PV Sindhu: സച്ചിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ബാഡ്മിന്റൺ താരം പി.വി. സിന്ധു; ആശംസ നേർന്ന് താരം
PV Sindhu marries Venkata Datta Sai: പ്രതിശ്രുത വരനൊപ്പം ആണ് സിന്ധു സച്ചിനെ കാണാൻ എത്തിയത്. സച്ചിൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് സച്ചിൻ ഇക്കാര്യം അറിയിച്ചത്.
മുംബൈ: കഴിഞ്ഞ ആഴ്ചയായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഹൈദരാബാദ് സ്വദേശിയായ വെങ്കട ദത്ത് സായിയാണ് വരന്‍. ഡിസംബര്‍ 22ന് ഉദയ്പൂരില്‍ വച്ച നടക്കുന്ന വിവാഹത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ നേരിട്ടെത്തി വിവാഹത്തിനു ക്ഷണിച്ചിരിക്കുകയാണ് താരം. പ്രതിശ്രുത വരനൊപ്പം ആണ് സിന്ധു സച്ചിനെ കാണാൻ എത്തിയത്. സച്ചിൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് സച്ചിൻ ഇക്കാര്യം അറിയിച്ചത്.
‘‘ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആൻഡ് എൻഡ്‌ലെസ് റാലീസ് ഓഫ് ജോയ്’ – സച്ചിൻ എക്സിൽ കുറിച്ചു.
In badminton, the score always starts with ‘love’, & your beautiful journey with Venkata Datta Sai ensures it continues with ‘love’ forever! ♥️🏸
Thank you for personally inviting us to be a part of your big day. Wishing you both a lifetime of smashing memories & endless rallies… pic.twitter.com/kXjgIjvQKY— Sachin Tendulkar (@sachin_rt) December 8, 2024
അതേസമയം ഇരുകുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നുവെന്നും, ഒരു മാസം മുമ്പാണ് എല്ലാം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പിടിഐയോട് പറഞ്ഞിരുന്നു. ജനുവരി മുതല്‍ സിന്ധുവിന്റെ ഷെഡ്യൂള്‍ തിരക്കേറിയതായതിനാലാണ് ഡിസംബര്‍ 22ന് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 24 ന് ഹൈദരാബാദിൽ റിസപ്ഷൻ നടക്കും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഡിസംബർ 20ന് ആരംഭിക്കും. ഹൈദരാബാദ് സ്വദേശിയാണ് വെങ്കട്ട ദത്ത സായി. പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എൻബിഎഫ്സിക്കും (NBFC) ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെൻറ് സർവീസ് ഉറപ്പുവരുത്തുന്ന കമ്പനിയാണ് പോസിഡെക്‌സ് ടെക്‌നോളജീസ്.
Also Read-PV Sindhu Marriage: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്
ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമുണ്ട്.ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ സായ് ബാഡ്മിന്റണും ക്രിക്കറ്റും സ്ഥിരമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്.