Yuzvendra Chahal-Dhanashree Divorce: ‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി’; വിവാഹമോചന കിംവദന്തികള്‍ക്ക് എണ്ണയൊഴിച്ച് ചാഹല്‍
Yuzvendra Chahal Latest Social Media Post: ചാഹലിന്റെയോ ധനശ്രീയുടെയോ ഭാഗത്ത് നിന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇതുവരേക്കും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിവാഹമോചന കിംവദന്തികള്‍ക്ക് എണ്ണ പകരുന്ന തരത്തിലുള്ള പോസ്റ്റാണ് ചാഹല്‍ പങ്കുവെച്ചിരിക്കുന്നത്.

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചുനാളുകളായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഏറെനാളായി വിവാഹമോചന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഈയടുത്തകാലത്തായി അവയ്ക്ക് ശക്തി പ്രാപിച്ചിരിക്കുകയാണ്.
ചാഹലിന്റെയോ ധനശ്രീയുടെയോ ഭാഗത്ത് നിന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇതുവരേക്കും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിവാഹമോചന കിംവദന്തികള്‍ക്ക് എണ്ണ പകരുന്ന തരത്തിലുള്ള പോസ്റ്റാണ് ചാഹല്‍ പങ്കുവെച്ചിരിക്കുന്നത്.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ തന്നെ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ചാഹലിന്റെ പോസ്റ്റ്. എന്നാല്‍ എന്താണ് അത്രയും ബുദ്ധിമുട്ടേറിയ സാഹചര്യമെന്ന് ചാഹല്‍ പോസ്റ്റില്‍ പറയുന്നില്ല. ധനശ്രീ വര്‍മയുമായുള്ള വിവാഹമോചന വാര്‍ത്ത പ്രചരിക്കുന്നത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളായിരിക്കാം ആ സാഹചര്യമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടല്‍.




2024ന്റെ അവസാനത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്തതോടെയാണ് ആരാധകരുടെ സംശയം വര്‍ധിച്ചത്. കൂടാതെ ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങള്‍ ചാഹല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
2020ലാണ് ചാഹലും ധനശ്രീ വര്‍മയും വിവാഹിതരായത്. നൃത്തം പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. വിവാഹത്തിന് പിന്നാലെ ഇരുവരെയും ചുറ്റിപ്പറ്റി ഒട്ടനവധി കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രചാരണങ്ങളെയും തള്ളികൊണ്ട് ഒടുക്കം ധനശ്രീ തന്നെ രംഗത്തെത്തുകയായിരുന്നു.
തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് തങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നുവെന്നും ഊഹാപോഹങ്ങളില്‍ മുഴുകരുതെന്നും ചാഹലും ആരാധകരോട് പറഞ്ഞിരുന്നു.
അതേസമയം, ആര്‍ജെ മഹ്‌വാഷുമായി ചാഹല്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലും കഥകള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണം.