5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KL Rahul: കെ.എല്‍. രാഹുല്‍ അച്ഛനായി, സുനില്‍ ഷെട്ടി മുത്തച്ഛനും; സന്തോഷം പങ്കുവച്ച് അതിയ

Athiya Shetty, KL Rahul welcome baby girl: കഴിഞ്ഞ നവംബറിലാണ് മാതാപിതാക്കളാകാന്‍ പോകുന്നതിന്റെ സന്തോഷം ഇരുവരും പരസ്യമാക്കിയത്. 2023 ജനുവരിയിലായിരുന്നു രാഹുലിന്റെയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളായ അതിയയുടെയും വിവാഹം

KL Rahul: കെ.എല്‍. രാഹുല്‍ അച്ഛനായി, സുനില്‍ ഷെട്ടി മുത്തച്ഛനും; സന്തോഷം പങ്കുവച്ച് അതിയ
കെ.എല്‍. രാഹുലും ഭാര്യ അതിയയും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 24 Mar 2025 21:55 PM

ക്രിക്കറ്റ് താരം കെ.എല്‍. രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും അറിയിച്ചത്. കഴിഞ്ഞ നവംബറിലാണ് മാതാപിതാക്കളാകാന്‍ പോകുന്നതിന്റെ സന്തോഷം ഇരുവരും പരസ്യമാക്കിയത്. 2023 ജനുവരിയിലായിരുന്നു രാഹുലിന്റെയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളായ അതിയയുടെയും വിവാഹം.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2015ല്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മുബാറകന്‍, നവാബ്‌സാദെ, മോട്ടിച്ചൂര്‍ ചക്‌നാച്ചൂര്‍ എന്നീ സിനിമകളിലും അഭിനയിച്ചു. മോഡലിങ് രംഗത്തും അതിയ സജീവമാണ്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡല്‍ഹി മാനേജ്‌മെന്റ് താരത്തിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 30നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഈ മത്സരത്തിന് മുമ്പായി രാഹുല്‍ ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

Read Also : IPL 2025: മുന്‍ടീമിനെതിരെ കളിക്കാന്‍ കെ.എല്‍. രാഹുല്‍ ഇല്ല, പരിക്കുമില്ല; താരത്തിന്റെ അഭാവത്തിന് പിന്നില്‍

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. എന്നാല്‍ പിന്നീട് ലഖ്‌നൗ ടീം വിട്ട രാഹുലിനെ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. രാഹുലിനെ ക്യാപ്റ്റനാക്കാനായിരുന്നു ഡല്‍ഹിയുടെ തീരുമാനം. എന്നാല്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. തുടര്‍ന്ന് അക്‌സര്‍ പട്ടേലിനെ ക്യാപ്റ്റനാക്കുകയായിരുന്നു.