T20 World Cup 2024 : ഇത് അർഹിച്ച അംഗീകാരം, സഞ്ജു ലോകകപ്പ് ടീമിൽ; പാണ്ഡ്യ വൈസ് ക്യാപ്റ്റൻ; ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
India Squad T20 World Cup 2024 : ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു സാംസൺ
T20 World Cup 2024 India Squad Full List : ഐസിസി ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാളി താരമാണ്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യക്കാണ് വൈസ് ക്യാപ്റ്റൻ ചുമതല. ജൂൺ ഒന്നിനാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി സംഘടിപ്പിക്കുന്ന ഐസിസി ടി20 ലോകകപ്പിന് തുടക്കമാകുക.
മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം യുവതാരം യശ്വസി ജെയ്സ്വാളോ വിരാട് കോലി ഓപ്പണിങ് ഇറങ്ങിയേക്കും. മധ്യനിരയിൽ സൂര്യകുമാർ യാദവിനൊപ്പം സഞ്ജു, ശിവം ദൂബെ ഒപ്പം റിഷഭ് പന്തുമാണ് സ്ക്വാഡിലുള്ളത്. വിക്കറ്റ് കീപ്പർ ബാറ്ററായി പന്തിനെ തന്നെയാകും രോഹിത് ശർമയുടെ തിരഞ്ഞെടുക്കാൻ സാധ്യത.
വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർ ഓൾറൗണ്ട് ചുമതലയുള്ളത്. കുൽദീപ് യാദവും, യുസ്വേന്ദ്ര ചഹലുമാണ് ഇന്ത്യൻ ടീമിലെ സ്പിന്നർ. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്ങുമാണ് പേസർമാർ. അതേസമയം ടി20 സ്പെഷ്യലിസ്റ്റ് താരം റിങ്കു സിങ്ങിനെ സബ്സ്റ്റിറ്റ്യൂട്ടായി നിർത്തി.
🚨India’s squad for ICC Men’s T20 World Cup 2024 announced 🚨
Let’s get ready to cheer for #TeamIndia #T20WorldCup pic.twitter.com/jIxsYeJkYW
— BCCI (@BCCI) April 30, 2024
ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ്
രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
സബ് താരങ്ങൾ – ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ
ലോകകപ്പിൽ ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാളി
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്ന മൂന്നമത്തെ മലായളിയാണ് സഞ്ജു സാംസൺ. 1983 ലോകകപ്പിലാണ് ആദ്യമായി ഒരു മലയാളി ഇന്ത്യൻ ടീമിലെത്തുന്നത്. കപിലിൻ്റെ കറുത്ത കുതിരകളിൽ ഒരാളായിരുന്ന സുനിൽ വൽസൻ എന്ന മീഡിയം പേസറാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ആദ്യമായി ഇടം നേടി മലായളി താരം. പിന്നീട് 2007 ടി20, 2011 ഏകദിന ലോകകപ്പിൻ്റെ ഭാഗമായ എസ് ശ്രീശാന്താണ് ഈ പട്ടികയിലെ രണ്ടാമത്തെ മലായളി താരം. ഇതിൽ നിന്നും ഒരു കാര്യം ശ്രദ്ധേയമാണ് ഈ മൂന്ന് പ്രാവിശ്യം മാത്രമാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. ഇനി സഞ്ജു ഇന്ത്യയുടെ മലയാളി ഭാഗ്യമായി മാറുമോ?