ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ | Bangladesh Protest National Cricket Team Former Captain Mashrafe Mortazas House Set On Fire Images Viral In Social Media Malayalam news - Malayalam Tv9

Bangladehs Protest : ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ

Updated On: 

06 Aug 2024 12:45 PM

Bangladesh Protest Mashrafe Mortaza : ആഭ്യന്തര കലാപം രൂക്ഷമാവുന്ന ബംഗ്ലാദേശിൽ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ. അതിക്രമം നടക്കുമ്പോൾ മൊർതാസ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നേതാവായിരുന്നു മൊർതാസ.

Bangladehs Protest : ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ

Bangladesh Protest Mashrafe Mortaza

Follow Us On

രാജ്യത്തെ ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ. രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ (Sheikh Hasina Resigned) പാർട്ടിയായ അവാമി ലീഗ് നേതാവാണ് മൊർതാസ. ഖുൽന ഡിവിഷനിലെ നരെയില്‍-2 നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു.

പ്രതിഷേധക്കാർ മൊർതാസയുടെ വീട് ആക്രമിക്കുകയും തീവെക്കുകയും ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിക്രമം നടക്കുമ്പോൾ മൊർതാസ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിച്ച മൊർതാസയുടെ വീടിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ നയിച്ച താരമാണ് മൊർതാസ. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20യിലുമായി 390 രാജ്യാന്തര വിക്കറ്റുകളും 2,955 റണ്‍സും താരം നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍താസ 2018ലാണ് അവാമി ലീഗിൽ ചേരുന്നത്.

രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ഇന്നലെയാണ് ഷെയ്ഖ് ഹസീന രാജിവച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷെയ്ഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബംഗഭവനിൽ നിന്ന് ഇളയ സഹൊദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചു.

Also Read : Sheikh Hasina: 15 വർഷത്തെ ഭരണം, ഒടുവിൽ മുട്ടുമടക്കി; ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രതിഷേധം ഇങ്ങനെ

ഉടൻ രാജിവെക്കണമെന്ന സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു തീരുമാനം. 45 മിനിട്ടായിരുന്നു സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് നൽകിയ സമയം. രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തിയ സൈനിക മേധാവി വക്കർ ഉസ്മാൻ ഇത് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. വാർത്താസമ്മേളനത്തിൽ ഷെയ്ഖ് ഹസീനയുടെ രാജി സ്ഥിരീകരിച്ച അദ്ദേഹം ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു.

യുദ്ധ സേനാനികളുടെ കുടുംബങ്ങൾക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം പുനഃസ്ഥാപിച്ച കോടതി വിധിക്കെതിരെയാണ് ബംഗ്ലാദേശിൽ ആദ്യം പ്രതിഷേധം ആരംഭിച്ചത്. ജൂലൈ ഒന്നിന് ആരംഭിച്ച പ്രതിഷേധത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരായ പ്രതിഷേധം ആരംഭിച്ചത്.

‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം ആരംഭിച്ചത്. ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകർ വിദ്യാർത്ഥികൾക്കെതിരെ രംഗത്തുവന്നത് സംഘർഷത്തിനിടയാക്കി. 13 ജില്ലകളിൽ സംഘർഷമുണ്ടായതോടെ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. കലാപത്തിൽ ഇന്നലെ മാത്രം രാജ്യത്ത് 98 പേരാണ് മരിച്ചത്. ഇതാണ് ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ചത്.

ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version