5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Igor Stimac : ഒടുവിൽ ഒത്തുതീർപ്പ്; ഇഗോർ സ്റ്റിമാച്ചിന് എഐഎഫ്എഫ് നഷ്ടപരിഹാരം നൽകുക കോടികൾ

AIFF Will Give Igor Stimac Compensation : ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം മു പരിശീലകൻ ഇഗോർ സ്റ്റിമാചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കോടികൾ നഷ്ടപരിഹാരം നൽകും. 2026 വരെ കരാറുണ്ടായിരുന്ന തന്നെ 2024ൽ പുറത്തായതോടെയാണ് സ്റ്റിമാച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Igor Stimac : ഒടുവിൽ ഒത്തുതീർപ്പ്; ഇഗോർ സ്റ്റിമാച്ചിന് എഐഎഫ്എഫ് നഷ്ടപരിഹാരം നൽകുക കോടികൾ
ഇഗോർ സ്റ്റിമാച് (Image Credits : PTI)
abdul-basith
Abdul Basith | Published: 08 Sep 2024 16:59 PM

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും പുരുഷ ദേശീയ ടീം മുൻ പരിശീലകൻ ഇഗോർ സ്റ്റിമാചും തമ്മിലുള്ള തർക്കത്തിന് ഒടുവിൽ ഒത്തുതീർപ്പ്. സ്റ്റിമാചിന് നാല് ലക്ഷം ഡോളർ (ഏകദേശം 3.36 കോടി രൂപ) നൽകാമെന്ന് എഐഎഫ്എഫ് സമ്മതിച്ചു. 2026 ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ സ്റ്റിമാചിനെ എഐഎഫ്എഫ് പുറത്താക്കുകയായിരുന്നു. പിന്നാലെ ഫെഡറേഷനെതിരെ സ്റ്റിമാച് പരാതിനൽകി. തൻ്റെ രണ്ട് വർഷത്തെ ശമ്പളത്തിന് തുല്യമായ 9,20,000 ഡോളർ ആണ് സ്റ്റിമാച് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

2026 ജൂൺ വരെയായിരുന്നു സ്റ്റിമാചുമായുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ കരാർ. എന്നാൽ, ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ഇന്ത്യ പുറത്തായതോടെ 2024 ജൂൺ 17ന് എഐഎഫ്എഫ് സ്റ്റിമാചുമായുള്ള കരാർ അവസാനിപ്പിച്ചു. ഇതേ തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച് കോടതിയെ സമീപിച്ചത്.

സ്റ്റിമാച് പുറത്താക്കിയതോടെ എത്തിയ പുതിയ പരിശീലകൻ മനോലോ മാർക്കേസിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ, കളിക്കളത്തിൽ റിൽസട്ടിന് മാറ്റമുണ്ടാക്കാനായില്ല. ഫിഫ റാങ്കിങിൽ ഏറെ പിന്നിലുള്ള മൗറീഷ്യസിനെതിരെ ഇന്ത്യ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.

Also Read : India vs Mauritius : മനോലോയുടെ ആദ്യ മത്സരത്തിലും റിസൽട്ടിന് മാറ്റമില്ല; മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ഗോൾരഹിത സമനില

പന്ത് കൂടുതൽ നേരം കൈവശം വെക്കാനും കളി നിയന്ത്രിക്കാനും സാധിച്ചെങ്കിലും പ്രതിരോധത്തിലൂന്നിക്കളിച്ച മൗറീഷ്യസിനെ മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഫിനിഷിങിലെ പോരായ്മകളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സുനിൽ ഛേത്രി ബൂട്ടഴിച്ചതോടെ ഫൈനൽ തേർഡിൽ ഫലപ്രദമായി കളിക്കുന്ന മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ലെന്ന പാഠവും ഈ മത്സരം പഠിപ്പിച്ചു. സെപ്തംബർ 9ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലകനാണ് മാനോലോ മാർക്കേസ്. അതിനിടെയാണ് ഈ വർഷം ജൂലായ് മാസത്തിൽ അദ്ദേഹത്തെ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ഇന്ത്യൻ പരിശീലകനായെങ്കിലും വരുന്ന സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് മാർക്കേസ് തുടരും.

ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഡൽഹിയിലെ ഫുട്‌ബോൾ ഹൗസിൽ ചേർന്ന യോഗത്തിൽ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, മെമ്പർമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബർമാർ എന്നിവർ പങ്കെടുത്തു. ദേശീയ ടീമിനൊപ്പം ജോലി നിർവഹിക്കാൻ ഗോവ അദ്ദേഹത്തെ വിട്ടുനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നിയമനം.

മാർക്കേസിനെ ദേശീയ ടീം കോച്ചിങ് രംഗത്തേക്ക് വിട്ടുനൽകിയതിന് കല്യാൺ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദി പറഞ്ഞു. ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു എന്നാണ് മാർക്കേസ് ഈ വിവരം അറിഞ്ഞപ്പോൾ പ്രതികരിച്ചത്. ഇതിനായി അനുമതി നൽകിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാർക്കേസ് കൂട്ടിച്ചേർത്തു. രാജ്യത്ത് വിജയം കൊണ്ടുവരാനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം നൽകിയ എ.ഐ.എഫ്.എഫിനോടും മാർക്കേസ് നന്ദി അറിയിച്ചു.