5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AUSW vs INDW : ഇന്ത്യയുടെ ഓസീസ് പര്യടനം: മിന്നു മണി വീണ്ടും ഇന്ത്യൻ ടീമിൽ; ഷഫാലി വർമ്മയ്ക്ക് സ്ഥാനം നഷ്ടമായി

AUSW vs INDW Minnu Mani Shafali Verma : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓപ്പണർ ഷഫാലി വർമ്മയ്ക്ക് ടീമിൽ നിന്ന് സ്ഥാനം നഷ്ടമായി. ഈ വർഷം ഡിസംബറിലാണ് ഓസ്ട്രേലിയയിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങൾ കളിയ്ക്കുക.

AUSW vs INDW : ഇന്ത്യയുടെ ഓസീസ് പര്യടനം: മിന്നു മണി വീണ്ടും ഇന്ത്യൻ ടീമിൽ; ഷഫാലി വർമ്മയ്ക്ക് സ്ഥാനം നഷ്ടമായി
മിന്നു മണി, ഷഫാലി വർമ്മ (Image Credits – Social Media, PTI)
abdul-basith
Abdul Basith | Published: 19 Nov 2024 13:04 PM

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം. 16 അംഗ ടീമിലാണ് മിന്നു മണി ഇടം നേടിയത്. മോശം ഫോമിനെ തുടർന്ന് സൂപ്പർ താരം ഷഫാലി വർമ്മയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമായി. മലയാളി താരം ആശ ശോഭനയും ടീമിൽ ഇല്ല. ഇക്കൊല്ലം ഡിസംബറിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യൻ ടീം കളിക്കുക.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മിന്നുവിനൊപ്പം തേജസ് ഹസ്ബാനിസും പ്രിയ മിശ്രയും ഇടം നേടി. ഇരുവരും ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇവർക്കൊപ്പം ഓപ്പണർ പ്രിയ പുനിയ ടീമിൽ തിരികെയെത്തി. പ്ലസ് ടു പരീക്ഷയെ തുടർന്ന് ന്യൂസീലൻഡ് പരമ്പരയിൽ വിട്ടുനിന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ടീമിൽ തിരികെയെത്തി. യസ്തിക ഭാട്ടിയയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

കഴിഞ്ഞ ഏതാനും പരമ്പരകളിലായി തുടരുന്ന മോശം ഫോമാണ് ഷഫാലി വർമ്മയ്ക്ക് തിരിച്ചടിയായത്. ഈ വർഷം കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് വെറും 108 റൺസ് മാത്രമേ ഷഫാലിക്ക് നേടാൻ സാധിച്ചുള്ളൂ. 33 റൺസായിരുന്നു ഉയർന്ന സ്കോർ. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഈ പ്രകടനം. ഷഫാലിക്കൊപ്പം പുറത്തുപോയവരിൽ പ്രമുഖ ഓൾറൗണ്ടർ ശ്രേയങ്ക പാട്ടിൽ ആണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ശ്രേയങ്കയെ പുറത്താക്കിയത് എന്തിനെന്ന് വ്യക്തമല്ല.

Also Read : IPL Auction 2025 : വേണ്ടത് ഒരു ഫുൾ ബൗളിംഗ് യൂണിറ്റ്; കയ്യിലുള്ളത് ആകെ 41 കോടി രൂപ; ലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്ലാൻ എന്താവും?

ഡിസംബർ അഞ്ചിനാണ് പരമ്പരയിലെ ആദ്യ മത്സരം. ബ്രിസ്ബേനിലെ അലൻ ബോർഡർ ഫീൽഡിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. ഡിസംബർ എട്ടിന് രണ്ടാം മത്സരം നടക്കും. ഡിസംബർ 11ന് പെർത്തിലെ വാക്കയിൽ നടക്കുന്ന മത്സരത്തോടെ പരമ്പര അവസാനിക്കും. ഐസിസി വിമൻസ് ചാമ്പ്യൻഷിപ്പിൽ പെട്ടതാണ് ഈ പരമ്പര.

ന്യൂസീലൻഡിനെതിരെ 2-1 എന്ന നിലയിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 59 റൺസിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 76 റൺസിന് പരാജയപ്പെട്ടെങ്കിലും മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. യസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, തേജൽ ഹസ്ബാനിസ് എന്നിവരാണ് പരമ്പരയിൽ ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദന സെഞ്ചുറി നേടിയിരുന്നു. രാധ യാദവ്, ദീപ്തി ശർമ്മ എന്നിവർ ബൗളിംഗിലും തിളങ്ങി. ന്യൂസീലൻഡിനെതിരെ കളിച്ച ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ഉമ ഛേത്രി, ബാറ്റർ ഡയലൻ ഹേമലത, ഓൾറൗണ്ടർ സയാലി സത്ഗരെ എന്നിവരും പുറത്തായി.

ഓസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീം : ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യസ്തിക ഭാട്ടിയ, റിച്ച ഘോഷ്, തേജൽ ഹസ്ബാനിസ്, ദീപ്തി ശർമ്മ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, തിതസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂർ, സൈമ താക്കൂർ.

Latest News