AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Babar Azam: ബാബറിനെ പൊരിച്ച് മുന്‍താരങ്ങള്‍; ഫ്രോഡെന്ന് വിളിച്ച് അക്തര്‍, രാജാവ് കോഹ്ലി മാത്രമെന്ന് ഹഫീസ്‌

Babar Azam facing criticism: പാക് മാനേജ്‌മെന്റിനെയും അക്തര്‍ വിമര്‍ശിച്ചു. അഞ്ച് ബൗളര്‍മാരെ പോലും തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. എല്ലാ ടീമുകളും ആറു ബൗളര്‍മാരെ വച്ചാണ് കളിക്കുന്നത്. ഇവിടെ രണ്ട് ഓള്‍റൗണ്ടര്‍മാരുമായാണ് പോകുന്നത്. വിവരമില്ലാത്ത മാനേജ്‌മെന്റാണ്. ഇതില്‍ നിരാശയുണ്ടെന്നും അക്തര്‍ പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Babar Azam: ബാബറിനെ പൊരിച്ച് മുന്‍താരങ്ങള്‍; ഫ്രോഡെന്ന് വിളിച്ച് അക്തര്‍, രാജാവ് കോഹ്ലി മാത്രമെന്ന് ഹഫീസ്‌
ബാബര്‍ അസം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 24 Feb 2025 20:03 PM

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം തോറ്റതിന് പിന്നാലെ പാക് താരം ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ ഷോയിബ് അക്തറും, മുഹമ്മദ് ഹഫീസും രംഗത്ത്. ബാബറിനെ ഫ്രോഡ് എന്ന് വിളിച്ചായിരുന്നു അക്തറിന്റെ വിമര്‍ശനം. ബാബര്‍ തുടക്കം മുതല്‍ ഫ്രോഡായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ വിരാട് കോഹ്ലിയുടെ ഹീറോ. സച്ചിന്‍ 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് അദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടരുകയാണ്. എന്നാല്‍ ബാബര്‍ അസമിന്റെ ഹീറോ ‘തുക് തുക്’ എന്നാണ് ഒരു താരത്തിന്റെയും പേര് പറയാതെ അക്തര്‍ പറഞ്ഞത്. ‘ഗെയിം ഓണ്‍ ഹേ’ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ബാബറിനെതിരെ അക്തര്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

“നിങ്ങൾ തെറ്റായ ഹീറോകളെയാണ് തിരഞ്ഞെടുത്തത്. നിങ്ങളുടെ ചിന്താഗതി തെറ്റാണ്. തുടക്കം മുതൽ തന്നെ നിങ്ങൾ ഒരു ഫ്രോഡായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. സമയം പാഴാക്കുകയാണ്. ഈ അധഃപതനം 2001 മുതല്‍ കാണുകയാണ്”-അക്തര്‍ പ്രതികരിച്ചു.

പാകിസ്ഥാനെതിരെ കളിക്കണമെന്ന് പറയുമ്പോൾ വിരാട് കോഹ്‌ലി ഒരു സെഞ്ച്വറി നേടും. അദ്ദേഹത്തെ പ്രശംസിക്കുന്നു. ഒരു സൂപ്പര്‍ സ്റ്റാറിനെ പോലെയാണ് കോഹ്ലി. വൈറ്റ് ബോള്‍ ചേസറാണ് അദ്ദേഹം. ആധുനിക കാലത്തെ മികച്ച കളിക്കാരനും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. ഇന്ത്യയോട് തോറ്റതില്‍ നിരാശയില്ലെന്നും, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

പാക് മാനേജ്‌മെന്റിനെയും അക്തര്‍ വിമര്‍ശിച്ചു. അഞ്ച് ബൗളര്‍മാരെ പോലും തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. എല്ലാ ടീമുകളും ആറു ബൗളര്‍മാരെ വച്ചാണ് കളിക്കുന്നത്. ഇവിടെ രണ്ട് ഓള്‍റൗണ്ടര്‍മാരുമായാണ് പോകുന്നത്. വിവരമില്ലാത്ത മാനേജ്‌മെന്റാണ്. ഇതില്‍ നിരാശയുണ്ടെന്നും അക്തര്‍ പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Read Also : മോചനദ്രവ്യം ലക്ഷ്യം, ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ നീക്കം; മുന്നറിയിപ്പ്‌

ബാബറല്ല, കോഹ്ലിയാണ് രാജാവ്‌

‘കിംഗ്’ എന്ന് വിളിക്കപ്പെടാൻ അര്‍ഹതയുള്ളത് ബാബര്‍ അസമിനല്ലെന്നും, വിരാട് കോഹ്ലിക്കാണെന്നും മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് പറഞ്ഞു. ഒരു ടിവി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡയയിലൂടെ ബാബറിന് ഹൈപ്പ് നല്‍കുന്ന അദ്ദേഹത്തിന്റെ പിആര്‍ ഏജന്‍സികളെയും ഹഫീസ് വിമര്‍ശിച്ചു.

“വിരാട് വലിയ അവസരങ്ങൾക്കായി കാത്തിരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയ്‌ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോഴാണ് ഷോയിബ് മാലിക് താരമായത്. ഇന്ത്യയ്‌ക്കെതിരെ സിക്‌സറുകൾ അടിച്ചതോടെ ഷാഹിദ് അഫ്രീദി ഒരു താരമായി. വിരാട് കോഹ്ലിയും അത്തരം അവസരങ്ങള്‍ക്ക് കാത്തിരിക്കുന്നു. ഒരു പോസിറ്റീവ് മാനസികാവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്തിന് വേണ്ടി മത്സരം ജയിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ മികച്ച ബാറ്ററാകുന്നത്‌”-ഹഫീസ് പറഞ്ഞു.

യഥാർത്ഥത്തിൽ, രാജാവ് എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള താരമുണ്ടെങ്കില്‍ അത് കോഹ്ലിയാണ്, ബാബറല്ല. അദ്ദേഹം ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവച്ചു. പിആറിനെ നിയമിച്ചുകൊണ്ടല്ല അദ്ദേഹം രാജാവായതെന്നും ഹഫീസ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 23 റണ്‍സായിരുന്നു ബാബറിന്റെ സമ്പാദ്യം.