BCCI: ക്രിക്കറ്റില്‍ ഇനി ടോസില്ലാതെ മത്സരം; വമ്പന്‍ മാറ്റത്തിനൊരുങ്ങി ബിസിസിഐ

ഓരോ ടീമുകളും നേടിയ റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്

BCCI: ക്രിക്കറ്റില്‍ ഇനി ടോസില്ലാതെ മത്സരം; വമ്പന്‍ മാറ്റത്തിനൊരുങ്ങി ബിസിസിഐ

BCCI Logo

Published: 

12 May 2024 12:13 PM

ഇന്ത്യയിലെ അണ്ടര്‍ 23 സികെ നായിഡു ട്രോഫിയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. സികെ നായിഡു ട്രോഫിയിലെ മത്സരങ്ങളില്‍ ടോസ് ഒഴിവാക്കണമെന്നാണ് ബിസിസിഐ തീരുമാനം. ടീമിന്റെ ഹോം ഗ്രൗണ്ടിലേക്ക് കളിക്കാനെത്തുന്ന ടീമിന് ടോസ് ഇല്ലാതെ ബാറ്റ് ചെയ്യാനോ ബോള്‍ ചെയ്യാനോ തെരഞ്ഞെടുക്കാം. ഓരോ ടീമുകളും നേടിയ റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇങ്ങനെ ചെയ്യുന്നത് ടൂര്‍ണമെന്റിലെ എല്ലാ ടീമുകളെയും സമ്പൂര്‍ണ വിജയത്തിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കും. ഇത് വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ രഞ്ജി ട്രോഫിയിലും ഈ രീതി പിന്തുടരാം. ശീതകാലങ്ങളില്‍ തണുപ്പും മൂടല്‍മഞ്ഞും കടുക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വേദികള്‍ മാറ്റാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിസിസിഐ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടര്‍ പുനക്രമീകരിക്കുന്നതിനുള്ള നിര്‍ദേശം ക്രിക്കറ്റ് ബോര്‍ഡ് അപെക്‌സിന് ബിസിസിഐ അയച്ചെന്നാണ് സൂചന.

മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളുടെ ഇടവേള നാല് ദിവസം ആക്കി മാറ്റുക എന്നതാണ് ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. അതുകൊണ്ട് തന്നെ സീസണ്‍ മുഴുവന്‍ താരങ്ങള്‍ക്ക് അവരുടെ പ്രകടനങ്ങള്‍ നിലനിര്‍ത്താനായി കൂടുതല്‍ സമയം നല്‍കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Related Stories
Shafali Verma and Pratika Rawal : ഫോം ഔട്ടായി ടീമിന് പുറത്തേക്ക്, തിരിച്ചുവരവിനുള്ള കഠിനശ്രമത്തില്‍ ഷഫാലി; ‘പ്രതിസന്ധി’യാകുന്നത് പ്രതികയുടെ പ്രതിഭ
U19 Womens T20 World Cup: അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ്; വിതുമ്പി 15 വയസുകാരിയായ ബൗളർ
Kerala Ranji Team: സച്ചിൻ ബേബി നയിയ്ക്കും; സഞ്ജു ടീമിലില്ല; കേരളത്തിൻ്റെ രഞ്ജി ടീം പ്രഖ്യാപിച്ചു
Himani Mor : ടെന്നീസ് പ്രതിഭ, യുഎസില്‍ ഉപരിപഠനം; നീരജ് ചോപ്രയുടെ പത്‌നി ഹിമാനിയെക്കുറിച്ചറിയാം
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍