Ballon d’Or : 2003ന് ശേഷം റൊണാൾഡോയും മെസിയുമില്ലാത്ത ബാലൻ ഡി ഓർ പട്ടിക; പരിഗണിക്കുന്നവരിൽ ബെല്ലിങമും റോഡ്രിയും
Ballon D'or Nomination List : ഇത്തവണത്തെ ബാലൻ ഡി ഓർ നാമനിർദ്ദേശ പട്ടികയിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ല. 2003ന് ശേഷം ഇതാദ്യമായാണ് ഇരുവർക്കും ബാലൻ ഡി ഓറിന് നാമനിർദ്ദേശം ലഭിക്കാതിരിക്കുന്നത്.
2003ന് ശേഷം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമില്ലാത്ത ബാലൻ ഡി ഓർ നാമനിർദ്ദേശ പട്ടിക. രണ്ട് പതിറ്റാണ്ട് യൂറോപ്യൻ ഫുട്ബോൾ അടക്കിഭരിച്ച താരങ്ങൾ ഈ 20 വർഷം കൊണ്ട് 13 ബാലൻ ഡി ഓർ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഇതിൽ എട്ടെണ്ണം മെസിയും അഞ്ചെണ്ണം റൊണാൾഡോയും നേടി.
30 അംഗ നാമനിർദ്ദേശ പട്ടികയിൽ റയൽ മാഡ്രിഡിൻ്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങം, റയലിൻ്റെ തന്നെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, മറ്റൊരു റയൽ താരമായ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലൻഡ്, സിറ്റിയുടെ തന്നെ സ്പാനിഷ് താരം റോഡ്രി തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്.
Also Read : Sanju Samson : സഞ്ജു സാംസണ് ഫുട്ബോളും വശമുണ്ടോ?; താരം മലപ്പുറം എഫ്സിയുടെ സഹ ഉടമയാവുമെന്ന് അഭ്യൂഹങ്ങൾ
കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും വിജയിച്ച ടീമിൽ പെട്ടവരായിരുന്നു വിനീഷ്യസും ബെല്ലിങമും. റോഡ്രി സിറ്റിക്കൊപ്പം പ്രീമിയർ ലീഗും സ്പെയിനൊപ്പം ഒളിമ്പിക്സ് സ്വർണമെഡലും നേടി. ഹാലൻഡ് ലീഗ് ടോപ്പ് സ്കോറർ ആയിരുന്നു.
കഴിഞ്ഞ വർഷം എട്ടാം പുരസ്കാരം നേടിയ ലയണൽ മെസി നിലവിൽ പരിക്കിൽ നിന്ന് തിരിച്ചുവരികയാണ്. 37കാരനായ മെസി 2009 ലാണ് ആദ്യമായി പുരസ്കാരം നേടിയത്. പിന്നീട് തുടരെ നാല് വർഷം മെസിയായിരുന്നു പുരസ്കാര ജേതാവ്. 2006ലാണ് മെസി ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. 2004ൽ ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട റൊണാൾഡോ 2008ൽ ആദ്യ പുരസ്കാരം നേടി.
ബാലൻ ഡി ഓർ നാമനിർദ്ദേശപ്പട്ടിക:
ജൂഡ് ബെല്ലിങം
റൂബൻ ഡയസ്
ഫിൽ ഫോഡൻ
ഫെഡറിക്കോ വാൽവെർഡെ
എമിലിയാനോ മാർട്ടിനെസ്
എർലിങ് ഹാലൻഡ്
നിക്കോ വില്യംസ്
ഗ്രാനിറ്റ് ഷാക്ക
ആർടെം ഡോവ്ബിക്
ടോണി ക്രൂസ്
വിനീഷ്യസ് ജൂനിയർ
ഡാനി ഓൾമോ
ഫ്ലോറിയൻ വിർട്ട്സ്
മാർട്ടിൻ ഒഡെഗാർഡ്
മാറ്റ്സ് ഹമ്മൽസ്
റോഡ്രി
ഹാരി കെയ്ൻ
ഡെക്ലാൻ റൈസ്
വിറ്റിഞ്ഞ
കോൾ പാമർ
ഡാനി കാർവഹാൽ
ലമിൻ യമാൽ
ബുക്കയോ സാക
ഹകാൻ ചാഹാനോഗ്ലു
വില്യം സാലിബ
കിലിയൻ എംബാപ്പെ
ലൗടാരോ മാർട്ടിനെസ്
അഡെമോള ലുക്ക്മാൻ
ടോണി റുഡിഗർ
അലഹാൻഡ്രോ ഗ്രിമാൽഡോ