Real Madrid vs Barcelona: 10 പേരും അഞ്ച് ഗോളും; എൽ ക്ലാസിക്കോയിൽ റയലിനെ തുരത്തി ബാഴ്സയ്ക്ക് സൂപ്പർ കപ്പ് കിരീടം

Barcelona Wins Spanish Super Cup Defeating Real Madrid: റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ബാഴ്സയുടെ ഗോൾ കീപ്പർ 56ആം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിരുന്നു.

Real Madrid vs Barcelona: 10 പേരും അഞ്ച് ഗോളും; എൽ ക്ലാസിക്കോയിൽ റയലിനെ തുരത്തി ബാഴ്സയ്ക്ക് സൂപ്പർ കപ്പ് കിരീടം

ബാഴ്സലോണ - റിയൽ മാഡ്രിഡ്

Published: 

13 Jan 2025 06:49 AM

സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സലോണയ്ക്ക്. ചിരവൈരികളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തുരത്തിയാണ് ബാഴ്സലോണയുടെ കിരീടധാരണം. അഞ്ചാം മിനിട്ടിൽ ഒരു ഗോളിന് പിന്നിലായതിന് ശേഷമാണ് ബാഴ്സലോണ തിരികെവന്നത്. ബാഴ്സയ്ക്കായി റഫീഞ്ഞ ഇരട്ടഗോൾ നേടിയപ്പോൾ ലമിൻ യമാൽ, റോബർട്ട് ലെവൻഡോവ്സ്കി, അലഹാൻഡ്രോ ബാൽദെ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി. ബാഴ്സലോണ പരിശീലകനായി ഹാൻസി ഫ്ലിക്കിൻ്റെ ആദ്യ കിരീടമാണിത്.

സൗദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലായിരുന്നു മത്സരം. ഇരു ടീമുകളും ശക്തമായ ടീമിനെയാണ് അണിനിരത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ ബാഴ്സലോണ രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കോർട്വായെ മറികടക്കാനായില്ല. അഞ്ചാം മിനിട്ടിൽ റയൽ മാഡ്രിഡ് ആദ്യ ഗോളടിച്ചു. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ വിനീഷ്യസ് ജൂനിയറിൻ്റെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് ഗോൾ നേടിയത്. വീണ്ടും ചിത്രത്തിൽ ബാഴ്സലോണ മാത്രമായിരുന്നു. 22ആം മിനിട്ടിൽ ഈ ആക്രമണങ്ങൾക്ക് ഫലമുണ്ടായി. ലമിൻ യമാൽ ആണ് ബാഴ്സയെ ഒപ്പമെത്തിച്ചത്. റോബർട്ട് ലെവൻഡോവ്സ്കിയിൽ നിന്ന് പന്ത് സ്വീകരിച്ച കൗമാര താരം രണ്ട് റയൽ മാഡ്രിഡ് പ്രതിരോധതാരങ്ങളെ മറികടന്ന് വലകുലുക്കി.

Also Read : KBFC Fan Advisory Board : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ അഡ്വൈസറി ബോർഡിന്റെ ഭാഗമാകണോ? ദേ, ഇത്രയും ചെയ്താൽ മതി

34ആം മിനിട്ടിൽ ബാഴ്സയ്ക്ക് അനുകൂലമായ പെനാൽറ്റി. ബോക്സിൽ ഗാവിയെ കാമവിംഗ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി റോബർട്ട് ലെവൻഡോവ്സ്കി അനായാസം ലക്ഷ്യത്തിലെത്തിച്ചു. കളിയിൽ ആദ്യമായി ബാഴ്സയ്ക്ക് ലീഡ്. മിനിട്ടുകൾക്കുള്ളിൽ ബാഴ്സ ലീഡ് വർധിപ്പിച്ചു. റഫീഞ്ഞയായിരുന്നു ഇത്തവണ ഗോൾ സ്കോറർ. ജൂൾസ് കൂണ്ടെയുടെ ക്രോസിൽ തലവച്ച് റഫീഞ്ഞ തൻ്റെ ആദ്യ സ്വന്തമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബാഴ്സ വീണ്ടും സ്കോർ ചെയ്തു. അലഹാൻഡ്രോ ബാൽദെയായിരുന്നു ബാഴ്സയുടെ നാലാം ഗോൾ കണ്ടെത്തിയത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ യമാലിൽ നിന്ന് റഫീഞ്ഞയിലേക്കും റഫീഞ്ഞയിൽ നിന്ന് ബാൽദെയിലേക്കും എത്തിയ പന്ത് കോർട്ട്വയെ മറികടന്നു. ആദ്യ പകുതിയിൽ 4-1 ആയിരുന്നു സ്കോർ.

രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. 48ആം മിനിട്ടിൽ ബാഴ്സ ലീഡ് വർധിപ്പിച്ചു. മത്സരത്തിൽ റഫീഞ്ഞയുടെ രണ്ടാം ഗോളായിരുന്നു ഇത്. മാർക് കസാഡോയുടെ അസിസ്റ്റിൽ നിന്നായിരുന്നു റഫീഞ്ഞയുടെ ഗോൾ. 56ആം മിനിട്ടിൽ എംബാപ്പെയെ വീഴ്ത്തിയതിന് ബാഴ്സലോണ ഗോൾ കീപ്പർ ചെസ്നി ചുവപ്പ് കാർഡ് കണ്ട് പുറത്ത്. പെനാൽറ്റി ബോക്സ് വിട്ട് പന്ത് ക്ലിയർ ചെയ്യാനുള്ള ചെസ്നിയുടെ ശ്രമമാണ് ചുവപ്പ് കാർഡിൽ അവസാനിച്ചത്. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്ക് റോഡ്രിഗോ നേരിട്ട് വലയിലെത്തിച്ചു. പിന്നെയുള്ള സമയം 10 പേരുമായാണ് ബാഴ്സ കളിച്ചത്. ആളെണ്ണം കുറഞ്ഞ ബാഴ്സലോണയ്ക്ക് നേരെ റയൽ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, വളരെ കൃത്യതയുള്ള പ്രതിരോധം കൊണ്ട് ബാഴ്സ റയൽ ആക്രമണങ്ങളെയൊക്കെ ചെറുത്തുനിന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കിലിയൻ എംബാപ്പെയുടെ ഒരു ഷോട്ട് പകരം ഗോൾ കീപ്പർ ഇനാകി പെന്യ തട്ടിയകറ്റിയതോടെ ബാഴ്സ ജയമുറപ്പിച്ചു.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ