5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

David Warner: ഡേവിഡ് വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യും

Telugu Movie Robinhood Release Date: റോബിന്‍ഹുഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡേവിഡ് വാര്‍ണര്‍ തന്നെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റോബിന്‍ഹുഡില്‍ വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന വിവരം മൈത്രീ മൂവീസ് ഹൈദരാബാദില്‍ വെച്ച് നടത്തിയ പരിപാടിക്കിടെ നിര്‍മാതാവ് രവി ശങ്കര്‍ ആയിരുന്നു പുറത്തുവിട്ടത്.

David Warner: ഡേവിഡ് വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യും
റോബിന്‍ഹുഡ് പോസ്റ്റര്‍ Image Credit source: Social Media/ Instagram
shiji-mk
Shiji M K | Published: 21 Mar 2025 08:39 AM

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ കാമിയോ റോളില്‍ എത്തുന്ന തെലുഗ് ചിത്രം റോബിന്‍ഹുഡ് മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തും. വെങ്കി കുടമല സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഡേവിഡിന്റെ അരങ്ങേറ്റം. നിതിന്‍, ശ്രീലീല എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

റോബിന്‍ഹുഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡേവിഡ് വാര്‍ണര്‍ തന്നെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റോബിന്‍ഹുഡില്‍ വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന വിവരം മൈത്രീ മൂവീസ് ഹൈദരാബാദില്‍ വെച്ച് നടത്തിയ പരിപാടിക്കിടെ നിര്‍മാതാവ് രവി ശങ്കര്‍ ആയിരുന്നു പുറത്തുവിട്ടത്.

സിനിമയില്‍ ഒരാള്‍ കാമിയോ റോളിലെത്തുന്നുണ്ട്. ഡേവിഡ് വാര്‍ണര്‍ ചെറിയ റോളില്‍ അഭിനയിക്കും. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം വളരെ മികച്ചതായിരിക്കും. ഇന്ത്യന്‍ സിനിമയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും രവി ശങ്കര്‍ പറഞ്ഞിരുന്നു.

വാര്‍ണര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഏത് ചിത്രത്തിലാണെന്ന കാര്യം വ്യക്തമായിരുന്നില്ല. മെല്‍ബണില്‍ ചിത്രീകരണം നടക്കുന്ന ഒരു ഇന്ത്യന്‍ ചിത്രത്തില്‍ വാര്‍ണര്‍ അഭിനയിക്കുന്ന വിവരം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐപിഎലിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വാര്‍ണറിന്റെ സിനിമാ പ്രവേശം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ലേലത്തില്‍ ആവശ്യക്കാരില്ലാതെ ആയതോടെയാണ് ഇത്തവണ വാര്‍ണര്‍ പുറത്തായത്.

Also Read: David Warner: ഇനി ഡേവിഡ് വാർണർ സിനിമാനടൻ; അഭിനയിക്കുക പുഷ്പ നിർമാതാക്കളുടെ അടുത്ത സിനിമയിൽ

2014 മുതല്‍ 2021 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍താരമായിരുന്നു അദ്ദേഹം. തെലുഗ് സിനിമാ ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന വാര്‍ണറിന്റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.