5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS Pink Ball Test : അഞ്ചാം പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ; മുൻ ഫലങ്ങൾ ഇങ്ങനെ

Pink Ball Test: ബൗളർമാർക്ക് കൂടുതൽ സ്വിം​ഗ് ലഭിക്കുന്ന പിങ്ക് ബൗളിൽ നിന്ന് റൺസ് കണ്ടെത്താൻ താരങ്ങൾ ഒരുപാട് വിയർക്കേണ്ടി വരും. 4 ഡേ നെെറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ ജയിച്ചപ്പോൾ ഒന്നിൽ മാത്രമാണ് തോറ്റത്.

IND vs AUS Pink Ball Test : അഞ്ചാം പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ; മുൻ ഫലങ്ങൾ ഇങ്ങനെ
Perth Test (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 05 Dec 2024 11:42 AM

അഡ്ലെയ്ഡിൽ വീണ്ടുമൊരു ഡേ- നെെറ്റ് (പിങ്ക് ബോൾ) ടെസ്റ്റിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. പിങ്ക് ബോൾ ടെസ്റ്റി‍ലെ കടലാസിലെ കരുത്തർ ഇന്ത്യയാണെങ്കിലും അഡ്ലെയ്ഡിൽ കണക്കിൽ ഇന്ത്യ പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായുള്ള ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനാണ് അഡ്ലെയ്ഡിൽ രോഹിത്തും സംഘവും ഇറങ്ങുന്നത്. ഈ ടെസ്റ്റിൽ പിങ്ക് ബോളാണ് ഉപയോ​ഗിക്കുക.
ഇന്ത്യയുടെ അഞ്ചാമത്തെ ഡേ- നെെറ്റ് ടെസ്റ്റാണിത്. ബൗളർമാർക്ക് കൂടുതൽ സ്വിം​ഗ് ലഭിക്കുന്ന പിങ്ക് ബൗളിൽ നിന്ന് റൺസ് കണ്ടെത്താൻ താരങ്ങൾ ഒരുപാട് വിയർക്കേണ്ടി വരും. 4 ഡേ നെെറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ ജയിച്ചപ്പോൾ ഒന്നിൽ മാത്രമാണ് തോറ്റത്. ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ദയനീയ തോൽവി.

2020-ലെ അഡ്ലെയ്ഡ് ടെസ്റ്റ്

2020 ഡിസംബറിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ പിങ്ക് ടെസ്റ്റ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം ഇന്ത്യ നായകൻ വിരാട് കോലിയുടെ (74) മിന്നും ഫോമിൽ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 244 റൺസെടുത്തു. ഓസീസിനെ 191 റൺസിന് ഓൾൗട്ടാക്കി 53 റൺസിന്റെ ലീഡ് സ്വന്തമാക്കിയെങ്കിലും 2-ാം ഇന്നിം​ഗ്സിൽ ഇന്ത്യ തകർന്നടിഞ്ഞു. ഓസ്ട്രേലിയൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങിയ ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ 36 റൺസിന് പുറത്തായി. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം സ്കോറാണ്. ഇന്ത്യൻനിരയിൽ ഒരാൾ പോലും ഈ ടെസ്റ്റിൽ രണ്ടക്കം കടന്നില്ല.

ഇന്ത്യയുടെ ഡേ നെെറ്റ് ടെസ്റ്റുകൾ ‌‌

നാല് ഡേ നെെറ്റ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ടെസ്റ്റുകളിൽ ടീം ഇന്ത്യ ജയിച്ചപ്പോൾ 2020-ലെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ പരാജയത്തിന്റെ രുചി അറിഞ്ഞത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകൾക്കെതിരെയായിരുന്നു ജയം.

ഡേ/നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ ഫലം

  • 2019-ൽ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ഇന്നിംഗ്‌സിനും 46 റൺസിനും തോൽപ്പിച്ചു.
  • 2020 -ലെ അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് എട്ട് വിക്കറ്റിന് ഇന്ത്യ തോൽവി വഴങ്ങി.
  • അഹമ്മദാബാദിൽ ഇം​ഗ്ലണ്ടിനെതിരെ 2021 -ൽ നടന്ന ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
  • 2022-ൽ ബെംഗളൂരുവിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്കയെ 238 റൺസിന് തോൽപ്പിച്ചായിരുന്നു ടീം ഇന്ത്യ വിജയിച്ചത്.

ഡേ-നൈറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ റൺവേട്ടക്കാർ

  1. വിരാട് കോലി: 4 മത്സരങ്ങളിൽ നിന്ന് 46.16 ശരാശരിയിൽ 277 റൺസ്
  2. രോഹിത് ശർമ്മ: 3 മത്സരങ്ങളിൽ നിന്ന് 43.25 ശരാശരിയിൽ 173 റൺസാണ് ഹിറ്റ്മാന്റെ സമ്പാദ്യം.
  3. ശ്രേയസ് അയ്യർ: ഒരു ഡേ/ നെെറ്റ് ടെസ്റ്റിൽ മാത്രമാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ 79.50 ശരാശരിയിൽ 155 റൺസ് നേടിയിരുന്നു.

ഏറ്റവും കൂടുതൽ വിക്കറ്റുകൾ പിഴുത ഇന്ത്യൻ താരങ്ങൾ

ഡേ- നെെറ്റ് ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം രവിചന്ദ്രൻ അശ്വിനാണ്. നാല് ഡേ – നെെറ്റ് ടെസ്റ്റിൽ നിന്ന് 18 വിക്കറ്റാണ് താരം പിഴുതത്. തൊട്ടുപിന്നാലെ അക്സർ പട്ടേലും ഉമേഷ് യാദവുമുണ്ട്. പട്ടേൽ രണ്ട് മത്സരങ്ങളിൽ നിന്ന് 14 ഉം ഉമേഷ് യാദവ് – 2 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.