Aus vs Ind : കാൽകുലേറ്റർ എടുക്കാൻ സമയമായി; ഓസ്ട്രേലിയയോട് തോറ്റാൽ ഇന്ത്യക്കെങ്ങനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം?

How India Can Still Reach The WTC Final : ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ പരമ്പര തോറ്റാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ കഴിയുമോ? കണക്കുകൾ പരിശോധിക്കുമ്പോൾ കഴിയുമെന്നാണ് ഉത്തരം. എങ്ങനെയെന്ന് പരിശോധിക്കാം.

Aus vs Ind : കാൽകുലേറ്റർ എടുക്കാൻ സമയമായി; ഓസ്ട്രേലിയയോട് തോറ്റാൽ ഇന്ത്യക്കെങ്ങനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം?

ഇന്ത്യൻ ടീം (Image Courtesy - Social Media)

Published: 

07 Nov 2024 17:10 PM

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര അടിയറ വച്ചതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചിരുന്ന ഇന്ത്യ യോഗ്യത നേടാനാവുമോ എന്ന ഭീതിയിലാണ്. ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങൾ വിജയിച്ചാൽ യോഗ്യത നേടാമെങ്കിലും അത് റിയലസ്റ്റിക് അല്ല എന്ന് കളിയറിയാവുന്നവർക്കറിയാം. എന്നാൽ, ഓസ്ട്രേലിയക്കതിരെ ബോർഡർ – ഗവാസ്കർ പരമ്പര നഷ്ടമായാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനാവും. അതറിയണമെങ്കിൽ ആർസിബി ആരാധകരുടെ പ്രിയ മിത്രം കാൽക്കുലേറ്ററിൻ്റെ സഹായം വേണം.

ബോർഡർ ഗവാസ്കർ ട്രോഫി മത്സരങ്ങളിൽ നാല് കളി വിജയിക്കാനായാൽ കാൽക്കുലേറ്റർ വേണ്ട. നാല് കളി തോറ്റാലും കാൽക്കുലേറ്ററിൻ്റെ ആവശ്യമില്ല. ആദ്യത്തെ അവസരത്തിൽ ഇന്ത്യ ഡബ്ല്യുടിസി ഫൈനൽ കളിക്കുമെങ്കിൽ രണ്ടാമത്തെ അവസരത്തിൽ ഇന്ത്യക്ക് ഡബ്ല്യുടിസി ഫൈനലിൽ ഇടം നഷ്ടമാവും. ഇനി, പരമ്പരയിലെ നാല് മത്സരങ്ങൾ നടന്ന് ഒരു കളി വിജയിച്ചാലോ, മൂന്നോ രണ്ടോ മത്സരങ്ങൾ നടന്ന് ഒന്നു വിജയിച്ചില്ലെങ്കിലോ ന്യൂസീലൻഡ് – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയനുസരിച്ച് ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടും.

Also Read : Virat Kohli : വിരാട് കോലിയ്ക്ക് അവിശ്വസനീയ പതനം; ഐസിസി റാങ്കിംഗിൻ്റെ ആദ്യ 20ൽ നിന്ന് പുറത്ത്

ഇങ്ങനെയൊരു സാഹചര്യത്തിൽ ന്യൂസീലൻഡിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തണം. വെറുതെ പരാജയപ്പെടുത്തിയാൽ പോര, ഇന്ത്യയെ തൂത്തുവാരിയതുപോലെ 3-0 എന്ന സ്കോറിനോ 2-0 എന്ന സ്കോറിനോ ആവണം ഇംഗ്ലണ്ട് വിജയിക്കേണ്ടത്. ഇതല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ 2-0ന് വിജയിച്ചാലാണ്. ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെയും 2-0ന് വിജയിക്കണം. ഒപ്പം, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പരമ്പര സമനിലയാവണം.

ഇനി, ഓസ്ട്രേലിയയെ ഇന്ത്യ 2-3ന് തോല്പിച്ചാൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് ഒരു മത്സരം മാത്രമേ വിജയിക്കാവൂ. അവശേഷിക്കുന്ന നാല് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും നാല് മത്സരങ്ങൾ വീതം പരാജയപ്പെടണം. ഇന്ത്യയും ഓസ്ട്രേലിയയും 2-2 എന്ന നിലയിൽ സമനില പാലിച്ചാൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് ഒരു മത്സരത്തിൽ കൂടുതൽ വിജയിക്കരുത്. ഇതോടൊപ്പം ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക രണ്ട് മത്സരങ്ങൾ വിജയിക്കണം.

ചുരുക്കത്തിൽ, ഒരൊറ്റ ടെസ്റ്റ് പരമ്പര കൊണ്ട് ന്യൂസീലൻഡ് ഇന്ത്യയ്ക്ക് വച്ചത് മുട്ടൻ പണിയാണ്. ഓസ്ട്രേലിയയിലെ ദുഷ്കരമായ പിച്ചിൽ, റെഡ് ഹോട്ട് ഫോമിലുള്ള ഓസീസിനെ ആധികാരികമായി കീഴടക്കിയെങ്കിലേ കാൽക്കുലേറ്റർ എടുക്കാതെ ഇന്ത്യക്ക് ഡബ്ല്യുടിസി ഫൈനലിലെത്താൻ കഴിയൂ. ഈ പരമ്പരയോടെ രോഹിത് ശർമയെന്ന ക്യാപ്റ്റൻ്റെയും ഗൗതം ഗംഭീർ എന്ന പരിശീലകൻ്റെയും ഭാവിയും തീരുമാനിക്കപ്പെടും. ഒപ്പം, രോഹിത്, കോലി, അശ്വിൻ, ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ കരിയറും എണ്ണപ്പെട്ട് തുടങ്ങും. അതുകൊണ്ട് തന്നെ പല തരത്തിലും ഇന്ത്യയ്ക്കും ഇന്ത്യൻ താരങ്ങൾക്കും ബോർഡർ – ഗവാസ്കർ ട്രോഫൊ നിർണായകമാണ്.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0നാണ് തകർന്നത്. മൂന്ന് മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ന്യൂസീലൻഡ് പല റെക്കോർഡുകളും സ്വന്തമാക്കി. ഇന്ത്യയാവട്ടെ പല നാണം റെക്കോർഡുകളിലും ഭാഗമാവുകയും ചെയ്തു. പരമ്പരയിലെ മോശം പ്രകടനങ്ങൾ ഐസിസി റാങ്കിംഗിലും പ്രതിഫലിച്ചു.

പരമ്പര അവസാനിച്ചതോടെ ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ 20ൽ നിന്ന് കോലി പുറത്തായി. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 93 റൺസ് മാത്രമേ കോലിക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. 2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോലിയുടെ റാങ്കിംഗ് ആദ്യ 20ൽ നിന്ന് പുറത്തുപോകുന്നത്.

Also Read : IPL 2025 Auction: താരലേലത്തിലെ പൂഴിക്കടകൻ; റൈറ്റ് ടു മാച്ച് അഥവാ ആർടിഎം നിയമത്തെപ്പറ്റി അറിയാം

8 സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങിയ കോലി നിലവിൽ 22ആം സ്ഥാനത്താണ്. 655 ആണ് താരത്തിൻ്റെ റേറ്റിംഗ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രണ്ട് സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി 26ആം സ്ഥാനത്തായി. രോഹിതിൻ്റെ റേറ്റിംഗ് 629 ആണ്. 903 റേറ്റിംഗുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ബാറ്റർമാരിൽ രണ്ടാമത്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മറികടന്ന് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് മൂന്നാമതെത്തി. ബ്രൂക്കിന് 778ഉം ജയ്സ്വാളിന് 777ഉമാണ് റേറ്റിംഗ്.

ഇന്ത്യൻ ടീമിൽ ഋഷഭ് പന്താണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ പ്രധാന താരം. പരമ്പരയിൽ മികച്ചുനിന്ന പന്ത് ആറാം സ്ഥാനത്തെത്തി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പന്തിൻ്റെ നേട്ടം. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഇന്ത്യൻ ബാറ്റർ ശുഭ്മൻ ഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20ആം റാങ്കിൽ നിന്ന് 16ആം റാങ്കിലെത്തി.

Related Stories
Himani Mor : ടെന്നീസ് പ്രതിഭ, യുഎസില്‍ ഉപരിപഠനം; നീരജ് ചോപ്രയുടെ പത്‌നി ഹിമാനിയെക്കുറിച്ചറിയാം
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?