5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KL Rahul : രാഹുലിനോട് ‘വിശ്രമിക്കേണ്ടെ’ന്ന് ബിസിസിഐ; ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും; സഞ്ജുവിന് പണിയാകുമോ ?

KL Rahul Likely To Play ODI Series Against England : ഓഗസ്റ്റ് ഏഴിന് ശേഷം ഇന്ത്യ ഏകദിനം കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഈ ടീമിനെ തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തുക. അതുകൊണ്ട് തന്നെ മിക്ക സീനിയര്‍ താരങ്ങളും ഏകദിന പരമ്പരയിലുണ്ടാകും. പരിക്കേറ്റതിനാല്‍ ജസ്പ്രീത് ബുംറ പരമ്പരയിലുണ്ടായേക്കില്ല. മുഹമ്മദ് സിറാജിന് വിശ്രമം അനുദിച്ചേക്കുമെന്നും സൂചനയുണ്ട്

KL Rahul : രാഹുലിനോട് ‘വിശ്രമിക്കേണ്ടെ’ന്ന് ബിസിസിഐ; ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും; സഞ്ജുവിന് പണിയാകുമോ ?
സഞ്ജു സാംസണും, കെഎല്‍ രാഹുലും Image Credit source: PTI
jayadevan-am
Jayadevan AM | Published: 11 Jan 2025 13:26 PM

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ അഭ്യര്‍ത്ഥന ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്. ഏകദിന പരമ്പരയില്‍ കളിക്കണമെന്ന് താരത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സെലക്ഷന്‍ കമ്മിറ്റി ആദ്യം രാഹുലിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് ‘യു ടേണ്‍’ എടുക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ പറ്റിയ ഏക പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്.

“ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയിൽ രാഹുലിന് വിശ്രമം നൽകാൻ സെലക്ടർമാർ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അവര്‍ പുനര്‍വിചിന്തനം നടത്തി. ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് അദ്ദേഹത്തിന് കുറച്ച് മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിനായി ഏകദിന പരമ്പരയിൽ കളിക്കാൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു”-ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിന് വിശ്രമം അനുവദിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ കളിക്കുന്ന പശ്ചാത്തലത്തില്‍ അത് സഞ്ജുവിന്റെ സാധ്യതകളെ ബാധിച്ചേക്കാം. രാഹുലിനൊപ്പം പന്ത് രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കാം. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനാകാത്തത് സഞ്ജുവിന് തിരിച്ചടിയാണ്.

ഓഗസ്റ്റ് ഏഴിന് ശേഷം ഇന്ത്യ ഏകദിനം കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഈ ടീമിനെ തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തുക. അതുകൊണ്ട് തന്നെ മിക്ക സീനിയര്‍ താരങ്ങളും ഏകദിന പരമ്പരയിലുണ്ടാകും. പരിക്കേറ്റതിനാല്‍ ജസ്പ്രീത് ബുംറ പരമ്പരയിലുണ്ടായേക്കില്ല. മുഹമ്മദ് സിറാജിന് വിശ്രമം അനുദിച്ചേക്കുമെന്നും സൂചനയുണ്ട്. മുഹമ്മദ് ഷമി ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനം അവസാനിക്കുന്നത്. ജനുവരി 22, 25, 28, 31, ഫെബ്രുവരി രണ്ട് തീയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 6, 9, 12 തീയതികളില്‍ ഏകദിന പരമ്പരയും നടക്കും. ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

Read Also : എന്താണ് ബിസിസിഐ വാശിപിടിച്ച, പിസിബി വഴങ്ങിയ ഹൈബ്രിഡ് മോഡൽ?

ഇംഗ്ലണ്ട് സജ്ജം

ഇന്ത്യയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയിലെ ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തി. ഏകദിന പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീം : ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.

ടി20 പരമ്പരയ്ക്കുള്ള ടീം : ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.