Bajrang Punia Suspended: ഉത്തേജക മരുന്ന് വിരുദ്ധ നിയമം ലംഘിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ
Bajrang Punia: ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ താരം വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണമെന്നാണ് നാഡ പറയുന്നത്. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു.
ന്യൂഡൽഹി: ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായി ബജ്‌റംഗ് പൂനിയയ്ക്ക് (Olympic medallist Bajrang Punia) വീണ്ടും സസ്‌പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് (National Anti-Doping Agency) താരത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഉത്തേജക വിരുദ്ധ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. കുറ്റപത്രം നൽകാത്തതിനെ തുടർന്നു നേരത്തെ പൂനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡയുടെ അടുത്ത നടപടി.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ താരം വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണമെന്നാണ് നാഡ പറയുന്നത്. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു. സസ്പെൻഷൻ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്റംഗിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അതിനാൽ ഇതിനെതിരെ പോരാടുമെന്നും അഭിഭാഷകൻ പറഞ്ഞു.
ALSO READ: മധുരപ്രതികാരം; ജീവന്‍ തിരിച്ചുപിടിച്ച് അഫ്ഗാനിസ്ഥാന്‍, ഓസീസിന് പരാജയം
നോട്ടീസിനെതിരെ പ്രതികരിക്കാൻ ബജ്‌റംഗിന് ജൂലൈ 11 വരെ സമയം നൽകിയിട്ടുണ്ട്. സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിന് പുനിയയ്ക്ക് നേരത്തെ സസ്പെൻഷൻ ലഭിച്ചിരുന്നു. ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയൽസ് നടന്ന സ്‌പോർട്‌സ് അതോറിറ്റി കേന്ദ്രത്തിൽ നിന്നിറങ്ങിപ്പോയിരുന്നു.
മാർച്ച് 10-നാണ് പുനിയയോട് സാംപിളുകൾക്കായി ഏജൻസി ആവശ്യപ്പെട്ടത്. തുടർന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി (ഡബ്ല്യുഎഡിഎ)യെ എൻഎഡിഎ വിവരം അറിയിച്ചു. ഇരു ഏജൻസികളും നടത്തിയ ചർച്ചകൾക്കൊടുവിൽ എൻഎഡിഎ ഏപ്രിൽ 23-ന് പുനിയയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് മറുപടി നൽകാൻ മേയ് ഏഴ് വരെ എൻഎഡിഎ സമയവും അനുവദിച്ചിരുന്നു.