുന്ന സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നത് പതിവാണ്. ഇതിനെതിരെയാണ് ആരോഗ്യമന്ത്രാലയം നിലപാടെടുക്കാനൊരുങ്ങുന്നത്.

പുകയില നിർമാതാക്കൾ സൂചക പരസ്യങ്ങൾ (സറോഗേറ്റ് ആഡ്) നൽകുന്ന പതിവാണ് ഇപ്പോൾ ഉള്ളത്. മുൻപ് കിംഗ്ഫിഷർ പരീക്ഷിച്ച് വിജയിച്ച വിപണന തന്ത്രമാണിത്. നേരിട്ട് പുകയിലയുടെ പരസ്യം ചെയ്യുന്നതിന് പകരം ഇപ്പോൾ ഏലയ്ക്ക മൗത്ത് ഫ്രഷ്നറുകളാണ് ഈ ബ്രാൻഡുകൾ പരസ്യങ്ങളിൽ കാണിക്കുന്നത്. ഇതിൽ മുൻ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമൊക്കെ അഭിനയിക്കുന്നുണ്ട്. ഏലക്ക മൗത്ത് ഫ്രഷ്നറാണ് പരസ്യത്തിലെങ്കിലും ഈ ബ്രാൻഡുകളുടെ പ്രധാന കച്ചവടം പുകയിലയാണ്. ഇത്തരത്തിൽ ഈ ബ്രാൻഡുകൾ പ്രചരിപ്പിക്കപ്പെടുന്നു.

Also Read : Shubman Gill : ‘ജയ്സ്വാളിന് സെഞ്ചുറി നിഷേധിച്ചു’; ശുഭ്മൻ ഗില്ലിനെതിരെ സോഷ്യൽ മീഡിയ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനമനുസരിച്ച് കഴിഞ്ഞ ഏകദിന ലോകകപ്പിലെ അവസാന 17 മത്സരങ്ങളിലായി പുകയില കമ്പനികളുടെ ആകെ പരസ്യങ്ങളുടെ 41 ശതമാനം സൂചക പരസ്യങ്ങളാണ് പ്രദർശിപ്പിച്ചത്. ഇത് വളരെ അപകടകരമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെടാനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ നീക്കം.

രാജ്യത്തെ പല ക്രിക്കറ്റ് ഗ്രൗണ്ടുകളിലും ഈ പരസ്യങ്ങളുടെ ഹോർഡിങുകൾ കാണാം. ഐപിഎൽ അടക്കമുള്ള ടൂർണമെൻ്റുകൾ നടക്കുമ്പോഴൊക്കെ ഗുട്ക അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ പരസ്യം സ്റ്റേഡിയങ്ങളിൽ ഉണ്ടാവാറുണ്ട്. വിവിധ പാൻ മസാല ബ്രാൻഡുകളുടെ പരസ്യങ്ങളിൽ കപിൽ ദേവ്, സുനിൽ ഗവാസ്കർ, വീരേന്ദർ സെവാഗ്, അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ തുടങ്ങി മുൻ ക്രിക്കറ്റർമാരും സിനിമാതാരങ്ങളും അഭിനയിക്കുന്നുമുണ്ട്. ഇത്തരം സൂചക പരസ്യങ്ങൾ നിയന്ത്രിക്കാനും ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നുണ്ട്.

“ക്രിക്കറ്റ് മത്സരങ്ങൾക്ക് യുവജനങ്ങൾക്കിടയിൽ വലിയ പ്രചാരമാണുള്ളത്. പലപ്പോഴും മത്സരങ്ങളിൽ പുകയിലെ കമ്പനികളുടെ സൂചക പരസ്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇത് യുവാക്കളെ ആകർഷിക്കും. ഏത് തരത്തിലുള്ള സൂചക പരസ്യങ്ങളും പ്രദർശിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രാലയം ബിസിസിഐയോട് ആവശ്യപ്പെടും.’- മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.