5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

BCCI: ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിസിസിഐ

BCCI announces ₹125cr bonanza for Team India: അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

BCCI: ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിസിസിഐ
Team India Image: BCCI
Follow Us
shiji-mk
SHIJI M K | Published: 01 Jul 2024 07:39 AM

ടി20 ലോകകപ്പ് വിജയകിരീടം ചൂടിയ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തില്‍ പങ്കാളികളായ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും ഷാ അഭിനന്ദനം അറിയിച്ചു. ടൂര്‍ണമെന്റിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും ഇന്ത്യന്‍ ടീം പ്രകടിപ്പിച്ചുവെന്നും ഷാ എക്‌സില്‍ കുറിച്ചു.

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു. ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ അപരാജിതരായി കിരീടം നേടുന്ന ടീമായി ഇന്ത്യ മാറി. വിമര്‍ശകരെ ഉജ്ജ്വലപ്രകടനത്തിന്റെ ബലത്തില്‍ നിശബ്ദരാക്കിയെന്നും ജയ് ഷാ പറഞ്ഞു.

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അതോടെ ഇന്ത്യ 7 റണ്‍സിന്റെ വിജയക്കൊടി പാറിച്ചു. ഇനി ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം.

Also Read: Next India Captain : ആരാവും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ?; പരിഗണനയിൽ നാലുപേർ

കൂടാതെ ക്യാപ്റ്റന്‍ രോഹിത്തിനും അവിസ്മരണീയ മുഹൂര്‍ത്തം സമ്മാനിച്ച വിജയം കൂടിയാണിത്. 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷമാണിത്. ഇതിനുമുമ്പ് 2007-ലായിരുന്നു ഇന്ത്യ വിജയം കൊയ്തത്.ഇതിനു മുമ്പ് രണ്ട് ലോക കിരീടങ്ങള്‍ നേടിയവര്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകളാണ്.

ഇവര്‍ക്കൊപ്പം ചരിത്ര പട്ടികയില്‍ ഇനി ഇന്ത്യയുമുണ്ടാകും. നാടകീയതയും ആവേശവും അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിലൂടെ കാണികളെ ത്രസിപ്പിക്കാനും ഇരുടീമുകള്‍ക്കും കഴിഞ്ഞു എന്നത് മറ്റൊരു പ്രത്യേകത. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഈ ഓവറില്‍ അവര്‍ക്ക് 8 റണ്‍സേ നേടാനായുള്ളു.

രണ്ട് വിക്കറ്റും നഷ്ടമായി. അവസാന മൂന്ന് ഓവറുകള്‍ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് അനുകൂലമാക്കിയത്. മില്ലര്‍ 21 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹര്‍ദിക് അവരുടെ പതനം ഉറപ്പിച്ചു. ഹെന്റിച്ച് ക്ലാസന്‍ ( 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ 59 പന്തില്‍ 76 നേടിയ വിരാട് കോലിയാണ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാനം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.

വിജയവാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രംഗത്തെത്തി. ഈ വിജയം ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. കൂടാതെ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിക്കാന്‍ മറന്നില്ല.

Also Read: Rohit Sharma : പറഞ്ഞത് ചെയ്തുകാണിച്ച നായകൻ; രോഹിത് ശർമ ബാക്കിയാക്കുന്നത് നിശ്ചയദാർഢ്യത്തിൻ്റെ പാഠങ്ങൾ

അതേസമയം, ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹിത്ത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ലോക കിരീടം ചൂടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. തുടര്‍ന്ന് ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കി.

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം.

രോഹിത് ശര്‍മയും വിരാട് കോലിക്കും പിന്നാലെ ടി20യില്‍ നിന്ന് രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആണ് ഇപ്പോള്‍ പടിയിറങ്ങുന്നത്.

Stories