5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

R Ashwin Retirement: ‘അവ​ഗണനയും അപമാനവും അതാവാം വിരമിക്കലിന് പിന്നിൽ’; വിവാ​ദങ്ങൾക്ക് കൊഴുപ്പുകൂട്ടി അശ്വിന്റെ പിതാവും

R Ashwin Retirement Controversy: ന്യൂസിലൻഡിനെതിരായ ടെസ്റ്റിലും ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ രണ്ടാമത്തെ പരമ്പരയായ പിങ്ക് ബോൾ ടെസ്റ്റിലും അശ്വിന് തിളങ്ങാനായിരുന്നില്ല. ഇതോടെ താരത്തിന്റെ കരിയർ അവസാനിച്ചെന്ന സൂചനയുണ്ടായിരുന്നു.

R Ashwin Retirement: ‘അവ​ഗണനയും അപമാനവും അതാവാം വിരമിക്കലിന് പിന്നിൽ’; വിവാ​ദങ്ങൾക്ക് കൊഴുപ്പുകൂട്ടി അശ്വിന്റെ പിതാവും
R AshwinImage Credit source: PTI
athira-ajithkumar
Athira CA | Published: 19 Dec 2024 19:49 PM

ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷമാണ് ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യ – ഓസ്ട്രേലിയ ​ഗാബ ടെസ്റ്റ് സമനിലയിൽ ആയതിന് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. രോഹിത്തും കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. താരം വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിവാ​ദങ്ങളും ഉയരുന്നുണ്ട്.

ബ്രിസ്ബ്രെയ്നിൽ നിന്ന് അശ്വിൻ ഇന്ന് രാവിലെയാണ് ചെന്നെെയിലെത്തിയത്. വിമാനത്താവളത്തിൽ താരത്തെ സ്വീകരിക്കാൻ കുടുംബാം​ഗങ്ങൾക്കൊപ്പം ആരാധകരും എത്തിയിരുന്നു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല. തന്റെ വിരമിക്കൽ തീരുമാനം വെെകാരികമായിരുന്നില്ലെന്നും അത് ആശ്വാസവും സംതൃപ്തിയുമാണ് തനിക്ക് നൽകിയതെന്നും അശ്വിൻ പറയുമ്പോഴും അത് എന്തൊക്കെയോ ഉള്ളിൽ വച്ചുകൊണ്ടുള്ള പരാമർശമല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

ബോർഡർ ​ഗവാസ്കർ ട്രോഫി പോലുള്ള ഒരു സുപ്രധാന പരമ്പരയ്‌ക്കിടെ ഒരു താരത്തിന് വിരമിക്കാനുള്ള അവസരം സെലക്ടർമാർ നൽകിയത് ടീമിലെ സീനിയർ താരങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാ​ഗമാണെന്നാണ് വ്യക്തമാകുന്നത്. വിവാദ​ങ്ങൾ ആളിക്കത്തുന്നതിനിടെ അശ്വിന്റെ ന്യൂസ് 18-ന് നൽകിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദേശീയ ടീമിൽ നിന്നുണ്ടായ അപമാനമാണ് അശ്വിന്റെ വിരമിക്കലിന് പിന്നിലെന്നാണ് പിതാവിന്റെ പരമാർശം.

അവൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങളും ഇക്കാര്യം അറിഞ്ഞത്. മകന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നു. എന്നാൽ അവൻ കുറച്ചുകാലം കൂടി ദേശീയ ടീമിന്റെ ഭാ​ഗമാകണമെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി പ്ലേയിം​ഗ് ഇലവനിൽ നിന്ന് സ്ഥിരമായി തഴയുന്നത് തന്നെ അപമാനിക്കുന്നതായി അവന് തോന്നിയേക്കാം. അതായിരിക്കും ഒരുപക്ഷേ ഈ വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന പരാമർശമാണ് പുതിയ തീരുമാനങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.

അവന്റെ മനസിൽ എന്താണെന്ന് അവന് മാത്രമേ അറിയൂ. വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങളും അതേ കുറിച്ച് അറിഞ്ഞത്. വിരമിക്കൽ തീരുമാനത്തിൽ കെെകടത്തുന്നത് ശരിയല്ലലോ? 14 വർഷമായി ടീമിനൊപ്പമുള്ള അവന്റെ വിരമിക്കൽ ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. പക്ഷേ ഈ തീരുമാനം ഉടനുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ടീമിൽ നിന്ന് അപമാനിതമാവുന്നത് ഒരാൾ എത്രകാലം സഹിക്കും. തുടർച്ചയായുള്ള അവ​ഗണന അപമാനമായി അവന് തോന്നിയെങ്കിൽ അതിൽ അത്ഭുതമില്ല. വിരമിച്ചതിന് പിന്നില അവന് മാത്രമേ അറിയാകൂ. പിതാവ് രവിചന്ദ്രൻ പറഞ്ഞു. അശ്വിന്റെ പിൻ​ഗാമിയായി എത്തിയ വാഷിം​​ഗ്ടൺ സുന്ദറിന് ഇതോടെ അവസരം ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ന്യൂസിലൻഡിനെതിരായ ടെസ്റ്റിലും ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ രണ്ടാമത്തെ പരമ്പരയായ പിങ്ക് ബോൾ ടെസ്റ്റിലും അശ്വിന് തിളങ്ങാനായിരുന്നില്ല. ഇതോടെ താരത്തിന്റെ കരിയർ അവസാനിച്ചെന്ന സൂചനയുണ്ടായിരുന്നു. പരമ്പരയിലെ പെർത്ത് ടെസ്റ്റിലും ​ഗാബ ടെസ്റ്റിലും അശ്വിൻ പ്ലേയിം​ഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. പിൻ​ഗാമിയായെത്തുന്ന വാഷിം​ഗ്ടൺ സുന്ദറിന്റെ പ്രകടനം മുൻ നിർത്തുമ്പോൾ 2025 ജൂണിൽ നടക്കുന്ന ഇം​ഗ്ലണ്ട് പര്യടനത്തിൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്. താരം ഏകദിന, ടി20 ടീമുകളുടെ ഭാ​ഗമായിട്ടും നാളേറെയായി. അടുത്ത വർഷം ഓ​ഗസ്റ്റിൽ മാത്രമാണ് ടീം ഇന്ത്യക്ക് ഇനി സ്വന്തം മണ്ണിൽ പരമ്പരയുള്ളൂ. അപ്പോഴേക്കും അശ്വിന് 39 വയസാകും. ഇതോടെ ടീം മാനേജ്മെന്റ് താരത്തോട് വിരമിക്കുന്നതിൽ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടു എന്ന രീതിയിലുള്ള വിവാദങ്ങളും ഇന്നലെ മുതൽ ഉടലെടുത്തിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ ഐപിഎല്ലിൽ കളിക്കും.