5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RCB vs CSK: ‘തല’ തെറിപ്പിച്ച് RCB പ്ലേഓഫിലേക്ക്; നിറകണ്ണുകളോടെ അനുഷ്‌കയും കൊഹ്‌ലിയും

ഈ വിജയത്തിനോടൊപ്പം ഒരു ചരിത്രം കൂടി ആര്‍സിബി രചിച്ചു കഴിഞ്ഞു. ഒരു ടി 20 ടൂര്‍ണമെന്റിന്റെ സീസണില്‍ 150 സിക്‌സുകള്‍ നേടുന്ന ആദ്യ ടീം ആയും ബെംഗളൂരു മാറികഴിഞ്ഞു

RCB vs CSK: ‘തല’ തെറിപ്പിച്ച് RCB പ്ലേഓഫിലേക്ക്; നിറകണ്ണുകളോടെ അനുഷ്‌കയും കൊഹ്‌ലിയും
shiji-mk
Shiji M K | Published: 19 May 2024 12:42 PM

കണക്കുകൂട്ടലുകളെല്ലാം വെട്ടി നിരത്തി ഐപിഎല്‍ പ്ലേഓഫിലേക്ക് കടന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വളരെ തുച്ഛമായ സാധ്യതകള്‍ക്ക് മേലെ ബാറ്റിങും ബോളിങും നടത്തി ഡു പ്ലെസിസും സംഘവും പ്ലേഓഫ് കടമ്പ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ വിജയിച്ച ശേഷമാണ് ആര്‍സിബി കളത്തിലിറങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അടപടലം തോല്‍പ്പിച്ചുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിലേക്ക് കടന്നത്. ചെന്നൈയെ 17 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ഈ വിജയത്തിനോടൊപ്പം ഒരു ചരിത്രം കൂടി ആര്‍സിബി രചിച്ചു കഴിഞ്ഞു. ഒരു ടി 20 ടൂര്‍ണമെന്റിന്റെ സീസണില്‍ 150 സിക്‌സുകള്‍ നേടുന്ന ആദ്യ ടീം ആയും ബെംഗളൂരു മാറികഴിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി ഡു പ്ലെസിസ് 39 പന്തില്‍ 54 റണ്‍സും വിരാട് കോഹ്ലി 29 പന്തില്‍ 47 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 37 പന്തില്‍ 61 റണ്‍സും രവീന്ദ്ര ജഡേജ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേഓഫിലേക്ക് യോഗ്യത നേടിയത്. മത്സരത്തില്‍ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോള്‍ ആണെന്നാണ് ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പറഞ്ഞത്. ധോണി ഔട്ടകുന്നത് വരെ ഉള്ളില്‍ തോല്‍ക്കുമെന്ന് ഭയന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

175 റണ്‍സ് ആണ് പ്രതിരോധിക്കണം എന്ന രീതിയിലാണ് ഞങ്ങള്‍ ബോള്‍ ചെയ്തത്. ഒരു ഘട്ടത്തില്‍, എംഎസ് ധോണി ക്രീസില്‍ ഉള്ളപ്പോള്‍, വല്ലാതെ ഭയം തോന്നിയിരുന്നു. ഇത്തരം നിര്‍ണായക അവസരങ്ങളില്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് ആ ഭയത്തിന് കാരണവും. ധോണിക്ക് എതിരെ യാഷ് ദയാല്‍ നന്നായി ബോള്‍ ചെയ്തിട്ടുണ്ട്. അവന്‍ പ്ലയര്‍ ഓഫ് ദി മാച്ച് അര്‍ഹിക്കുന്നുണ്ടെന്നും ഡു പ്ലെസിസ് പറഞ്ഞു. മത്സരത്തില്‍ ധോണി 13 പന്തില്‍ 25 റണ്‍സ് എടുത്താണ് പുറത്തായത്.

അതേസമയം, ബെംഗളൂരുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെംഗളൂരുവിന്റെ ഗംഭീര വിജയത്തിന് പിന്നാലെ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും പൊട്ടികരയുന്നതാണ് ആ വീഡിയോ. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.