Virat Kohli vs Rohit Sharma : ഫെയിമും ക്യാപ്റ്റൻസിയും ലഭിച്ചപ്പോൾ കോലി ഒരുപാട് മാറി; രോഹിത്തിലുണ്ടായത് ഒരു മാറ്റം മാത്രം – അമിത് മിശ്ര
Virat Kohli and Rohit Sharma Attitudes Differences : വിരാട് കോലിയുടെ ക്യാപ്റ്റൻസിയുടെ കീഴിൽ ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോഴാണ് താൻ ആ മറ്റം മനസ്സിലാക്കിയത്. എന്തുകൊണ്ട് കോലിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലെന്നും അമിത് മിശ്ര വ്യക്തമാക്കി.
ഫെയിമും ക്യാപ്റ്റൻസിയും ലഭിച്ചതിന് ശേഷമുള്ള വിരാട് കോലിയുടെയും (Virat Kohli) രോഹിത് ശർമയുടെ (Rohit Sharma) മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ വെറ്ററൻ സ്പിൻ താരം അമിത് മിശ്ര (Amit Mishra). ഫെയിമും ക്യാപ്റ്റൻസിയും ലഭിച്ചതിന് ശേഷം വിരാട് കോലിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പക്ഷെ രോഹിത ശർമ അന്നും ഇന്നും ഒരേപോലെ എല്ലാവരോടും പെരുമാറുന്നതെന്ന് അമിത് മിശ്ര ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം രോഹിത്തിനും ഒരു മാറ്റമുണ്ടായെന്നും അമിത് മിശ്ര തൻ്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തൂ.
ഏകദേശം ഒരേ സമയം കോലിയും രോഹിത്തും ഇന്ത്യൻ സീനിയർ ടീമിൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു ദശകം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നെടും തൂണായി മാറുകയായിരുന്നു ഇരുതാരങ്ങൾ. ഈ വേളയിൽ ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും അവസാനം ഈ കഴിഞ്ഞ ജൂണിൽ രോഹിത്തും കോലിയും ചേർന്ന് ഇന്ത്യക്കായി ലോകകപ്പ് ഉയർത്തുകയും ചെയ്തു. അതിന് പിന്നാലെ ഒരേ ദിവസം ഇരുവരും കുട്ടിക്രിക്കറ്റിൽ നിന്നും വിരമിച്ചു. കരിയറിൽ ഇരുവർക്കുമിടയിൽ നിരവധി സാമ്യമുണ്ടെങ്കിലും സ്വഭാവത്തിൽ അങ്ങനെയല്ലെന്നാണ് സ്പിന്നർ അമിത് മിശ്ര വ്യക്തമാക്കുന്നത്.
കരിയറിൻ്റെ തുടക്കത്തിൽ തനിക്കും രോഹിത് ശർമയ്ക്കുമിടയിൽ നല്ലൊരു സുഹൃത്ത് ബന്ധുമുണ്ടായിരുന്നു. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ കോലിയിൽ നിന്നും താൻ അതൊരിക്കലും പ്രതീക്ഷിക്കുന്നില്ല. കോലിയുടെ ഈ മാറ്റത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുഹൃത്ത് ബന്ധങ്ങൾ കുറഞ്ഞ് വന്നുയെന്ന് അമിത് മിശ്ര പറഞ്ഞു. ഐപിഎല്ലിൽ രോഹിത്തുമായി വീണ്ടും കണ്ടുമുട്ടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ പഴയത് പോലെ തന്നോട് തമാശയൊക്കെ പറഞ്ഞാണ് സംസാരിച്ചത്.
വിരാട് കോലിയുടെ കീഴിൽ ഒമ്പത് മത്സരങ്ങൾ അമിത് മിശ്ര ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയുമായി താൻ സംസാരിക്കാറിലെന്ന് അമിത് മിശ്ര പറഞ്ഞു. ക്യാപ്റ്റനും ഫെയിമും ലഭിച്ചിട്ടുള്ള വിരാട് കോലിയുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റമുണ്ടെന്ന് ലെഗ് സ്പിന്നർ പറഞ്ഞു. ഫെയിമും അധികാരമൊക്കെ ലഭിച്ചു കഴിഞ്ഞാൽ ചിലരുടെ ചിന്ത അവരെ സമീപിക്കുന്നത് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണെന്നാണ്. എന്നാൽ താൻ അങ്ങനെ ഉള്ള ഒരു വ്യക്തി അല്ല. താനും കോലിയും ഒരുമിച്ച് സമൂസയും പിസ്സയുമൊക്കെ കഴിച്ചിട്ടുണ്ട്. അന്നൊക്കെ തന്നോട് ഒരുപാട് ബഹുമാനപൂർവ്വമാണ് കോലി ഇടപ്പെട്ടിട്ടുള്ളത്. ഇപ്പോൾ അങ്ങിനെയൊരു പ്രതീതിയില്ലയെന്ന് അമിത മിശ്ര പറഞ്ഞു.